കോഴിക്കോട് ∙ വയോജനങ്ങളുടെ അനുഭവ ജ്ഞാനം സാമൂഹിക പുരോഗതിക്ക് പ്രയോജനപ്പെടുത്തണമെന്ന് വയോജന കമ്മിഷൻ ചെയർപഴ്സൻ കെ.സോമപ്രസാദ്. സംസ്ഥാന വയോജന കമ്മിഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വയോജന കമ്മിഷൻ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നിന്ന്.
60 വയസ്സിന് മുകളിൽ പ്രായമുള്ളവർ വീടുകളിൽ ഒതുങ്ങി കഴിയേണ്ടവരല്ലെന്നും അവരുടെ കഴിവുകളും അനുഭവസമ്പത്തും സമൂഹത്തിന് പ്രയോജനകരമായ വിധത്തിൽ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിക്കേണ്ടതാണെന്നും ചെയർപഴ്‌സൻ അഭിപ്രായപ്പെട്ടു. വയോജന പെൻഷൻ തുക ഉയർത്തുക, ട്രെയിൻ ടിക്കറ്റ് കൺസഷൻ പുനഃസ്ഥാപിക്കുക, വൃദ്ധസദനങ്ങളിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക, പകൽ വീടുകൾ സ്ഥാപിക്കുക, വയോജനങ്ങൾക്കായി പ്രത്യേക ലൈഫ് ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു.
വയോജന കമ്മിഷൻ സെക്രട്ടറി അബ്ദുൽ മജീദ് കക്കോട്ടിൽ, അംഗങ്ങളായ അമരവിള രാമകൃഷ്ണൻ, കെ.എൻ.കെ. നമ്പൂതിരി, വയോജന സേവന രംഗത്തെ വിദഗ്ധർ, ജില്ലാതല വയോജന കൗൺസിൽ അംഗങ്ങൾ, പെൻഷൻ സംഘടനാ ഭാരവാഹികൾ, വയോജന സംഘടന പ്രതിനിധികൾ, സ്ഥാപന മേധാവികൾ തുടങ്ങിയവർ സംസാരിച്ചു.
- സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
- അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
- ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
English Summary:
Senior citizen welfare is paramount for a thriving society. Utilizing the experience and skills of senior citizens can significantly contribute to social progress. Support for elderly individuals through pensions, healthcare, and community involvement is crucial. |