തണുത്തുറഞ്ഞ മഞ്ഞിൽ പുതഞ്ഞിരുന്ന് തപസ് ചെയ്യുന്ന സന്ന്യാസിയുടെ ദൃശ്യം (ചിത്രം) സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദിവസങ്ങളായി കൊടും തണുപ്പില്‍ ധ്യാനത്തിലിരിക്കുന്നതായാണ് ചിത്രത്തിനൊപ്പമുള്ള അവകാശവാദം. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.
∙ അന്വേഷണം
ശ്വാസോച്ഛ്വാസം പോലും ഒരു തപസ്സായി മാറുന്നിടത്ത്, അവിടെ ഒരു അഘോരി ബാബ തന്റെ ശരീരത്തെയല്ല, മറിച്ച് തന്റെ അഹങ്കാരത്തെ ഉരുക്കി മഹാദേവനെ ആരാധിക്കുന്നു. കഠിനമായ തണുപ്പ്, നിശബ്ദ ധ്യാനം, അചഞ്ചലമായ ദൃഢനിശ്ചയം. ഇതൊരു പ്രകടനമല്ല, മറിച്ച് ശിവനെ പ്രാപിക്കാനുള്ള ഏറ്റവും പ്രയാസകരമായ പരീക്ഷണമാണ്. ലോകത്തെ എങ്ങനെ ത്യജിക്കണമെന്ന് അറിയുന്നവരെ മാത്രമേ മഹാദേവൻ അംഗീകരിക്കുന്നുള്ളൂ. ഹർ ഹർ മഹാദേവ്... (മലയാളം പരിഭാഷ) എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്.
- സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
- അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
- ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
കീവേർഡുകളുടെ പരിശോധനയിൽ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ആധികാരിക റിപ്പോർട്ടുകളൊന്നും തന്നെ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയ്മുകള്‍ പരിശോധിച്ചപ്പോള്‍ സമാന ചിത്രം നിരവധിപേർ പങ്കുവച്ചതായി കണ്ടെത്തി. പല ചിത്രങ്ങളിലും എഐ ഹാഷ്ടാഗുകളുമുണ്ട്. വൈറൽ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ചില അസ്വഭാവികതകൾ കണ്ടെത്തി. ഇത് ചിത്രം എഐ നിർമിതമാകാമെന്ന സൂചന നൽകി. സ്ഥിരീകരിക്കാനായി വൈറൽ ചിത്രം എഐ ഡിറ്റക്ഷൻ ടൂളായ ഹൈവ് മോഡറേഷനിൽ പരിശോധിച്ചപ്പോൾ 99.6 ശതമാനവും ചിത്രം എഐ നിർമിതമാണെന്ന ഫലമാണ് ലഭിച്ചത്.
∙ വാസ്‌തവം
തണുത്തുറഞ്ഞ മഞ്ഞിൽ പുതഞ്ഞിരുന്ന് തപസ് ചെയ്യുന്ന സന്ന്യാസിയുടെ ദൃശ്യം എഐ നിർമിതമാണ്. English Summary:
AI-generated monk image is circulating on social media, falsely claiming to show a meditating monk in extreme cold. Investigation reveals the image is 99.6% likely AI-generated, debunking the claims associated with it. |