കൂരാച്ചുണ്ട് ∙ കെഎസ്ഇബി കക്കയം ഹൈഡൽ ടൂറിസം സെന്ററിൽ അസൗകര്യങ്ങൾ വിനോദ സഞ്ചാരികൾക്കു തിരിച്ചടിയാകുന്നതായി പരാതി. ഒരു ബോട്ടിന്റെ 2 സീറ്റ് 3 ആഴ്ച മുൻപ് ഇളകിപ്പോയതിനാൽ സർവീസ് നിർത്തിവച്ചതിനാൽ ഇപ്പോൾ ഒരു ബോട്ട് മാത്രമാണ് സർവീസ് നടത്തുന്നത്. ടൂറിസ്റ്റുകൾ കൂടുതൽ വരുന്ന സമയമായതിനാൽ ബോട്ടിൽ സഞ്ചരിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്.
ക്രിസ്മസ്, പുതുവത്സര സീസണിൽ ഒരു ബോട്ട് മാത്രമായതിനാൽ ഒട്ടേറെപ്പേർ ബോട്ട് യാത്ര ഒഴിവാക്കിയതും ടൂറിസം സെന്ററിന് വൻ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി. ഹൈഡൽ ടൂറിസം ഹെഡ് ഓഫിസിൽ വിവരമറിയിച്ചിട്ടും പെട്ടെന്ന് സീറ്റ് കേടുപാട് പരിഹരിക്കാൻ കഴിയുമെങ്കിലും അലംഭാവം തുടരുകയാണ്.ഡാം സൈറ്റ് മേഖലയിലെ ഹോട്ടൽ വർഷങ്ങളായി തുറന്നു പ്രവർത്തിക്കാത്തതും സഞ്ചാരികൾക്ക് പ്രയാസമാകുന്നുണ്ട്.
4 വർഷം മുൻപ് സ്ഥാപിച്ച കുട്ടികളുടെ പാർക്കും ഉപയോഗപ്രദമല്ലാതായി. പാർക്ക് നവീകരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നു. മുതിർന്നവർക്ക് മാനസിക ഉല്ലാസത്തിനായി വിനോദോപാധികൾ ഇല്ലാത്തതും പ്രശ്നമാണ്.മൊബൈൽ നെറ്റ്‌വർക് പ്രശ്നവും സഞ്ചാരികളെ വലയ്ക്കുന്നുണ്ട്. നെറ്റ്്‌വർക് തകരാർ ഓൺലൈൻ ടിക്കറ്റ് നൽകാനും താമസത്തിന് ഇടയാക്കുന്നുണ്ട്. ടൂറിസം സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ അടിയന്തരമായി അധികൃതർ നടപടിയെടുക്കണമെന്നാണ് സഞ്ചാരികൾ ആവശ്യപ്പെടുന്നത്.
സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
English Summary:
Kakkkayam Dam Tourism is facing challenges due to inadequate facilities, causing inconvenience to tourists. The unavailability of boat services and non-functional amenities have resulted in financial losses for the tourism center. Immediate action is required to improve the infrastructure and address the issues raised by visitors.