‘വാടക ഭർത്താക്കന്മാർക്ക്’ വൻ ഡിമാൻഡ്: ‘മണിക്കൂറിനൊരു ഭർത്താവ്’ തരംഗത്തിന് പിന്നാലെ പാഞ്ഞ് യുവതികൾ, പങ്കാളിക്കായി നാടുവിട്ട് സ്ത്രീകൾ
ലാത്വിയയിൽ പുരുഷന്മാരുടെ എണ്ണത്തിൽ വലിയ കുറവ് നേരിടുന്നതായും ഇതുമൂലം വീട്ടിലെ ജോലികൾക്കായി സ്ത്രീകൾ താൽക്കാലികമായി \“ഭർത്താക്കന്മാരെ\“ വാടകയ്ക്കെടുക്കുന്നതായും റിപ്പോർട്ട്. യൂറോസ്റ്റാറ്റിന്റെ കണക്കനുസരിച്ച്, രാജ്യത്ത് പുരുഷന്മാരെക്കാൾ 15.5 ശതമാനം സ്ത്രീകളാണ് കൂടുതൽ. യൂറോപ്യൻ യൂണിയനിലെ ശരാശരി ലിംഗ അന്തരത്തിന്റെ മൂന്നിരട്ടിയിലധികമാണിത്. കൂടുതൽ വായിക്കാം Videograb ∙ image Credit: cypriot.ai
ദുബായിൽ 125 നില കെട്ടിടത്തിന് മുകളിൽ ഭീമൻ വിമാനം!; 300 കോടി ഡോളറിന്റെ ‘എയർ ഹോട്ടലിന്റെ’ പിന്നിലെ ‘ചതി’ വെളിപ്പെടുത്തി എമിറേറ്റ്സ്
ദുബായ് നഗരമധ്യത്തിൽ 125 നിലകളുള്ള കൂറ്റൻ ഗോപുരത്തിന് മുകളിൽ ലാൻഡ് ചെയ്തിരിക്കുന്ന ഭീമൻ എയർബസ് എ380 വിമാനം! ലോകത്തെ അമ്പരപ്പിച്ച ഈ ‘ദുബായ് എയർ ഹോട്ടൽ’ വിഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി എമിറേറ്റ്സ് എയർലൈൻ രംഗത്തെത്തി. കൂടുതൽ വായിക്കാം (FILE Photo by Handout / US District Court for the Southern District of New York / AFP)
മാക്സ്‌വെല്ലിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്; ഗുസ്തി മുതൽ നഗ്നചിത്രങ്ങൾ വരെ, യുഎസ് നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ വൻ തിരക്ക്
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസിലെ നിർണ്ണായകമായ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്നു. എപ്സ്റ്റീന്റെ സഹായിയും നിലവിൽ ജയിൽശിക്ഷ അനുഭവിക്കുന്ന പ്രതിയുമായ ഗിലെയ്ൻ മാക്സ്‌വെല്ലിന്റെ ആഡംബര ജീവിതവും ഉന്നതബന്ധങ്ങളും വെളിപ്പെടുത്തുന്ന നൂറുകണക്കിന് ചിത്രങ്ങളാണ് എപ്സ്റ്റീൻ ഫയലുകളുടെ ഭാഗമായി പുതുതായി പുറത്തുവിട്ടിരിക്കുന്നത്. കൂടുതൽ വായിക്കാം Image Credit: Tiktok/ricecrackerspov
അഭിനയമികവ് കൊണ്ട് ആസ്വാദകരുടെ മനസ്സിൽ ഇടംനേടി; ഇന്ന് ഭവനരഹിതനായി തെരുവിൽ അലഞ്ഞ് നടൻ
അഭിനയമികവ് കൊണ്ട് അമേരിക്കയിലെ ടിവി ആസ്വാദകരുടെ മനസ്സിൽ സവിശേഷമായ ഒരിടം നേടിയ താരമാണ് ടൈലർ ചേസ്. ഒരുകാലത്ത് പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലതാരം ഇന്ന് ആരാലും ശ്രദ്ധിക്കപ്പെടാതെ ലൊസാഞ്ചലസിലെ തെരുവുകളിൽ ഭവനരഹിതനായി കഴിയുകയാണ്. കൂടുതൽ വായിക്കാം ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ദുബായിലെ ജ്വല്ലറിയിൽ നിന്ന് 10 കിലോ സ്വർണവുമായി മുങ്ങി മലയാളികൾ; ഉടമയുടെ കണ്ണുവെട്ടിച്ച് നടത്തിയത് \“സിനിമാക്കഥയെ വെല്ലുന്ന പ്ലാൻ\“
