search

ഭീകരരെ നിലയ്ക്കുനിർത്താൻ ട്രംപിന്റെ ഇടപെടൽ: നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് മിസൈലാക്രമണം

cy520520 Yesterday 11:45 views 591
  



വെസ്റ്റ് പാം ബീച്ച് (യുഎസ്) ∙ നൈജീരിയയിലെ ക്രിസ്ത്യൻ വിഭാഗത്തിനുനേരെ ഐഎസ് ഭീകരർ ന‌ടത്തുന്ന ആക്രമണങ്ങൾക്കു തിരിച്ചടിയായി കനത്ത ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ‌ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. ക്രിസ്മസ് രാവിൽ വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സൊകോട്ടോ സംസ്ഥാനത്ത് ജാബോ ഗ്രാമത്തിലാണ് യുഎസ് മിസൈലാക്രമണം നടത്തിയത്. ക്രിസ്ത്യൻ സ്കൂളുകൾ ആക്രമിച്ച് വിദ്യാർഥികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ പതിവായതിനു പിന്നാലെ ഐഎസ് സംഘങ്ങൾക്ക് ട്രംപ് താക്കീതു നൽകിയിരുന്നു. നൈജീരിയൻ ഭരണകൂടവുമായി ആലോചിച്ച് സൈനികനടപടി ആസൂത്രണം ചെയ്യാൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന് നിർദേശവും നൽകി.

  • Also Read കൊള്ളക്കാരിൽനിന്ന് രക്ഷകരായി വന്നു, ഗ്രാമീണരെ പാട്ടു കേട്ടതിന് ചാട്ടകൊണ്ടടിച്ചു; നൈജീരിയയിൽ ട്രംപ് ലക്ഷ്യമിട്ടത് ഭീകരതയ്ക്ക് ‘വിത്തിട്ട’ ‘ലക്കുരാവ’യെ?   


അതിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് ക്രിസ്മസ് രാത്രിയിലെ സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് അറിയിച്ചു. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഏറെ ആശങ്കപ്പെടേണ്ട രാജ്യങ്ങളുടെ കൂട്ടത്തി‍ൽ നൈജീരിയയെ യുഎസ് ഉൾപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. ഭീകരവിരുദ്ധ പോരാട്ടത്തിനായി നൈജീരിയ മറ്റു രാജ്യങ്ങളുമായി കൈകോർക്കുമെന്നതിന്റെ ഭാഗമാണ് ജാബോയിലെ ആക്രമണമെന്ന് വിദേശകാര്യമന്ത്രി യൂസുഫ് ടുഗർ അൽ ജസീറ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മനുഷ്യാവകാശലംഘനം ചൂണ്ടിക്കാട്ടി നൈജീരിയയ്ക്ക് ആയുധസഹായം നൽകുന്നതു തടയുന്നതു മൂലമാണ് ഒറ്റയ്ക്കുള്ള ഭീകരവിരുദ്ധ പോരാട്ടങ്ങൾ ലക്ഷ്യം കാണാതെ പോയതെന്നും അദ്ദേഹം വിശദീകരിച്ചു.

  • Also Read നൈജീരിയയിൽ ട്രംപിന്റെ ‘മാരക’ ആക്രമണം; ഇന്ത്യൻ ഡിഫൻസ് ഓഹരികൾക്ക് മുന്നേറ്റം, കൊച്ചിൻ ഷിപ്‍യാഡും കുതിപ്പിൽ   


ക്രിസ്മസ് രാത്രിയിലെ മിസൈലാക്രമണത്തിനു വേണ്ട വിവരങ്ങൾ യുഎസിനു നൽകിയത് നൈജീരിയയാണെന്നും ആക്രമണത്തിന് അനുമതി നൽകിയത് പ്രസിഡന്റ് ബോല ടിനുബുവാണെന്നും ടുഗർ പറഞ്ഞു. ഐഎസിന്റെ ഏതു വിഭാഗത്തിനു നേരെയായിരുന്നു ആക്രമണമെന്ന് വ്യക്തമാക്കിയില്ല. അതേസമയം, വിദേശ സൈനിക ഇടപെ‌ടലിൽ സെനറ്റംഗം ഷേഹു സാനി ഉൾപ്പെ‌ടെ ഏതാനും നേതാക്കൾ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്.   
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
US Military Intervention in Nigeria: US missile strike in Nigeria targets ISIS centers in retaliation for attacks on the Christian community, as revealed by Donald Trump. The operation, conducted on Christmas Eve, was a collaborative effort with the Nigerian government providing key intelligence.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156807