search

സ്വർണക്കവർച്ച: പാളി പോയത് പാഴ്സലിലോ? നയതന്ത്രചാനലിൽ കേന്ദ്ര അന്വേഷണം

Chikheang 11 hour(s) ago views 845
  



കൊച്ചി ∙ ശബരിമലയിൽ നിന്നുള്ള സ്വർണവും പൂജ്യവസ്തുക്കളും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പാഴ്സൽ വഴി വിദേശത്തേക്കു കടത്തിയിരിക്കാമെന്ന സാധ്യതയിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരായിരുന്ന സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവരുടെ ഒത്താശയിൽ വിദേശത്തുനിന്ന് നയതന്ത്ര പാഴ്സലിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കള്ളക്കടത്തു നടത്തിയതിൽ മാത്രമാണ് മുൻപ് അന്വേഷണം നടന്നത്.

  • Also Read സ്ഥാനാർഥികൾ ഈ മാസം, ചർച്ചകളിലേക്ക് കോൺഗ്രസ്; നിയമസഭാ തിരഞ്ഞെടുപ്പിലും ‘തദ്ദേശ മോഡൽ’   


ഇതേ ചാനലിൽ വിദേശത്തേക്കു പോയ പാഴ്സലുകളിൽ എന്തായിരുന്നെന്ന് ഇന്നും വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയത്. ശബരിമലയടക്കമുള്ള ദക്ഷിണേന്ത്യയിലെ ആരാധനാലയങ്ങളിൽനിന്ന് മോഷണം പോകുന്ന വസ്തുക്കൾ വിദേശത്തേക്കു കടത്തുന്ന റാക്കറ്റ് കേരളത്തിൽ സജീവമാണെന്നതിന്റെ തെളിവുകൾ പുറത്തുവന്നതോടെയാണ് നയതന്ത്ര ചാനലിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത്.  

കോൺസുലേറ്റിലെ മുൻജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ഏജൻസികൾ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിലെ അന്വേഷണ റിപ്പോർട്ടുകളും പരിശോധിക്കുന്നുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെ എൻഫോഴ്സ്മെന്റ്, പ്രിവന്റീവ് വിഭാഗങ്ങളുമാണു പ്രാഥമിക വിവരശേഖരണം നടത്തുന്നത്. തെളിവുകൾ ലഭിച്ചാൽ ഇ.ഡി കേസ് റജിസ്റ്റർ ചെയ്യും.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പാഴ്സലിൽ എന്തൊക്കെ അയച്ചു? ആർക്കുമറിയില്ല

സെക്രട്ടേറിയറ്റിലെ അർഹതയില്ലാത്ത പല ജീവനക്കാർക്കും നയതന്ത്ര തിരിച്ചറിയൽ കാർഡുകൾ ലഭിച്ചതായും അവർ കോൺസുലേറ്റിൽ യഥേഷ്ടം കയറിയിറങ്ങി പാഴ്സലുകൾ അയച്ചതായും നയതന്ത്രസ്വർണക്കടത്തിലെ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു.  

അന്നത്തെ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ബി.സുനിൽകുമാർ ഇതുസംബന്ധിച്ച മൊഴി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു നൽകിയിട്ടുണ്ട്. സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസറുടെ ഒപ്പും സീലും നിർബന്ധമാക്കിയിട്ടുള്ള നയതന്ത്ര ബാഗേജുകൾ പോലും അതില്ലാതെ ഗ്രീൻചാനൽ വഴി കടത്തിവിട്ടിട്ടുണ്ട്. English Summary:
New Twist in Kerala Gold Case: Probe Focuses on Sabarimala Items and Outgoing Parcels.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160613