ബെംഗളൂരു ∙ സർക്കാർ ഭൂമി കയ്യേറിയത് ഒഴിപ്പിച്ചതിനെ തുടർന്ന് യെലഹങ്ക ഫക്കീർ കോളനിയിയിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജിന് ഇന്ന് അന്തിമരൂപമാകും.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാറിന്റെയും നേതൃത്വത്തിൽ ഇന്നു യോഗം ചേർന്നു പാക്കേജ് അംഗീകരിക്കുമെന്ന് മുസ്‌ലിം ലീഗ് നേതൃ സംഘത്തിനാണ് ഉറപ്പ് നൽകിയത്. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ.സുബൈർ, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ച് ആശങ്ക അറിയിച്ചിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇന്നു ചേരി സന്ദർശിച്ച് തെളിവെടുപ്പ് നടത്തും.
മാലിന്യം തള്ളാൻ സർക്കാർ വിജ്ഞാപനം ചെയ്ത 5 ഏക്കർ ക്വാറി പ്രദേശം ഭൂമാഫിയ കയ്യേറി ചേരിയാക്കിയതിനെ തുടർന്ന് കഴിഞ്ഞ 20നാണു വീടുകൾ ഇടിച്ചുനിരത്തിയത്. വീട് നഷ്ടപ്പെട്ട മൂന്നൂറോളം കുടുംബങ്ങൾ പ്രദേശത്തു തന്നെ താൽക്കാലിക ഷെഡ് കെട്ടി തമ്പടിച്ചിരിക്കുകയാണ്. ഇവരിൽ ഇരുനൂറിലധികം മുസ്‍ലിം കുടുംബങ്ങളാണ്. സംഭവം വിവാദമായതോടെ എഐസിസി നേതൃത്വം ആശങ്ക അറിയിച്ചിരുന്നു. മന്ത്രി സമീർ അഹമ്മദ് ഖാനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദും ചേരി സന്ദർശിച്ചു.
താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
MORE PREMIUM STORIES
കർണാടകയിലെ ഒഴിപ്പിക്കലിനെക്കുറിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചതിനു കാരണം തിരഞ്ഞെടുപ്പു രാഷ്ട്രീയമാണെന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ പറഞ്ഞു. ഉത്തരേന്ത്യൻ മോഡൽ ഇടിച്ചുനിരത്തലാണു നടന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞ ‘സ്നേഹത്തിന്റെ കട’ പൂട്ടിയെന്നും ചേരി സന്ദർശിച്ച കെ.ടി.ജലീൽ എംഎൽഎ ആരോപിച്ചു. വൈദ്യുതി കണക്‌ഷനും റേഷൻ കാർഡും ആധാർ കാർഡും പ്രദേശവാസികൾക്ക് ലഭിച്ചതെങ്ങനെയാണെന്നു ചോദിച്ച അദ്ദേഹം കിടപ്പാടം നഷ്ടപ്പെട്ടവരെ ഉടൻ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നത്തിൽ ഇടപെട്ട എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്ന് ബിജെപി പരിഹസിച്ചു.
ബുൾഡോസർ രാജ്:എ.എ.റഹിം എംപി
തിരുവനന്തപുരം ∙ യെലഹങ്കയിലെ കുടിയൊഴിപ്പിക്കൽ ‘ബുൾഡോസർ രാജ്’ ആണെന്നും ഇക്കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസമെന്തെന്നും ഡിവൈഎഫ്ഐ പ്രസിഡന്റ് എ.എ.റഹിം എംപി. യോഗി ആദിത്യനാഥിന്റെ പ്രതിരൂപമായി സിദ്ധരാമയ്യ മാറിയെന്ന് യെലഹങ്ക സന്ദർശിച്ചു തിരിച്ചെത്തിയ റഹിം പറഞ്ഞു.
വീട് നഷ്ടമായവരിൽ എല്ലാ വിഭാഗവും: കുഞ്ഞാലിക്കുട്ടി
കാസർകോട് ∙ യെലഹങ്കയിൽ വീട് നഷ്ടമായവരിൽ എല്ലാ വിഭാഗത്തിൽപെട്ട ആളുകളുമുണ്ടെന്നും അവരെ പുനരധിവസിപ്പിക്കുമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് പരിഹാരം കാണുകയാണ് പിണറായി വിജയൻ ചെയ്യേണ്ടത്. കിട്ടിയ അവസരം മുതലെടുക്കുന്ന രീതി മുസ്‌ലിം ലീഗിനില്ല – അദ്ദേഹം പറഞ്ഞു. English Summary:
Yelahanka Slum Eviction: Karnataka Govt Promises Rehabilitation Amidst Political Backlash