search

മസ്തിഷ്ക മരണത്തെത്തുടർന്നുള്ള അവയവദാനത്തിൽ വർധന; ഈ മാസം ദാനംചെയ്തത് 25 അവയവങ്ങൾ

deltin33 Yesterday 11:46 views 807
  



തിരുവനന്തപുരം ∙ സംസ്ഥാനത്തു മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിൽ വർധന. ഈമാസം ഇതുവരെ 25 അവയവങ്ങൾ ദാനം ചെയ്തു. ഈ വർഷം ഇതുൾപ്പെടെ 78 അവയവങ്ങളാണ് ആകെ ദാനം ചെയ്തത്. ഈമാസം ഇതുവരെ ലഭിച്ച 25 അവയവങ്ങൾ 24 പേ‍ർക്കു നൽകി. വാഹനാപകടത്തിൽ മരിച്ച ദേവപ്രയാഗിന്റെ (9) അഞ്ച് അവയവങ്ങൾ എടുത്തിരുന്നു. ഇതിൽ കരളും വൃക്കയും ഒരാൾക്കാണു നൽകിയത്.

  • Also Read ഗുളികകൾ കേടായി; ഹോംകോയിൽ നിർമാണം നിലച്ചു   


സംസ്ഥാനത്തു 2015 ൽ മസ്തിഷ്ക മരണം സംഭവിച്ചവരിൽ 215 പേരുടെയും 2016 ൽ 200 പേരുടെയും അവയവങ്ങൾ ദാനം ചെയ്തിരുന്നു. വിവിധ കാരണങ്ങളാൽ പിന്നീടു കാര്യമായ അവയവദാനം ഉണ്ടായില്ല. പിന്നാക്കം പോയതിന്റെ പ്രധാനകാരണം ബോധവൽക്കരണത്തിന്റെ കുറവാണെന്നാണു വിലയിരുത്തൽ. കഴിഞ്ഞ 2 വർഷങ്ങളിൽ 11 പേ‍രുടെ വീതം അവയവങ്ങളേ ദാനം ചെയഅതുള്ളു. സംസ്ഥാനത്ത് അവയവദാനത്തിനായി 3072 പേരാണ് കാത്തിരിക്കുന്നത്. ജീവിച്ചിരിക്കുന്ന ബന്ധുക്കളിൽ നിന്നോ ഉറ്റ സൗഹൃദം ഉള്ളവരിൽ നിന്നോ അവയവം സ്വീകരിക്കാം. ദാതാക്കളെ ലഭ്യമല്ലാത്തതിനാലും ലഭ്യമായാൽ തന്നെ അവരുടെ പരിചരണച്ചെലവ് കൂടുതലായതിനാലും നിർധനർക്ക് ഈ മാർഗം തേടാനാവില്ല. മസ്തിഷ്ക മരണാനന്തര അവയവദാന രംഗത്തു തമിഴ്നാടാണ് രാജ്യത്ത് ഏറ്റവും മുന്നിൽ.

സംസ്ഥാനത്ത് ആദ്യമായി കൊല്ലം ചിറക്കര സ്വദേശി എസ്.ഷിബുവിന്റെ ചർമവും എടുത്തു. സ്കിൻ ബാങ്കിൽ സംസ്കരണം നടക്കുന്ന ചർമം തീപ്പൊള്ളലേറ്റവർക്കോ അപകടങ്ങളിൽ ഗുരുതരമായ പരുക്കേറ്റവർക്കോ ഉപയോഗിക്കും. മരണാനന്തര അവയവദാനത്തിന്റെ പ്രസക്തിയെക്കുച്ച് ഡിസംബർ 4നു മനോരമയിൽ പ്രസിദ്ധീകരിച്ച ‘മരണാനന്തര അവയവദാനം കേരളം പിന്നിൽ: മാറണം മനോഭാവം’ എന്ന ലേഖനം മികച്ച പ്രതികരണമാണു സൃഷ്ടിച്ചതെന്ന് അവയവദാന ഏകോപനത്തിനുള്ള സർക്കാർ ഏജൻസിയായ കെ–സോട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.നോബിൾ ഗ്രേഷ്യസ് പറഞ്ഞു.
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
25 organs donated this month: Kerala Sees a Hopeful Surge in Organ Donation After Brain Death
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470210