search

ഒരു വർഷത്തിലേറെയായി തലവനില്ലാതെ ഹമാസ്; പുതിയ മേധാവിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ്

Chikheang Yesterday 11:50 views 750
  



ടെൽ അവീവ് ∙ ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായ സാഹചര്യത്തിൽ പുതിയ മേധാവിയെ തിരഞ്ഞെടുക്കാൻ ഹമാസ്. പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, പ്രവാസത്തിൽ കഴിയുന്നവർ എന്നിവരുൾപ്പെടെ 50 അംഗങ്ങളുള്ള ഹമാസിന്റെ ശൂറ കൗൺസിലിൽ രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

  • Also Read ഊർജ ശൃംഖലയെ ലക്ഷ്യമിട്ട് റഷ്യൻ ആക്രമണം; വൈദ്യുതി മുടങ്ങി, അതിശൈത്യത്തിൽ വലഞ്ഞ് യുക്രെയ്‌ൻ ജനത   


ഖലീൽ അൽ ഹയ്യ, ഖാലിദ് മിഷാൽ എന്നിവരിലൊരാൾ ഹമാസ് തലവനാകുമെന്നാണ് വിലയിരുത്തൽ. ഖത്തറിൽ താമസിക്കുന്ന ഈ രണ്ടു മുൻനിര നേതാക്കളും, സിൻവാർ കൊല്ലപ്പെട്ടതിന് ശേഷം ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന അഞ്ചംഗ സമിതിയുടെ ഭാഗമാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. 2025 സെപ്റ്റംബറിൽ ഖത്തറിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഖലീൽ അൽ ഹയ്യയെയും ലക്ഷ്യമിട്ടിരുന്നു. 2024 ഒക്ടോബറിലാണ് യഹ്യ സിൻവറിനെ ഇസ്രയേൽ കൊലപ്പെടുത്തിയത്.  English Summary:
Hamas Without a Leader for Over a Year: Vote to Elect New Chief
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160663