search

‘ആപ്പിൾ’ നൽകുന്നതിനെക്കാൾ ശമ്പളം കേരളത്തിലെ ജയിലിൽ! തടവുകാരുടെ ശമ്പളവർധനയെപ്പറ്റി സാമൂഹിക നിരീക്ഷകന്റെ പോസ്റ്റ്

Chikheang Yesterday 11:51 views 363
  



കോ‌‌ട്ടയം ∙ ആപ്പിൾ കോർപറേറ്റിന്റെ അസംബ്ലി ലൈനിലെ ജീവനക്കാരുടെ വേതനത്തെക്കാൾ കൂടുതൽ, കേരളത്തിലെ ആശാ പ്രവർത്തകരുടെ ശമ്പളത്തിലുമധികം... സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെപ്പറ്റി രസകരമായൊരു താരതമ്യമാണ് സാമൂഹിക നിരീക്ഷകനും സോഫ്റ്റ്‌വെയർ വിദഗ്ധനും നിസാൻ മോ‌ട്ടർ കോർപറേഷന്റെ മുൻ ചീഫ് ഇൻഫർമേഷൻ ഓഫിസറുമായ ടോണി തോമസിന്റെ സമൂഹമാധ്യമ പോസ്റ്റിലുള്ളത്.

  • Also Read രാഹുൽ മാങ്കൂട്ടത്തിൽ മാവേലിക്കര ജയിലിൽ; ജയിലിനു മുന്നിൽ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ   


ജയിലിലെ വിദഗ്ധ തൊഴിലാളികൾക്ക് 620 രൂപയാണ് പുതുക്കിയ പ്രതിദിന ശമ്പളം. മാസം ഏകദേശം 16,000 ലധികം രൂപ. കേരളത്തിലെ ആശാവർക്കർമാർക്ക് ഓണറേറിയവും ഇൻസെന്റീവുകളും അടക്കം പ്രതിമാസം ഏകദേശം 13000 രൂപയാണ് കിട്ടുന്നത്. ഏഴു വർഷത്തിനു ശേഷമാണ് സർക്കാർ തടവുകാരുടെ വേതനം വർധിപ്പിച്ചത്. എല്ലാ ജയിലുകളിലും വിദഗ്ധ തൊഴിലാളിക്കു ദിവസം 620 രൂപ, അർധ വിദഗ്ധ തൊഴിലാളിക്ക് 560 രൂപ, അവിദഗ്ധ തൊഴിലാളിക്ക് 530 രൂപ എന്നിങ്ങനെയാണ് ഏകീകരിച്ച് വർധന വരുത്തിയത്. ഇതോടെ രാജ്യത്ത് തടവുകാർക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറും.  

  • Also Read ആപ്പിള്‍-ഗൂഗിള്‍ സഹകരണത്തിനെതിരെ ആദ്യ വെടി പൊട്ടിച്ച് മസ്‌ക്; ഗൂഗിളിലേക്ക് അധികാര കേന്ദ്രീകരണം   


നെട്ടുകാൽത്തേരി, ചീമേനി തുറന്ന ജയിലുകളിൽ റബർ ടാപ്പിങ്, കല്ല് വെട്ട് ജോലികളിൽ ഏർപ്പെടുന്നവർക്ക് വാർഷിക ഉൽപാദനത്തെ അടിസ്ഥാനപ്പെടുത്തി ഓണക്കാലത്ത് ഇൻസന്റീവും നൽകും. സെൻട്രൽ ജയിലുകളിൽ കുറഞ്ഞ ദിവസക്കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു. വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള തുറന്ന ജയിലുകളിലെ കൂലി 230 രൂപയായിരുന്നു.
    

  • സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
      

         
    •   
         
    •   
        
       
  • സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
      

         
    •   
         
    •   
        
       
  • ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ടോണി തോമസിന്റെ പോസ്റ്റ് വായിക്കാം:
കേരളത്തിൽ മികച്ച സംരംഭങ്ങളും അന്തസ്സുള്ള തൊഴിലും സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിലെന്താ? തമിഴ്‌നാട് ഹോസൂരിൽ, സാമ്രാജ്യത്വ അമേരിക്കയുടെ ബൂർഷ്വാ കുത്തകയായ ആപ്പിൾ കോർപ്പറേറ്റിന്റെ അസംബ്ലി ലൈനിൽ പണിക്ക് ആളുകളെ കയറ്റി വിടാൻ സർക്കാർ നേതൃത്വം നൽകി ആറ് ബസ്സുകൾ ഫ്ലാഗ് ഓഫ് ചെയ്ത കാര്യം അഭിമാനപുരസരം അറിയിച്ചിരുന്നല്ലോ! തമിഴ്‌നാട്ടിലെ ലേബർ ക്യാമ്പിൽ താമസിച്ച് ജോലി ചെയ്താൽ, എല്ലാ ചെലവും കഴിഞ്ഞ് മാസം 13,749 രൂപ ശമ്പളം കിട്ടും.

