search

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു – വായന‌ പോയവാരം

Chikheang 9 hour(s) ago views 890
  

  

  

  

  

  

  

  

  

  

  



മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു   സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം. ജിബിൻ ചെമ്പോല∙ മനോരമ

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 1956-ൽ 200 കുട്ടികളുമായി തുടങ്ങിയ മേള ഇന്ന് 14,000-ത്തിലധികം പ്രതിഭകൾ പങ്കെടുക്കുന്ന വലിയ വേദിയായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു പരാതിക്കും ഇടനൽകാതെയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കലോത്സവം നടക്കുന്നത്. ഇത്തവണയും അങ്ങനെയാവുമെന്ന് പ്രതീക്ഷിക്കുന്നു.
    

  • 10 കൊല്ലം മുൻപ് 10,000 കോടി, ഇന്ന് മലയാളി ലക്ഷം കോടിപതി; കോവിഡനന്തരം പണമൊഴുകി; എങ്ങനെ സമ്പാദിച്ചു ഈ തുക? ഇതാ ആ വഴി
      

         
    •   
         
    •   
        
       
  • 46 ലക്ഷം 27,000 ആയതെങ്ങനെ? കരാറുകാരന് കൊടുത്തത് എത്ര ലക്ഷം? തിരിമറിക്ക് വ്യാജ രസീതു ബുക്ക്; കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തിൽ സിപിഎം കുടുങ്ങുമോ?
      

         
    •   
         
    •   
        
       
  • കണ്ണ് ചൂഴ്‌ന്നു, വസ്ത്രം വലിച്ചുകീറി, മുഖം അടിച്ചുതകർത്തു: പെൺപോരാളികളെ ഭയക്കുന്ന ഇറാൻ: പരസ്യമായി തൂക്കിക്കൊന്നാലും കെടാതെ ഈ പ്രതിഷേധജ്വാല
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പൂർണരൂപം വായിക്കാം

14ാം വയസ്സിൽ ദാരുണാന്ത്യം, ആരെയും അതിശയിപ്പിക്കുന്ന അദ്ഭുതബാലിക: ‘വെള്ളിനക്ഷത്രം’ താരത്തെ ഓർത്ത് വിനയൻ   

‘വെള്ളിനക്ഷത്ര’ത്തിൽ പൃഥ്വിരാജിന്റെ മകളായി എത്തിയ ബാലതാരം തരുണി സച്ച്ദേവിന്റെ ഓർമകൾ പങ്കുവച്ച് സംവിധായകൻ വിനയൻ. വിനയന്റെ തന്നെ ചിത്രമായ ‘വെള്ളിനക്ഷത്ര’ത്തിലൂടെയാണ് തരുണി മലയാളസിനിമയിലെത്തിയത്. അതേ വർഷം വിനയൻ തന്നെ സംവിധാനം ചെയ്ത സത്യത്തിലും പൃഥ്വിരാജിന്റെ മകളായി തരുണി അഭിനയിച്ചിരുന്നു. ‘വെളളിനക്ഷത്ര’ത്തിന്റെ ചിത്രീകരണവേളയില്‍ കുഞ്ഞ് തരുണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിനയന്റെ കുറിപ്പ്.

പൂർണരൂപം വായിക്കാം

വീണ്ടും യുദ്ധഭീതി? നിരീക്ഷണത്തിനായി പറന്നുയർന്ന ആ \“നിഗൂഢ വിമാനം\“; മടങ്ങിയെത്തുന്ന അമേരിക്കൻ പടക്കപ്പലുകൾ   By U.S. Navy - navy.mil, Public Domain

മധ്യപൂർവേഷ്യയിൽ വീണ്ടും യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുന്നതിന്റെ സൂചനകൾ നൽകി അമേരിക്കൻ സൈനിക നീക്കങ്ങൾ. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാനായി കരീബിയൻ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അമേരിക്ക, വീണ്ടും ഗൾഫ് മേഖലയിലേക്ക് തങ്ങളുടെ കരുത്തുറ്റ നാവികപ്പടയെ തിരിച്ചുവിടുന്നതായാണ് റിപ്പോർട്ടുകൾ.

