നിലമ്പൂർ∙ പോരാട്ടത്തിന്റെ പ്രതീകമാണ് ചേലോട് നഗറിലെ സി.പി.ജിജി. മരിച്ചുപോയ പിതാവിന്റെ പെൻഷൻ തനിക്ക് അനുവദിച്ചുകിട്ടാൻ ഈ നാൽപത്തൊൻപതുകാരി പോരാടിയത് നീണ്ട 20 വർഷങ്ങളാണ്. നിരന്തരം ഓഫിസുകൾ കയറിയിറങ്ങുമ്പോൾ നേരിട്ട തടസ്സങ്ങൾ ജിജിയെ തളർത്തിയില്ല. നിലമ്പൂർ പോസ്റ്റ് ഓഫിസിലെ ഹയർഗ്രേഡ് പോസ്റ്റ്മാനായി 2002ൽ വിരമിച്ച ചേലോട് നഗറിലെ സി.രാമചന്ദ്രന്റെ ആറു മക്കളിൽ അഞ്ചാമത്തേതാണ് ജിജി. 2002ൽ രാമചന്ദ്രൻ മരിച്ചു. അതിന് 10 വർഷം മുൻപ് ഭാര്യ മാലതി മരിച്ചിരുന്നു. ഇളയ മകൾ അമ്പിളിക്കു പെൻഷൻ അനുവദിച്ചു കിട്ടി. അമ്പിളി വിവാഹിതയാകുകയോ 25 വയസ്സ് തികയുകയോ ചെയ്യുന്നത് വരെയാണ് അർഹത എന്നാണ് പറഞ്ഞത്. അമ്പിളി വിവാഹിതയായതോടെ 2005ൽ പെൻഷൻ നിലച്ചു.
അതിനിടെ 25 വയസ്സ് കാലാവധി നീക്കി ചട്ടഭേദഗതി വന്നു. ഒരു വർഷം കഴിഞ്ഞാണ് വിവരം ജിജി അറിഞ്ഞത്. അവിവാഹിതയായ ജിജി 2006ൽ പെൻഷന് അപേക്ഷ നൽകി. പിന്നീടങ്ങോട്ട് ഒറ്റയ്ക്ക്, തപാൽ വകുപ്പ് ഉൾപ്പെടെ വിവിധ ഓഫിസുകൾ കയറിയിറക്കമായിരുന്നു. 2008ൽ രണ്ടാമതും അപേക്ഷിച്ചു. ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കി.
എന്നിട്ടും അധികൃതർ കനിഞ്ഞില്ല. സഹോദരങ്ങളിൽ മൂന്നു പേർ നേരത്തേ മരിച്ചു. തഹസിൽദാർ അനുവദിച്ച അനന്തരാവകാശ രേഖയിൽ ജിജി ഉൾപ്പെടെ മൂന്നു പേരേ ഉൾപ്പെട്ടിരുന്നുള്ളൂ. മരിച്ചവരെ കൂടി ഉൾപ്പെടുത്തി രേഖ സമർപ്പിക്കാൻ ഒടുവിൽ നിർദേശമെത്തി.പഴയത് റദ്ദാക്കി പുതിയ രേഖയ്ക്കായി പിന്നീടുള്ള നടത്തം. ഒടുവിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎയെ സമീപിച്ചു. അദ്ദേഹം ഇടപെട്ട് പെട്ടെന്ന് രേഖ ലഭ്യമാക്കി.
സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
അതിനിടെ കേന്ദ്ര പെൻഷൻ ജീവനക്കാരുടെ സംഘടനയുടെ (സിജിപിഎ)ജില്ലാ ഭാരവാഹികളായ കെ.ശിവദാസ്, കെ.ഹരിദാസ്, കുറ്റീരി അസീസ്, ടി.എം.ഗംഗാധരൻ എന്നിവർ ഇടപെടൽ നടത്തി. പെൻഷൻ അനുവദിച്ച് ഏഴിന് പെൻഷൻ അക്കൗണ്ട്സ് ഓഫിസറുടെ ഉത്തരവ് കൈയിൽ കിട്ടിയപ്പോൾ ജിജിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. എംഎൽഎയെ നേരിൽ കണ്ട് നന്ദി അറിയിച്ചു. 2008 മുതലുള്ള കുടിശിക ഉൾപ്പെടെ ജിജിക്കു ലഭിക്കും. English Summary:
Pension success story from Nilambur highlights the 20-year struggle of a daughter to secure her deceased father\“s pension. Despite facing numerous bureaucratic hurdles and office visits, C.G. Jiji persevered, ultimately receiving approval with the help of local officials and pension organizations. This case underscores the importance of persistence and advocacy in navigating pension systems.