search

ഊർജ ശൃംഖലയെ ലക്ഷ്യമിട്ട് റഷ്യൻ ആക്രമണം; വൈദ്യുതി മുടങ്ങി, അതിശൈത്യത്തിൽ വലഞ്ഞ് യുക്രെയ്‌ൻ ജനത

LHC0088 8 hour(s) ago views 658
  



കീവ് ∙ നാലു ദിവസങ്ങൾക്കിടെ യുക്രെയ്‌‌നിൽ വീണ്ടും റഷ്യയുടെ ഡ്രോൺ, മിസൈൽ ആക്രമണം. മരവിപ്പിക്കുന്ന തണുപ്പിനിടെ യുക്രെയ്‌‌നിലെ ഊർജ ശൃംഖലയെ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണം. രാജ്യത്തെ എട്ടു മേഖലകളിലായി 300 ഡ്രോണുകളും 18 ബാലിസ്റ്റിക് മിസൈലുകളും 7 ക്രൂസ് മിസൈലും റഷ്യ തൊടുത്തെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു. വടക്കു കിഴക്കൻ യുക്രെയ്നിലെ ഹർകീവിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. കീവ് മേഖലയിൽ ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങിയതായും സെലെൻസ്കി പറഞ്ഞു.

  • Also Read ട്രംപിന്റെ ഇറാന്‍ താരിഫില്‍ ഇന്ത്യക്കും തിരിച്ചടി; തുറമുഖം മുതല്‍ മരുന്നുകള്‍ വരെ പ്രതിസന്ധിയിലാകും   


രണ്ടാഴ്ചയിലേറെയായി അതിശൈത്യം തുടരുന്ന കീവിൽ, പകൽ സമയത്തെ താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസാണ്. ദിവസങ്ങളായി കീവ് കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്നതിനിടെ റഷ്യൻ ആക്രമണത്തോടെ നഗരം ഇതുവരെ നേരിട്ട ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ രാവും പകലും പ്രവർത്തിക്കുന്ന നഗരത്തിലെ ജല, താപ, റോഡ് അറ്റകുറ്റപ്പണി തൊഴിലാളികൾക്ക് ബോണസ് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടം സമാധാന ചർച്ചകളുമായി മുന്നോട്ടു പോകുന്നതിനിടെ റഷ്യയുടെ തുടർച്ചയായ ആക്രമണം അപകടകരമാണെന്ന് യുഎസ് ആരോപിച്ചു. English Summary:
“Biggest Power Crisis Ever“: Kyiv in Darkness as Russian Missiles Hit Energy Infrastructure
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158645