ന്യൂഡൽഹി ∙ ധാതുഖനനകമ്പനികൾക്ക് ഓരോ സംസ്ഥാനത്തും ഖനനം നടത്താവുന്ന സ്ഥലവിസ്തൃതിക്കുള്ള പരിധി കേന്ദ്രസർക്കാർ എടുത്തു കളയാനൊരുങ്ങുന്നു. 1957 ലെ മൈൻസ് ആൻഡ് മിനറൽസ് (ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ) നിയമത്തിൽ ഭേദഗതി കൊണ്ടുവരാനായി സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രം അഭിപ്രായം തേടി. ഭേദഗതി നടപ്പായാൽ വിദേശഖനന കമ്പനികളെ കൊണ്ടുവരാനും വലിയ നിക്ഷേപം ആകർഷിക്കാനും കഴിയുമെന്നു സർക്കാർ വ്യക്തമാക്കി.
Also Read നേപ്പാളിൽ വിമാനം റൺവേയില്‍ നിന്ന് തെന്നിമാറി, 200 മീറ്റർ നീങ്ങി; വിമാനത്തിൽ 51 യാത്രക്കാർ
ഖനനരംഗത്ത് കുത്തകവൽക്കരണം ഒഴിവാക്കാനും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമാണു നിലവിലെ നിയമത്തിൽ ഖനന പരിധി വച്ചിരിക്കുന്നത്. ഇതു നീക്കിയാൽ ഒരേ കമ്പനിക്ക് ഓരോ സംസ്ഥാനത്തും കൂടുതൽ സ്ഥലത്ത് ഖനനം നടത്താം. പുതിയ ഭേദഗതി നടപ്പാക്കിയാൽ എല്ലാത്തരം ധാതുഖനനത്തിനുമുള്ള പരിധി പൂർണമായി ഇല്ലാതാകും. വമ്പൻ ഖനനകമ്പനികൾ ഓരോ സംസ്ഥാനത്തും കുത്തകകളായി മാറുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്കയുണ്ട്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചും ചോദ്യങ്ങളുയരുന്നു.
നിലവിലെ നിയമത്തിൽ പ്രാഥമിക സർവേഘട്ടത്തിൽ 25 ചതുരശ്ര കിലോമീറ്റർ മുതൽ 10,000 ചതുരശ്ര കിലോമീറ്റർ വരെ കൈവശം വയ്ക്കാമെങ്കിലും ഒറ്റ പെർമിറ്റിന് കീഴിൽ 5,000 ചതുരശ്ര കിലോമീറ്റർ മാത്രമേ പാടുള്ളൂ. പുതിയ ഭേദഗതിയിൽ ഇതിനും മാറ്റമുണ്ടാകും. 2015 മുതൽ ലേലം വഴി ധാതുഖനനം അനുവദിച്ചു തുടങ്ങിയതിനാലും സാങ്കേതികവിദ്യ പുരോഗമിച്ചതിനാലും സ്ഥലപരിധിക്ക് ഇനി പ്രസക്തിയില്ലെന്നാണ് സർക്കാരിന്റെ വാദം.
സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
ലേല വിജ്ഞാപനവും മാറും
2023 ൽ 29 ലിഥിയം അടക്കം തന്ത്രപ്രധാന മൂലകങ്ങളുടെ ഖനനത്തിനായിട്ടാണ് പര്യവേക്ഷണ ലൈസൻസ് (ഇഎൽ) കൊണ്ടുവന്നത്. എന്നാൽ, പല സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ലേലനടപടികളിൽ കമ്പനികൾ താൽപര്യം കാണിച്ചില്ല. തുടർന്ന് പ്രത്യേക വിജ്ഞാപനം ഉപയോഗിച്ച് കേന്ദ്രം തന്നെ ലേലം നടത്തിത്തുടങ്ങി. വിജ്ഞാപനത്തിനു പകരം നിയമത്തിൽ ഈ അധികാരം ഉൾചേർക്കാനുള്ള ഭേദഗതിയുമുണ്ടാകും. English Summary:
India\“s New Mining Law: Area Limits Scrapped to Boost Investment