മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ചിത്രത്തിന് മുന്നിൽ ആദരമർപ്പിക്കുന്ന പ്രവർത്തക. (AP Photo/Rafiq Maqbool)
JUST IN
-
48 MINUTES AGO ‘സാമ്പത്തിക സഹായത്തിനായി ഭിക്ഷ യാചിച്ചു, ലജ്ജയാൽ തലകുനിയുന്നു’: തുറന്നു പറഞ്ഞ് പാക്ക് പ്രധാനമന്ത്രി Latest News
-
51 MINUTES AGO ‘ഓപ്പറേഷൻ ഹെറോഫ്’: പാക്കിസ്ഥാനിൽ ബിഎൽഎ ആക്രമണം, 10 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു Latest News
-
1 HOUR 59 MINUTES AGO സഞ്ജു സാംസൺ എം.എസ്. ധോണി വരെ ആഗ്രഹിക്കുന്ന താരം, കളിക്കണോയെന്ന് ഗംഭീർ പറയട്ടെ: ശ്രീശാന്ത് Cricket
VIEW MORE
ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (66) മരിച്ചു. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തകർന്നുവീണത്. അജിത് ഉൾപ്പെടെ 5 പേർ ഉണ്ടായിരുന്നു. എല്ലാവരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. എൻസിപി സ്ഥാപകനായ ശരദ് പവാറിന്റെ അനന്തിരവനാണ് അജിത്. സംസ്കാരം നാളെ ബാരാമതിയിൽ. ഭാര്യ സുനേത്ര പവാർ. മക്കൾ: ജയ്, പാർഥ്.
- വീട്ടിലിരുന്ന് 4 മാസം ജോലി, കിട്ടിയത് രണ്ടര ലക്ഷം ലാഭം; വറ്റൽ വിറ്റ് ബജറ്റിലെ താരങ്ങൾ! ധനമന്ത്രിയുടെ ‘അഷ്വേഡ്’ പദ്ധതിയിൽ നിങ്ങൾക്കുമുണ്ടാക്കാം പണം
- കേരളത്തിലേക്ക് വരും സ്റ്റാലിന്റെ ‘ടാപ്സ്’: കയ്യിൽ കിട്ടുന്ന പണം കൂടുമോ? എന്താണ് അഷ്വേഡ് പെൻഷൻ? വിശ്വസിക്കാമോ ധനമന്ത്രിയുടെ ഉറപ്പ്?
- കോടികൾ സ്വപ്നം കാണുന്നത് ലക്ഷം കോടി കടമുള്ള സർക്കാർ! ‘സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശങ്ക’; അധികചെലവിന്റെ കടവും കേന്ദ്രം വീട്ടണോ!
MORE PREMIUM STORIES
പൂർണരൂപം വായിക്കാം
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; വെടിവച്ചു മരിച്ചത് റെയ്ഡിനിടെ കോൺസൽ ഓഫിസിൽ സി.ജെ.റോയ്. (Image: cjroy/Instagram)
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് (57) സ്വയം വെടിവച്ചു ജീവനൊടുക്കിയത് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ, അതേ കെട്ടിടത്തിൽത്തന്നെയുള്ള സ്‌ലോവാക്യ കോൺസൽ ഒാഫിസിലെത്തിയാണെന്നു സൂചന. നേരത്തേ നടത്തിയ പ്രധാന സേർച്ചിന്റെ ബാക്കി നടപടിക്കായാണ് ഉദ്യോഗസ്ഥർ എത്തിയതെന്ന് വകുപ്പു വൃത്തങ്ങൾ അറിയിച്ചു
പൂർണരൂപം വായിക്കാം
ഇന്ത്യയ്ക്കു നേട്ടം 6.4 ലക്ഷം കോടിയുടെ കയറ്റുമതി ; കേരളത്തിനും പ്രതീക്ഷ ; ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാരകരാറായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്‍റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല ഫോൺ ഡെർ ലെയ്‌നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം . ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/ മനോരമ
