search

നിരത്തിലിറങ്ങാൻ ‘ഭാരത് ടാക്സി’, ലാഭം ‍ഡ്രൈവർമാർക്ക്, 80% തുകയും നൽകും; ജനുവരി ഒന്നു മുതൽ ഡൽഹിയിൽ ഓടിത്തുടങ്ങും

LHC0088 Yesterday 11:45 views 894
  



ന്യൂഡൽഹി ∙ സഹകരണ മേഖലയുടെ ഓൺലൈൻ ടാക്സി സർവീസ് ‘ഭാരത് ടാക്സി’ ജനുവരി ഒന്നുമുതൽ ഓടിത്തുടങ്ങും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംവിധാനം പൂർണതോതിൽ ലഭ്യമാകും. കേന്ദ്ര സഹകരണ മന്ത്രാലയവും നാഷനൽ ഇ ഗവേണൻസ് ഡിവിഷനും ചേർന്നാണു സഹകർ ടാക്സി കോഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു പദ്ധതി നടപ്പാക്കുന്നത്.

ഡ്രൈവർമാർക്കു മികച്ച വരുമാനം ഉറപ്പാക്കുകയും യാത്രക്കാർക്കു കുറഞ്ഞ നിരക്കിൽ സുരക്ഷിത യാത്ര ഒരുക്കുകയുമാണു ലക്ഷ്യം. ഡ്രൈവർമാർക്ക് ഓഹരി പങ്കാളിത്തം നൽകിയാണു സഹകർ ടാക്സി കോഓപ്പറേറ്റീവ് ലിമിറ്റഡ് രൂപീകരിച്ചത്. ഡയറക്ടർ ബോർഡിലും ഡ്രൈവർമാരുടെ 2 പ്രതിനിധികളുണ്ട്. ഡ്രൈവർമാർക്കു 100 രൂപയുടെ വീതം 5 ഓഹരികൾ വാങ്ങാം. പദ്ധതിയിൽ ചേർന്ന് 5 മാസത്തിനു ശേഷം അവരും സഹകർ ടാക്സി കോഓപ്പറേറ്റീവ് ലിമിറ്റഡിൽ അംഗങ്ങളാകും.

ലാഭം ‍ഡ്രൈവർമാർക്ക്
മറ്റ് ഓൺലൈൻ ടാക്സി സംവിധാനങ്ങളിൽനിന്നു വ്യത്യസ്തമായി 80% തുകയും ഡ്രൈവർമാർക്കു ലഭിക്കും വിധമാണു ഭരത് ടാക്സി എത്തുന്നത്. ട്രിപ്പുകൾക്ക് ആപ് കമ്മിഷനും ഒഴിവാകും. അടുത്തവർഷം മുംബൈ, പുണെ, ഭോപാൽ, ലക്നൗ, ജയ്പുർ തുടങ്ങിയ 20 നഗരങ്ങളിലേക്കു സേവനം വ്യാപിപ്പിക്കും.

ഭാരത് ടാക്സി ബുക്ക് ചെയ്യാം
1. ആപ് സ്റ്റോറിൽ നിന്ന് ‘ഭാരത് ടാക്സി’ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാം.
2. അവരുടെ പിക്കപ്, ഡ്രോപ് ലൊക്കേഷനുകൾ നൽകുക.
3. ലഭ്യമായ ഓപ്ഷനുകളിൽനിന്ന് ഒരു റൈഡ് തിരഞ്ഞെടുക്കുക.
4. യാത്ര തത്സമയം ട്രാക്ക് ചെയ്യുക. English Summary:
Bharat Taxi, a cooperative online taxi service, is set to launch fully on January 1st. The service aims to provide drivers with better income and passengers with affordable, safe rides through a driver-owned cooperative model.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158761