പൂർണരൂപം വായിക്കാം

പുരുഷന്മാരുടെ ലൈംഗികാവശ്യത്തിനായി ‘ബീഡിങ്’; പ്രായപൂർത്തിയാകും മുൻപേ ഭാര്യയാക്കും; പിന്നീട് മറ്റൊരു വിവാഹവും   സാമ്പുരു ഗോത്ര വിഭാഗത്തിലെ സ്ത്രീകൾ∙ ചിത്രം: SimonSkafar/ Istock

കെനിയയിൽ ജീവിക്കുന്ന സാമ്പുരു വിഭാഗക്കാര്‍ക്കിടയിൽ മുത്തുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. കന്നുകാലി വളർത്തൽ ഉപജീവനമാർഗ്ഗമാക്കിയിരിക്കുന്ന ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യത്യസ്ത നിറങ്ങളുള്ള മുത്തുകൾ കൊണ്ടാണ് അടയാളപ്പെടുത്തുന്നത്.

പൂർണരൂപം വായിക്കാം

കൊച്ചിയിൽ ഊണ് കഴിക്കാൻ എത്തി തമിഴ് സൂപ്പർതാരങ്ങള്‍; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ   Image credit: special arrangement

കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട രുചിയിടമായ കാർത്യായനി ഇന്ന് കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ രുചികീഴടക്കിയെന്നു തന്നെ പറയാം. എന്നത്തെയും പോലെ തിരക്കിലായിരുന്ന കൊച്ചിയിലെ കാർത്ത്യായനിയിലേക്ക് കടന്നുവന്ന തമിഴ് സൂപ്പർതാരങ്ങളെ കണ്ട് ഞെട്ടി ഹോട്ടൽ ജീവനക്കാർ. തമിഴ് നടൻമാരായ രവി മോഹനും (ജയംരവി) ശിവ കാർത്തിയേകനും അഥർവയും ശ്രീലീലയും കൊച്ചിയിലെ കാര്‍ത്ത്യയനിയിൽ എത്തി.

പൂർണരൂപം വായിക്കാം

അന്ന് ഒറ്റയടിക്ക് വാങ്ങിയത് 4 റോൾസ് റോയ്സ്, ഇന്ന് ഇന്ത്യയിലെ ഏക ഫാന്റം സെന്റിനറി ഉടമ; 25 ൽ ഒന്ന് രവി പിള്ളയ്ക്ക് സ്വന്തം   

2010ൽ റോൾസ് റോയ്സ് കമ്പനിയെ ഞെട്ടിച്ച പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി. രവിപിള്ള ഇപ്പോൾ കമ്പനിയുടെ ഫാന്റം സെന്റിനറി മോഡൽ സ്വന്തമാക്കിയ ഏക ഇന്ത്യക്കാരനും ഏക മലയാളിയുമായി. റോൾസ് റോയ്സിന്റെ ചരിത്രത്തിൽ അന്ന് ഇടം നേടിയ രവിപിള്ള ഇപ്പോൾ ഈ നേട്ടത്തിലൂടെ ഇന്ത്യയിൽ കാറുകളുടെ ചരിത്രത്തിലും ഇടം നേടിയിരിക്കുകയാണ്.

പൂർണരൂപം വായിക്കാം

വിവാഹബന്ധം വേർപിരിയുകയാണ്; സംയുക്ത ഭവനവായ്പ, വീടിന്റെ അവകാശം തുടങ്ങിയ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും?   Representative Image generated using AI Assist

ജീവിതത്തിൽ വരാനിരിക്കുന്ന കാലം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. ഒരുമിച്ച് വീടോ വസ്തുവോ വാങ്ങുമ്പോൾ ദമ്പതികൾ സംയുക്തമായി ഭവനവായ്പ എടുക്കുന്നതിന് ഒട്ടേറെ നേട്ടങ്ങളുണ്ട്. എന്നാൽ അൽപകാലത്തിനുശേഷം ഇരുവരും ബന്ധം വേർപ്പെടുത്തുന്ന സാഹചര്യം ഉണ്ടായാൽ സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പല ആശയക്കുഴങ്ങളും ഉണ്ടാകാം.

