കൊല്ലം∙ പിറവന്തൂർ ചെമ്പനരുവി കടമ്പുപാറ ചതുപ്പിൽ വീട്ടിൽ നാരായണന്റെ (62) അപ്രതീക്ഷിത മരണം ഇപ്പോഴും അവിശ്വസനീയമാണ് ഭാര്യ സതീഭായിക്ക്. പുനലൂരിൽ നിന്ന് അച്ചൻകോവിലിലേക്കുള്ള കെഎസ്ആർടിസി ബസിൽ സഞ്ചരിക്കവേ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വഴിയിലിറങ്ങി വാഹനത്തിൽ കൊണ്ടു പോകുമ്പോൾ കഴിഞ്ഞ 24ന് ആണ് നാരായണന്റെ മരണം. ബസിൽ നിന്ന് വഴിയിലിറങ്ങുകയാണെന്നു പറഞ്ഞ് നാരായണൻ ഫോണിൽ വിളിച്ചതും സതീഭായിയെയാണ്. സംഭവത്തിൽ കുടുംബത്തിനു പരാതിയില്ലെന്നും സതീഭായി പറയുന്നു.
Also Read ഗുളികകൾ കേടായി; ഹോംകോയിൽ നിർമാണം നിലച്ചു
ഭർത്താവായിരുന്നു കുടുംബത്തിന്റെ ആശ്രയം. കോവിഡിനു ശേഷം പനി വരുമ്പോൾ നാരായണന് ശ്വാസംമുട്ടൽ വരും. അന്നും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തി മരുന്നു വാങ്ങി ബസിൽ മടങ്ങുമ്പോഴാണ് ശ്വാസംമുട്ടൽ കലശലായത്. ഫോണിൽ സതീഭായിയെ വിളിച്ച് ശ്വാസംമുട്ടൽ അധികമായെന്നു പറഞ്ഞപ്പോൾ മരുന്നു കഴിക്കാൻ നിർബന്ധിച്ചു. വീട്ടിലെത്തി കഞ്ഞി കുടിച്ചിട്ടു മരുന്നു കഴിക്കാമെന്നു പറഞ്ഞ് ഫോൺ വച്ചു. അൽപസമയം കഴിഞ്ഞ് വീണ്ടും വിളിച്ച് കോട്ടക്കയം കാവിൽ മഹാദുർഗാ ക്ഷേത്രത്തിനു മുന്നിൽ ഇറങ്ങുകയാണെന്നാണ് അവസാനമായി പറഞ്ഞത്. ഇറങ്ങിയ സ്ഥലത്ത് റേഞ്ച് ഇല്ലാത്തതു കൊണ്ട് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ സ്ഥലത്തെത്തി വണ്ടി വിളിച്ച് ആശുപത്രിയിൽ എത്തിക്കുമായിരുന്നെന്നും സതീഭായി പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തു വീഴ്ചയില്ലെന്നാണ് സഹയാത്രികനും കോട്ടക്കയം കാവിൽ മഹാദുർഗ ക്ഷേത്രത്തിലെ പൂജാരിയുമായ ബി. രാജു പറയുന്നത്. ബസ് വനത്തിലെ ഇടുങ്ങിയ റോഡിലൂടെ ഓടുമ്പോഴാണ് നാരായണന് ശ്വാസംമുട്ടൽ കലശലായത്. ബസ് തിരിച്ചു വിടാനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിന് അടുത്ത് ബസ് നിർത്തിയപ്പോൾ നാരായണൻ ഇറങ്ങി. നാരായണന് തന്റെ വീട്ടിൽ നിന്ന് വെള്ളം എത്തിച്ചു നൽകി. കൂടാതെ, കൈയിൽ കരുതിയ ഗുളികകളും കഴിച്ചു. അപ്പോൾ അതുവഴി എത്തിയ വാഹനത്തിൽ കയറ്റി വിട്ടിട്ടാണ് ബസ് അച്ചൻകോവിലിലേക്കു യാത്ര തുടർന്നതെന്നും അദ്ദേഹം പറഞ്ഞു.
40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
MORE PREMIUM STORIES
English Summary:
KSRTC Passenger\“s Death in Kollam: Family Confirms “No Complaint,“ Citing Health Issues.