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും . അടുത്ത കാലത്ത് രാജ്യന്തര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നാണിത്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 99.5 ശമതാനം ഉൽപന്നങ്ങൾക്കും യൂറോപ്യൻ യൂണിയൻ തീരുവ ഇളവ് നൽകും
പൂർണരൂപം വായിക്കാം
വിൽക്കാൻ ഇട്ടിരിക്കുന്ന വീടുകൾ നിരവധി; പക്ഷേ വാങ്ങാനാളില്ല; ഇനി എന്താണ് കേരളത്തിൽ സംഭവിക്കുക? Representative Image: Photo credit: VasantShital/ Shutterstock.com ADVERTISEMENT Go AD-FREE
കോവിഡ് കാലത്തിനുശേഷം കേരളത്തിൽ തെക്കുവടക്ക് സഞ്ചരിച്ചാൽ (വിശേഷിച്ച് മധ്യകേരളത്തിൽ) പാതയോരങ്ങളിൽ \“വീടും സ്ഥലവും വിൽക്കാനുണ്ട്\“ എന്ന നിരവധി ബോർഡുകൾ കാണാം. എന്താണ് ഇതിനുകാരണം? കേരളത്തിൽ (വിശേഷിച്ച് ഗ്രാമപ്രദേശങ്ങളിൽ) വീടിനും സ്ഥലത്തിനും ഡിമാൻഡ് കുറയുകയാണോ?സമീപകാലത്തായി കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖല അത്ര നല്ല പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ നിക്ഷേപം നടത്തുന്നതിന് പലരും മടിക്കുന്ന സാഹചര്യമുണ്ട്.
പൂർണരൂപം വായിക്കാം
ദിവസവും ആറ് കുപ്പി ബിയർ; പുലരുമ്പോൾ തുടങ്ങുന്ന മദ്യപാനം ഓർമ നഷ്ടമാക്കി: സുനൈന റോഷൻ ഹൃതിക് റോഷനും സുനൈനയും∙ ചിത്രം: roshansunaina/ Instagram
മദ്യത്തിന് അടിമയായ അവസ്ഥയും അതിൽ നിന്ന് രക്ഷപ്പെടാൻ സഹോദരൻ ഹൃതിക് റോഷൻ സഹായിച്ചതിനെ കുറിച്ചും തുറന്നു പറഞ്ഞിട്ടുണ്ട് സുനൈന റോഷൻ. ഇപ്പോഴിതാ മദ്യപാനത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചും അക്കാലത്ത് അനുഭവിച്ച മാനസിക പിരിമുറുക്കത്തെ പറ്റിയും വിശദീകരിക്കുന്ന സുനൈന. ഈ യാത്രയിൽ പഠിച്ച പാഠങ്ങളും സുനൈന സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമകാക്കുന്നുണ്ട്.
പൂർണരൂപം വായിക്കാം
‘100% സുരക്ഷിതം ലിയർജെറ്റ് 45’; എന്നിട്ടും അജിത് പവാറിന് ജീവൻ നഷ്ടം, വിമാനത്തിന് സംഭവിച്ചതെന്ത്?
പുണെയിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചത്.വിഎസ്ആർ ഏവിയേഷന്റെ ലിയർജെറ്റ് 45 (VT-SSK) വിമാനമാണ് അപകടത്തിൽ പെട്ടത്. ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റൺവേ 11-ന്റെ തുടക്കത്തിൽ തകർന്നുവീഴുകയായിരുന്നു. ലാൻഡ് ചെയ്യാനുള്ള രണ്ടാമത്തെ ശ്രമത്തിനിടെയാണ് അപകടം നടന്നത്.