  • Also Read ഇതിലും കേരളം നമ്പർ വൺ?; തടവുകാരുടെ വേതനം വർധിപ്പിച്ച് സർക്കാർ, ദിവസം 620 രൂപ വരെ   


എന്നാൽ കേരളത്തിൽ തന്നെ ജോലി വേണമെന്ന് ചിലർ ദുശ്ശാഠ്യം പിടിക്കുന്നത് കൊണ്ട്, ഞങ്ങൾ ഈ എഡിഷനിൽ കേരളത്തിൽ തന്നെ തൊഴിൽ സൃഷ്ടിക്കാൻ തീരുമാനിച്ചു. സർക്കാർ ജയിലിൽ ഇനിമുതൽ പ്രതിദിനം 620 രൂപ വേതനം ലഭിക്കും; അതായത് എല്ലാ ചെലവും കഴിഞ്ഞ് മാസം 16,164 രൂപ! ഇത്തവണയും യാത്രയ്ക്ക് വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ട് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്നാൽ മതി, അവർ സൗജന്യമായി ജയിലിൽ എത്തിച്ചുകൊള്ളും. പല രാഷ്ട്രീയക്കാരും ഈ പദ്ധതിയിൽ ചേരാൻ ഇതിനോടകം തന്നെ താൽപ്പര്യം അറിയിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

  • Also Read ഗോകുല പ്രിയന്റെ ‘കൈപിടിച്ച്’ പമ്പയിൽ കൈവിട്ട ജീവൻ; ജയിൽ‌ ഉദ്യോഗസ്ഥന്റെ കൈകൾ സേലം സ്വദേശിയിൽ വച്ചുപിടിപ്പിച്ചു   


തമിഴ്‌നാട് ലേബർ ക്യാമ്പിലെ ഭക്ഷണത്തേക്കാളും സൗകര്യത്തേക്കാളും മെച്ചം കേരളത്തിലെ ജയിലുകളാണത്രേ! മാത്രമല്ല, കേരളത്തിലെ സേവന മേഖലയിൽ ജോലി ചെയ്യുന്നവർക്കും ആശാ വർക്കർമാർക്കും ഇതിന്റെ പകുതി പോലും വേതനം ലഭിക്കുന്നില്ല. അതുകൊണ്ട് ജയിൽ ജോലിക്കായിരിക്കും ഇനിമുതൽ ഏറ്റവും ഡിമാൻഡ് എന്നാണ് പ്രതീക്ഷിക്കുന്നത്.

  • Also Read ‘അഭ്യൂഹങ്ങൾക്ക് കേരള കോൺഗ്രസിൽ ഇടമില്ല, അവസാന വാക്ക് ജോസിന്റേത്’: ഇടതിൽ ‘തുടരു’മെന്ന് റോഷിയും പ്രമോദും   


ഇതോടുകൂടി കേരളത്തിൽ തൊഴിലില്ലായ്മ എന്ന പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുന്നുവെന്ന് ഉത്സാഹകമ്മിറ്റി അതീവ സന്തോഷത്തോടെ അറിയിക്കുന്നു. ഈ സാഹചര്യത്തിൽ, ചൈനയിലേക്ക് മലയാളി തൊഴിലാളികളെ അയക്കാൻ തീരുമാനിച്ചിരുന്ന ഷിപ്പിംഗ് കണ്ടെയ്നറുകൾ ക്യാൻസൽ ചെയ്ത വിവരവും ഇതിനാൽ അറിയിച്ചുകൊള്ളുന്നു. English Summary:
Kerala Prisoner Wage Hike: The state has increased the wages for prisoners in Kerala jails, making it one of the highest paying states for prison labor in the country. This has sparked a discussion about the value of different types of labor in Kerala.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160639