search

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽനിന്നും വാജിവാഹനം കണ്ടെടുത്തു; എസ്ഐടി കോടതിയിൽ ഹാജരാക്കി

LHC0088 6 hour(s) ago views 907
  



കൊല്ലം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ എസ്ഐടി നടത്തിയ പരിശോധനയിൽ വാജിവാഹനം കണ്ടെടുത്തു. ശബരിമലയിൽ പഴയ കൊടിമരത്തിൽ ഉണ്ടായിരുന്നതായിരുന്നു ഈ വാജിവാഹനം. കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജി വാഹനത്തിനു പതിനൊന്നു കിലോ തൂക്കമുണ്ട്.

  • Also Read ഒരുലക്ഷത്തോളം ഭക്തർ; തിരുവാഭരണ ഘോഷയാത്ര ബുധനാഴ്ച എത്തും, മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി   


ശബരിമല സ്വർണക്കൊള്ള വിഷയം ഉയർന്ന വേളയിൽതന്നെ പഴയ വാജി വാഹനം കാണാനില്ലെന്നു ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതു തന്റെ പക്കലുണ്ടെന്നും വീട്ടിൽ പൂജാമുറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും തന്ത്രി കണ്ഠര് രാജിവര് അറിയിച്ചിരുന്നു. പിന്നീട് വാജി വാഹനം തിരിച്ചെടുക്കണമെന്നു ദേവസ്വം ബോർഡിനോടും തന്ത്രി ആവശ്യപ്പെട്ടിരുന്നു.

  • Also Read ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിലും തന്ത്രി പ്രതി; പത്മകുമാറിന്റെ റിമാൻഡ് നീട്ടി   


ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജിവരെ ജനുവരി 23 വരെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. അതേസമയം ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിലും കണ്ഠര് രാജിവരെ അറസ്റ്റു ചെയ്യാൻ എസ്ഐടിക്ക് ചൊവ്വാഴ്ച കോടതി അനുമതി നൽകിയിരുന്നു.
    

  • സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
      

         
    •   
         
    •   
        
       
  • സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
      

         
    •   
         
    •   
        
       
  • ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Vaji Vahanam recovered: The Vajivahanam, which was missing, was found at Tantri Kandararu Rajeevaru\“s house during an SIT raid and has been presented in court. The Vajivahanam, made of Panchaloha and coated with gold, weighing eleven kilograms, was presented in the Kollam Vigilance Court.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158585