ദുബായിലെ സ്വർണക്കടയിൽ നിന്ന് 10 കിലോ സ്വർണവുമായി മുങ്ങിയ മലയാളി ജീവനക്കാർക്ക് ദുബായ് അപ്പീൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ മുഹമ്മദ് അജാസ്, അജ്മൽ കബീർ എന്നിവർക്ക് ഒരു വർഷം തടവും ഏകദേശം മൂന്ന് കോടിയിലേറെ രൂപ (14 ലക്ഷം ദിർഹം) പിഴയുമാണ് കോടതി വിധിച്ചത്. കൂടുതൽ വായിക്കാം സുപ്രിയ താക്കൂർ. Image Credit: Facebook/pakkeaustraliawaleofficial
ഓസ്‌ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ; നഴ്സ് ആകണമെന്ന ആഗ്രഹം ബാക്കിയാക്കി സുപ്രിയ; തോരാക്കണ്ണീരിൽ ഉറ്റവർ
ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ ഭാര്യയെ കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ. നോർത്ത് ഫീൽഡ് സബർബിലെ താമസക്കാരനായ വിക്രാന്ത് താക്കൂരാണ് (42) ഭാര്യ സുപ്രിയ താക്കൂറിനെ (36) കൊലപ്പെടുത്തിയത്. വിക്രാന്തിനെ പൊലീസ് സംഭവസ്ഥലത്തു വച്ചു തന്നെ അറസ്റ്റ് ചെയ്തു. കൂടുതൽ വായിക്കാം ഷെറിനും ജെറിനും. Image Credit: Instagram/sherin_jerin_
\“എല്ലാ പ്രണയവും മനോഹരമാണ്, പക്ഷേ, ഇത് കണ്ണുനിറയ്ക്കും\“; യുകെയിൽ ഭർത്താവിന് മലയാളി യുവതിയുടെ വമ്പൻ സർപ്രൈസ്, വിഡിയോ വൈറൽ
സമൂഹമാധ്യമങ്ങളുടെ ഉപയോഗം വ്യാപകമായതോടെ നമ്മുക്കിടയിലെ വിശേഷങ്ങൾ പ്രിയപ്പെട്ടവരെ അറിയിക്കുന്ന വിഡിയോകൾ ഒട്ടേറെപ്പേർ വിവിധ തരത്തിലാണ് പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ യുകെയിലെ സ്‌കോട്ലൻഡിൽ താമസമാക്കിയ മലയാളിയായ ഷെറിൻ തന്റെ ഭർത്താവിനോട് താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്താൻ ത യാറാക്കിയ എഐ വിഡിയോ വ്യാപകമായി ശ്രദ്ധ നേടുകയാണ്. കൂടുതൽ വായിക്കാം
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം pakkeaustraliawaleofficial, sherin_jerin_, ricecrackerspov എന്ന ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ടിക്‌ടോക് അക്കൗണ്ടിൽ നിന്നും, cypriot.ai എന്ന വെബ്സൈറ്റില്‍ നിന്നും ) English Summary:
Weekender: This article includes Latvia male shortage, viral video revealed to be an AI-generated hoax by Emirates, new details and images related to Ghislaine Maxwell\“s luxurious life, Dubai theft case and Adelaide Murder Case. |
|