ബാഗ്ദാദ് ∙ ലോകത്തിലെ ഏറ്റവും അപകടകാരിയായ പിടികിട്ടാപ്പുള്ളികളിൽ ഒരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന അധോലോക നായകൻ കാസിം ഹമദ് ഇറാഖിൽ അറസ്റ്റിലായതായി ന്യൂസ് കോർപ്പറേഷൻ ഓസ്‌ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയയുടെ ഔദ്യോഗിക അഭ്യർഥനയെ തുടർന്നാണ് നടപടി. കാസിം മാലിക് ഹമദ് റബാ അൽ-ഹജാമി എന്ന് അറിയപ്പെടുന്ന ഇയാളെ ചൊവ്വാഴ്ച രാത്രി ഇറാഖിലെ നാഷണൽ സെന്റർ ഫോർ ഇന്റർനാഷണൽ ജുഡീഷ്യൽ കോപ്പറേഷൻ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്.
- Also Read ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം, കൊല്ലുമെന്ന് ഭീഷണി; 13 വയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ
2023ൽ ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്തപ്പെട്ടതിനു ശേഷവും മെൽബണിലെ നിയമവിരുദ്ധ പുകയില വ്യാപാരത്തിലും സംഘടിത കുറ്റകൃത്യ ശൃംഖലകളിലും ഹമദിന് നിർണായക പങ്കുണ്ടെന്ന് സംശയിക്കുന്നു. ഇറാഖിലേക്കും ഓസ്‌ട്രേലിയയിലേക്കും വൻതോതിൽ ലഹരിമരുന്ന് ഇറക്കുമതി ചെയ്യുന്നതിലും, ഹെറോയിൻ കടത്തുന്നതിലും സിഡ്‌നിയിലെ പ്രമുഖ സംഘടിത കുറ്റവാളി സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം.
- Also Read ഓസ്‌ട്രേലിയയിലെ ചൂട് അതികഠിനം; ടോപ്ലെസ് ചിത്രം പങ്കുവച്ച് ടെന്നീസ് താരം
ആഗോളതലത്തിൽ നടക്കുന്ന വെടിവയ്പ്പ്, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ, ആക്രമണം, കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പ്, തീവയ്പ്പ്, ലഹരിമരുന്ന് കടത്ത് എന്നിവയുമായി കാസിം ഹമദിന് ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലഹരിമരുന്ന് കടത്ത് സംഘത്തിൽ പങ്കാളിയായതിന് ഓസ്‌ട്രേലിയയിൽ എട്ട് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷമാണ് ഹമദിനെ ഇറാഖിലേക്ക് നാടുകടത്തിയത്. ഒന്നാം ഗൾഫ് യുദ്ധസമയത്ത് ഇറാഖിൽ നിന്ന് പലായനം ചെയ്ത ഇയാളുടെ കുടുംബം 1998ലാണ് അഭയാർഥികളായി ഓസ്‌ട്രേലിയയിൽ എത്തിയത്. ഓസ്‌ട്രേലിയയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും, മെൽബണിലെ അധോലോകത്തിനു മേലും അവിടത്തെ നിയമവിരുദ്ധ പുകയില വിപണിക്ക് മേലും ഹമദ് സ്വാധീനം ചെലുത്തിയിരുന്നു. ഇയാളുടെ കുറ്റകൃത്യ ശൃംഖലയ്ക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
- സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
- ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
- കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
English Summary:
Kassem Hamad Apprehended in Iraq: Kassem Hamad, an infamous crime boss, has been arrested in Iraq. He is wanted for numerous offenses including drug trafficking and organized crime. The arrest follows an official request from Australia. |