പൂർണരൂപം വായിക്കാം

‘ബസ് പറക്കും, ഈശ്വരൻ കാക്കും!’; കേരളാ ബസിലെ \“ദൈവങ്ങളെ\“ കണ്ട് കണ്ണുതള്ളി ക്രിസ്റ്റീന   ക്രിസ്റ്റീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം. Image Credit:christina_kayia/instagram

കേരളത്തിലെ പ്രൈവറ്റ് ബസുകളിൽ കയറിയിട്ടുള്ളവർക്കറിയാം, ബോണറ്റിന് മുകളിലും ഡ്രൈവർ സീറ്റിന് ചുറ്റുമായി നിരനിരയായി ഇരിക്കുന്ന ദൈവങ്ങളുടെ ചിത്രം. മലയാളികൾക്ക് ഇതൊരു പതിവ് കാഴ്ചയാണെങ്കിലും നോർത്ത് ഈസ്റ്റിൽ നിന്നും കേരളത്തിൽ പഠിക്കാനെത്തിയ ക്രിസ്റ്റീനയ്ക്ക് ഇതൊരു കൗതുകമായിരുന്നു. ഇത്രയധികം ദൈവങ്ങളുടെ ചിത്രങ്ങൾ എന്തിനാണ് ഒരു ബസിനുള്ളിൽ എന്ന ക്രിസ്റ്റീനയുടെ ചോദ്യവും അതിന് മലയാളികൾ നൽകിയ മറുപടികളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

പൂർണരൂപം വായിക്കാം

വാടകയ്‌ക്കൊരു മാവ്‌! വീട്ടിലെത്തിക്കും അല്‍ഫോന്‍സ മാമ്പഴങ്ങള്‍, 30 കിലോ ഉറപ്പ്; ഇത് പാലാക്കാരന്റെ വേറിട്ടൊരു സംരംഭം   ഡിണ്ടിഗലിലെ കൃഷിയിടത്തിൽ ഉമേഷ് (ചിത്രം: കർഷകശ്രീ)

ഒരു മരം വാടകയ്‌ക്കെടുത്താലോ? വെറുതെ ഒരു മരമല്ല, കൊതിപ്പിക്കുന്ന മണമുള്ള അല്‍ഫോന്‍സ മാമ്പഴങ്ങള്‍ നിറഞ്ഞ ഒരു മാവ്‌. അതും, അങ്ങകലെ മാന്തോപ്പുകളുടെ നാടായ തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍. സീസണില്‍ ആ മാവില്‍ വിളയുന്ന മാമ്പഴം മുഴുവന്‍ നിങ്ങള്‍ക്കു വാങ്ങാം. നിങ്ങളുടെ പേരു പതിച്ച ആ മാവിലെ മാമ്പഴമത്രയും പഴുക്കുന്നതനുസരിച്ച്‌ പാഴ്‌സലായി വീട്ടിലെത്തും

പൂർണരൂപം വായിക്കാം

കേരളത്തിൽ 5 സ്ഥലങ്ങളിൽ സ്വർണനിക്ഷേപം, രണ്ട് രൂപത്തിൽ: ഭൂമിയിൽ സ്വർണം ഉണ്ടാകുന്നത് എങ്ങനെ?   Representative Image (Credit: istock)

സ്വർണം ഒരു രാസമൂലകമാണ്. അതിന്റെ രാസചിഹ്നം Au ലാറ്റിൻ വാക്കായ Aurum എന്നതിൽ നിന്നാണു വന്നത്. മഞ്ഞ നിറമുള്ള തിളക്കമുള്ള ഈ ലോഹം പ്രധാനമായും ആഭരണ നിർമാണത്തിന് ഉപയോഗിക്കുന്നു. ഗ്രീക്കുകാർ സ്വർണത്തെ ‘തിളങ്ങുന്ന പുലരി (shining dawn)’ എന്നും ‘ഓറം (Aurum)’ എന്നും വിളിച്ചിരുന്നു.

പൂർണരൂപം വായിക്കാം

പോയവാരത്തിലെ മികച്ച വിഡിയോ:

പോയവാരത്തിലെ മികച്ച പോഡ്‌‌കാസ്റ്റ്:
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160589