കണ്ണൂർ ∙ കോക്ലിയർ ഇംപ്ലാന്റ് ചെയ്ത കുട്ടികളുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, അപ്ഗ്രഡേഷൻ എന്നിവയ്ക്കായി ധനസഹായം നൽകുന്ന ‘ശ്രുതിതരംഗം’ പദ്ധതിക്കു തുക വകയിരുത്തി എല്ലാ തദ്ദേശസ്ഥാപനങ്ങളും സാമ്പത്തികവർഷത്തിന്റെ ആദ്യംതന്നെ വിവരം കൈമാറണമെന്നു സർക്കാരിന്റെ കർശന നിർദേശം.
Also Read ബിജെപി ‘മിഷൻ 2026’ പ്രഖ്യാപനം തിരുവനന്തപുരത്ത്; പ്രധാനമന്ത്രി മോദി ജനുവരി 24ന് മുൻപ് എത്തും
ഇക്കാര്യം ജില്ലാ തദ്ദേശഭരണ ജോയിന്റ് ഡയറക്ടർമാർ ഉറപ്പുവരുത്തണം. തദ്ദേശസ്ഥാപനങ്ങളിലെ പുതിയ സാരഥികൾ ഇക്കാര്യമാകും ആദ്യം പരിഗണിക്കേണ്ടിവരിക. പല തദ്ദേശസ്ഥാപനങ്ങളും ഉപയോക്താക്കളുടെ എണ്ണത്തിനനുസരിച്ചു തുക വകയിരുത്തിയിട്ടില്ലെന്നു കണ്ടതിനെത്തുടർന്നാണു കർശനനിർദേശം.
ഭരണസമിതികളെ ബോധവൽക്കരിച്ച് തുക ഉൾപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്തം ജില്ലാ ജോയിന്റ് ഡയറക്ടർമാർക്കാണ്. ഓരോവർഷവും ഒരു കുട്ടിക്ക് 50,000 രൂപ നിരക്കിൽ വകയിരുത്തണമെന്നു നേരത്തേ സർക്കാർ നിർദേശിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരെയും നഗരസഭാധ്യക്ഷരെയും ഇക്കാര്യം അറിയിച്ചെങ്കിലും പലയിടത്തും തുക വകയിരുത്തിയില്ല. ഇക്കുറി അങ്ങനെ സംഭവിക്കാതിരിക്കാനാണ് ജില്ലാ ജോയിന്റ് ഡയറക്ടർമാർക്കു പ്രത്യേക നിർദേശം നൽകിയത്.
താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
MORE PREMIUM STORIES
English Summary:
Strict Directive Issued: Kerala Local Bodies Must Fund Shruthitharangam Scheme