പൂർണരൂപം വായിക്കാം
ഇ പാസ്‌പോര്‍ട്ട് ഇന്ത്യക്കാർക്കിടയിൽ വൈറൽ, ക്യൂ നിൽക്കാതെ പറക്കാം! Indian e passport. Image Credit:jai767/istockphoto
ആധുനിക ലോകത്ത് വിദേശ യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യക്കാരുടെ വിദേശയാത്രകള്‍ കൂടുതല്‍ അനായാസമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഇ പാസ്‌പോര്‍ട്ട് അവതരിപ്പിച്ചത്. പുതുതായി പാസ്‌പോര്‍ട്ട് എടുക്കുന്നവരും പുതുക്കുന്നവരും ഇ പാസ്‌പോര്‍ട്ട് തെരഞ്ഞെടുക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇ പാസ്‌പോര്‍ട്ട് വഴി യാത്രകള്‍ അനായാസമാവുന്നതു തന്നെയാണ് കാരണം. ഇ പാസ്‌പോര്‍ട്ടിലേക്ക് കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കുന്ന പ്രധാന കാരണങ്ങള്‍ നോക്കാം
പൂർണരൂപം വായിക്കാം ADVERTISEMENT Go AD-FREE
പ്രമേഹം നിയന്ത്രിക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും; ഈ പഴം കഴിച്ചാൽ ഗുണങ്ങൾ പലത്! Image credit: Fh Photo/Shutterstock
അത്തിപ്പഴം രുചികരമാണെന്നു മാത്രമല്ല ആരോഗ്യകരവുമാണ്. ഡ്രൈഫ്രൂട്ട് ആയാണ് ഇത് കൂടുതലും കഴിക്കാറ്. അത്തിപ്പഴത്തിൽ ഭക്ഷ്യനാരുകളും ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. ഇതോടൊപ്പം വൈറ്റമിനുകളും ധാതുക്കളും ഈ പഴത്തിലുണ്ട്. ഇവ പച്ചയ്ക്കോ വെള്ളത്തിൽ കുതിർത്തോ കഴിക്കാം. മധുരമുള്ളതു കൊണ്ടു തന്നെ പഞ്ചസാരയ്ക്കുപകരം ഇവ ഡെസർട്ടുകളിലും ഉപയോഗിക്കാം. തണുപ്പുകാലത്ത് അത്തിപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം.
പൂർണരൂപം വായിക്കാം
പ്രകൃതിയിൽ സംഭവിച്ചത് അപൂർവ മാറ്റം, പൂത്തുലഞ്ഞ് മാവുകൾ, റബര്‍ പാൽ കൂടി; വരാനിരിക്കുന്നത് റെക്കോർഡ് നേട്ടം Representative Image (Credit: Generative AI Assist)
കേരളത്തിലെ കർഷകരെ സംബന്ധിച്ചിടത്തോളം വൃശ്ചികം - ധനു മാസങ്ങളിലെ തണുപ്പും മഞ്ഞും വെറുമൊരു കാലാവസ്ഥാ മാറ്റമല്ല, മറിച്ച് അത് വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും സൂചന കൂടിയാണ്. മാവ്, പ്ലാവ്, റബർ തുടങ്ങി സുപ്രധാന വിളകൾക്ക് ഈ തണുപ്പുകാലം നൽകുന്ന ഗുണങ്ങൾ ചെറുതല്ല. തണുപ്പ് കൂടിയതോടെ നാടെങ്ങും മാവുകൾ പൂത്തുലഞ്ഞു.
പൂർണരൂപം വായിക്കാം
സന്യാസിമാർക്കൊപ്പം കൂട്ടുകൂടിയത് ഇന്ത്യയിലെ തെരുവിൽ നിന്ന്, ഇപ്പോൾ അമേരിക്കയിൽ; ഭക്തിമാർഗത്തിൽ ഒരു നായ! സന്യാസിമാർക്കൊപ്പം അലോക (Photo:X/@KLatt11070947)·
ഇന്ത്യയിൽ തെരുവു നായ്ക്കൾ സമാധാനം കെടുത്തുന്നു എന്ന വാർത്തകൾ മാധ്യമങ്ങളിൽ നിറയാത്ത ഒരു ദിവസം പോലുമില്ല. എന്നാൽ ഒരു ഇന്ത്യൻ തെരുവ് നായ ലോക സമാധാനത്തിന്റെ അടയാളമായി മാറിയാലോ? ഇത് അങ്ങനെയൊരു കഥയാണ്. ഇന്ത്യയിലെ തെരുവിൽ നിന്നും ബുദ്ധസന്യാസിമാർക്കൊപ്പം കൂടി ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി അമേരിക്കൻ പര്യടനം നടത്തുന്ന അലോക എന്ന നായയുടെ കഥ.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്: ADVERTISEMENT GO AD-FREE |
|