search

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര് റിമാൻഡിൽ, ജാമ്യാപേക്ഷ 13ന് പരിഗണിക്കും – വായന‌ പോയവാരം

LHC0088 8 hour(s) ago views 834
  

  

  

  

  

  

  

  

  

  

  



മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര് റിമാൻഡിൽ, ജാമ്യാപേക്ഷ 13ന് പരിഗണിക്കും   തന്ത്രി കണ്ഠര് രാജീവര് (ചിത്രം: മനോരമ)

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജിവരെ റിമാൻഡ് ചെയ്തു. ജനുവരി 23 വരെയാണ് തന്ത്രിയെ റിമാൻഡ് ചെയ്തത്. തന്ത്രിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റും. 13ന് ജാമ്യാപേക്ഷ പരിഗണിക്കും
    

  • കുഞ്ഞിന് മുലപ്പാൽ നൽകുമ്പോൾ ഒരിക്കലും ഇങ്ങനെ ചെയ്യരുത്; എന്തുകൊണ്ട് ആറാം മാസം ‌ചോറൂണ്? മുലപ്പാൽ അളവ് പെട്ടെന്നു കൂടാനും വഴിയുണ്ട്
      

         
    •   
         
    •   
        
       
  • ജനനത്തെ വെട്ടിത്തോൽപ്പിച്ച് മരണം: മലയാളിക്കും കുടിയേറ്റ അവസരം തുറക്കുകയാണോ ആ യൂറോപ്യൻ രാജ്യം?
      

         
    •   
         
    •   
        
       
  • ഏതുനിമിഷവും മണ്ണിടിയാം, ഇരുട്ടിൽ വിഷവാതകം; ആഴങ്ങളിലേക്കു പോകുന്തോറും മൃതദേഹങ്ങൾ; മേഘാലയ ഖനി അപകടം; ഞെട്ടിക്കുന്ന കാഴ്ചകൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പൂർണരൂപം വായിക്കാം

ആ ഒരൊറ്റ കാരണം മതി പുട്ടിന് സെലെൻസ്കിയെ പിടികൂടാൻ; ഇന്ത്യയിലും സമാന ആവശ്യം   വ്ലാഡിമിർ പുട്ടിൻ, ഡോണൾഡ് ട്രംപ്, വൊളോഡിമിർ സെലെൻസ്കി (Photo by AFP)

മറ്റൊരു രാജ്യത്തേക്ക് കടന്നുകയറി പ്രസിഡന്റിനെയും ഭാര്യയും പിടികൂടുക, ഭരണം ഏറ്റെടുക്കുക, എണ്ണ ഉൾപ്പെടെ നിർണായക സമ്പത്തുകൾ കൈയടക്കുക.. വെനസ്വേലൻ പ്രസിഡന്റിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ നീക്കങ്ങൾ ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?

പൂർണരൂപം വായിക്കാം

‘പിണ്ഡോദരി മോളേ, നിന്റെ ഭർത്താവ് പെണ്ണ് കേസിൽപെട്ടതിനേക്കാൾ നീ വിഷമിക്കും’; നടി സ്നേഹയ്ക്കെതിരെ ഭീഷണിയും ബോഡി ഷെയ്മിങുമായി കലാമണ്ഡലം സത്യഭാമ   കലാമണ്ഡലം സത്യഭാമ, സ്നേഹ ശ്രീകുമാറും ഭർത്താവ് ശ്രീകുമാറും

നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കലാമണ്ഡലം സത്യഭാമ രംഗത്ത്. മുൻപ് രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ വിദ്വേഷ പരാമർശങ്ങളെ സ്നേഹ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഫെയ്സ്‌ബുക്കിൽ പങ്കുവച്ച വിഡിയോയിലാണ് സ്നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് സത്യഭാമ സംസാരിച്ചത്.

പൂർണരൂപം വായിക്കാം

ക്ലോസറ്റിന്റെ മൂടി എപ്പോഴും തുറന്നിടണോ? അടച്ചിട്ടാൽ ഗുണങ്ങളുണ്ടോ?   Representative Image: Photo credit: PV productions/ Shutterstock.com

കുടുംബാംഗങ്ങൾ എല്ലാവരും ഉപയോഗിക്കുന്ന ടോയ്‌ലറ്റുകളിലെയും ഒന്നിലധികം ആളുകൾ താമസിക്കുന്ന മുറികളിലെ ടോയ്‌ലറ്റുകളിലെയും അടപ്പുകൾ എപ്പോഴും തുറന്ന നിലയിൽ വയ്ക്കണോ അതോ അടച്ചു സൂക്ഷിക്കണോ എന്നത് പലർക്കും സംശയമാണ്. നിസ്സാരമെന്ന് തോന്നുമെങ്കിലും ടോയ്‌ലറ്റ് സീറ്റിന്റെ മൂടി കൃത്യമായി ഉപയോഗിക്കുന്നത് ശുചിത്വത്തിന്റെ കാര്യത്തിൽ പ്രധാനമാണ്. അണുക്കൾ പടരാതിരിക്കാനും വൃത്തിക്കും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

പൂർണരൂപം വായിക്കാം

നാലു വർഷത്തിനിടെ രണ്ട് മക്കളുടെ മരണം; പിന്നാലെ ഭർത്താവിനെയും അമ്മയെയും നഷ്ടമായി: ദ്രൗപദി മുർമുവിന്റെ ജീവിതം   ദ്രൗപദി മുർമു∙ ചിത്രം: @KeralaGovernor/ X

ഇന്ത്യയുടെ 15-ാമത്തെ രാഷ്ട്രപതി, ഗോത്രവർഗക്കാരിയായ ആദ്യ രാഷ്ട്രപതി, രണ്ടാമത്തെ വനിതാ പ്രസിഡന്റ് എന്നീ വിശേഷണങ്ങളോടെ സ്ത്രീകളുടെ അഭിമാനം ഉയർത്തിപ്പിടിച്ച വനിത. ദ്രൗപദി മുർമുവിനെക്കുറിച്ച് ഏറ്റവും ലളിതമായി ഇങ്ങനെ പറയാം. ലാളിത്യം, മനക്കരുത്ത്, സാമൂഹിക ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവയൊക്കെ ദ്രൗപദി മുർമുവിനെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നു.

പൂർണരൂപം വായിക്കാം

വരുന്നത് സകലതിനേയും തച്ചുടുക്കാൻ ശേഷിയുള്ള ‘സൂനാമി’; മണ്ണിലിറങ്ങും ‘എഐ അടിമകൾ’, നിരീക്ഷിക്കാൻ സെൻസർ   ഹൈഡ്രോപോണിക്സ് കൃഷി (AI Photo)

നിർമിതബുദ്ധിയും റോബട്ടുകളും കാർഷികരംഗത്തുണ്ടാക്കാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് എൻജിനീയറിങ് വിദഗ്ധൻ, ഗവേഷകൻ, ശാസ്ത്രലേഖകൻ, കോളജ് അധ്യാപകൻ തുടങ്ങി നിലകളിൽ പ്രശസ്തനായ ഡോ. അച്ചുത്ശങ്കർ. സിഡിറ്റിന്റെ മുൻ ഡയറക്ടർ എന്ന നിലയിൽ സംസ്ഥാനത്തെ വിവരസാങ്കേതികവിദ്യാമുന്നേറ്റങ്ങളിൽ വലിയ പങ്ക് വഹിച്ച അദ്ദേഹം കേരള സർവകകലാശാല ബയോ ഇൻഫർമാറ്റിക്സ് വകുപ്പ് തലവനായും പ്രവർത്തിച്ചിട്ടുണ്ട്.

പൂർണരൂപം വായിക്കാം

ഇന്ത്യ കാത്തിരിക്കുന്നത് അമേരിക്കയുടെ 68 അപ്പാച്ചെകൾക്കെന്ന് ട്രംപ് പക്ഷേ അണിയറയിൽ ഇന്ത്യയുടെ സ്വന്തം \“പ്രചണ്ഡ്\“!   By Robert D. Ward , Public Domain/Wikimedia Commons/ IAF - .airdatanews, GODL-India

അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കായി ഇന്ത്യ വലിയൊരു ഓർഡർ നൽകിയിട്ടുണ്ടെന്നും, അഞ്ച് വർഷമായിട്ടും ഒന്നുപോലും ലഭിച്ചില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് ഓർഡർ നൽകിയെന്നായിരുന്നു ട്രംപിന്റെ പരാമർശം. എന്നാൽ, 6 അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കാണ് ഇന്ത്യ കരാർ നൽകിയതെന്നും, അവയെല്ലാം ഇന്ത്യൻ സൈന്യത്തിന് ലഭിച്ചുകഴിഞ്ഞെന്നുമാണ് വിവരം.

പൂർണരൂപം വായിക്കാം

‘ദുരന്തഭൂമിയിലെ ശവംതീനി കഴുകൻ’; ഞാനും നിങ്ങളും ജീവനോടെ കാണും, ആരാണു കള്ളം പറയുന്നതെന്ന് മനസ്സിലാകും: ഗാഡ്‌ഗിലാണ് ശരി!   Image Credit: File Photo

കേരളം ഏറെ ചർച്ച ചെയ്യുകയും പ്രകൃതിക്കു കലിയിളകുന്ന നേരങ്ങളിൽ നെടുവീർപ്പോടെ ഓർക്കുകയും ചെയ്യുന്ന പേര്, പ്രഫ. മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സംഘം മേധാവിയായി, ‘ഗാഡ്ഗിൽ റിപ്പോർട്ട്’ സമർപ്പിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ. നിരന്തരമായ പരിസ്ഥിതി ധ്വംസനത്തിന്റെ അനിവാര്യമായ പരിണിതഫലമാണു കേരളം അനുഭവിക്കുന്നതെന്നു പറഞ്ഞ ഗാഡ്ഗിലിനോട്, ക്വാറികളുണ്ടായിട്ടും മഴ പെയ്തല്ലോ എന്നായിരുന്നു ചോദ്യം. അധികാരവഴികളിൽ ഗാഡ്ഗിൽ അധികപ്പറ്റായിരുന്നു. തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാൽ ജനങ്ങളും ഗാഡ്ഗിലിനെ ഭയന്നു.

പൂർണരൂപം വായിക്കാം

ഇത് മാളവിക ജയറാമിന്റെ സ്‌പെഷൽ; ഇങ്ങനെ സാലഡ് ഡ്രസ്സിങ് ഉണ്ടാക്കിയിട്ടുണ്ടോ?   Image credit: Instagram and /Shutterstock-Representative Image

സാലഡ് കഴിക്കാന്‍ ഇഷ്ടമുള്ള ആളാണോ നിങ്ങള്‍? സാലഡിന് രുചി വേണമെങ്കില്‍ അതിന്‍റെ ഡ്രസ്സിങ് നന്നായിരിക്കണം. സാലഡിന്‍റെ തരം അനുസരിച്ച് അതിന്‍റെ ഡ്രസ്സിങ്ങും മാറും. ഒരു അടിപൊളി സിട്രസ് സാലഡ് ഡ്രസ്സിങ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് മാളവിക ജയറാം.

പൂർണരൂപം വായിക്കാം

വൈറ്റമിന്‍ ബി12 അഭാവം അറിയാം കാല്‍പാദങ്ങള്‍ നല്‍കുന്ന സൂചനകളിലൂടെ   Representative image. Photo Credit: jittawit21/Shutterstock.com

ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും സുഗമമായി നടക്കാന്‍ നമുക്ക്‌ ആവശ്യം വേണ്ട പോഷണമാണ്‌ വൈറ്റമിന്‍ ബി12. ഇതിന്റെ അളവ്‌ കുറയുമ്പോള്‍ ശരീരം ആവശ്യത്തിന്‌ ചുവന്ന രക്തകോശങ്ങള്‍ നിര്‍മ്മിക്കാന്‍ ബുദ്ധിമുട്ടുന്നു. തത്‌ഫലമായി കോശങ്ങള്‍ക്ക്‌ കുറഞ്ഞ അളവില്‍ മാത്രമാകും ഓക്‌സിജന്‍ ലഭിക്കുക. ക്ഷീണം, മങ്ങിയ ചര്‍മ്മം തുടങ്ങി പല ലക്ഷണങ്ങളും ഇത്‌ മൂലം ഉണ്ടാകാം. എന്നാല്‍ ഇതിനും മുന്‍പ്‌ നിങ്ങളുടെ കാലുകള്‍ വൈറ്റമിന്‍ ബി12ന്റെ അഭാവത്തെ കുറിച്ചുള്ള ചില സൂചനകള്‍ നല്‍കും.

പൂർണരൂപം വായിക്കാം

പോയവാരത്തിലെ മികച്ച വിഡിയോ:

പോയവാരത്തിലെ മികച്ച പോഡ്‌‌കാസ്റ്റ്:
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158636