ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിങ് ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ നീണ്ട 17 വർഷത്തെ വിദേശവാസം അവസാനിപ്പിച്ച് ബംഗ്ലദേശിലേക്കു മടങ്ങിയെത്തിയതാണ് വ്യാഴാഴ്ചയിലെ പ്രധാന ലോക വാർത്തകളിലൊന്ന്. താരിഖിന്റെ വരവ് ബംഗ്ല രാഷ്ട്രീയത്തിൽ എന്തു ചലനമുണ്ടാക്കുമെന്ന് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദരിദ്രരെയും അപരിചിതരെയും സഹായിക്കണമെന്നും അവരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും ലിയോ പതിനാലാമൻ മാർപാപ്പ ക്രിസ്മസ് സന്ദേശത്തിൽ ലോകത്തെ ഓർമിപ്പിച്ചു. – വായിക്കാം കഴിഞ്ഞ ദിവസത്തെ പ്രധാന ലോക വാർത്തകൾ.
താരിഖ് തിരിച്ചെത്തി,; അവസാനിച്ചത് 17 വർഷത്തെ വിദേശവാസം
ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിങ് ചെയർമാനായ താരിഖ് റഹ്മാൻ നീണ്ട 17 വർഷത്തെ വിദേശവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തി. താരിഖിന്റെ അമ്മയും പാർട്ടി അധ്യക്ഷയുമായ മുൻ പ്രധാനമന്ത്രി ഖാലിദ സിയ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. ഫെബ്രുവരിയിലേക്കു നിശ്ചയിച്ചിട്ടുള്ള പൊതുതിരഞ്ഞെടുപ്പിൽ താരിഖ് പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്നു കരുതുന്നു. താരഖിന്റെ വരവോടെ ബംഗ്ലദേശ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്കു സാധ്യതയേറുകയാണ്. ലിയോ പതിനാറാമൻ മാർപാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ക്രിസ്മസ് പ്രാർഥനകൾക്കിടെ. (Photo by Andreas SOLARO / AFP)
ദരിദ്രരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിനു തുല്യം
ദരിദ്രരെയും അപരിചിതരെയും സഹായിക്കണമെന്നും അവരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും ഓര്‍മിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ക്രിസ്മസ് ദിവ്യബലി അർപ്പിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഹായം ആവശ്യമുള്ളവരെ സഹായിക്കാത്തത് ദൈവത്തെ നിരസിക്കുന്നതിനു തുല്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു. യേശുവിന്റെ ജനനത്തിലൂടെ ഓരോ വ്യക്തിയിലുമുള്ള ദൈവസാന്നിധ്യം തെളിയിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
MORE PREMIUM STORIES
ബംഗ്ലദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു; ക്രിമിനൽ സംഘത്തലവനെന്ന് നാട്ടുകാർ
സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന യുവാവിനെയാണ് രാജ്ബാരി ഗ്രാമത്തിൽ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മതനിന്ദയാരോപിച്ച് ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ മർദിച്ച് കൊന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും ആൾക്കൂട്ട കൊലപാതകം. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അമൃത് മൊണ്ഡലിനെ കൊലപ്പെടുത്തിയത്. രാജ്ബാരി ഗ്രാമത്തിൽ തന്നെയാണ് അമൃതിന്റെയും വീട്. അതേസമയം, സാമ്രാട്ട് മേഖലയിലെ ക്രിമിനൽ ഗാങ്ങിന്റെ നേതാവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ‘സാമ്രാട്ട് ബാഹിനി’ എന്ന സംഘം പണം തട്ടൽ ഉൾപ്പെടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നതായും ഇവർ പറയുന്നു. കംബോഡിയ-തായ്‌ലൻഡ് അതിർത്തിയിൽ ശിൽപം തകർക്കുന്നു. (image credit: x.com/AnnQuann)
മഹാവിഷ്ണു ശിൽപം എന്തിനു തകർത്തു? ഇന്ത്യയുടെ ആശങ്കയ്ക്ക് വിശദീകരണവുമായി തായ്‌ലൻഡ്
തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിലെ മഹാവിഷ്ണു ശിൽപം പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‌ലൻഡ്. ശിൽപം സ്ഥാപിച്ച സ്ഥലം മതപരമായ പ്രാധാന്യമുള്ള സ്ഥലമല്ലെന്നും സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നുമാണ് വിശദീകരണം. ശിൽപം പൊളിച്ചുമാറ്റിയ സംഭവത്തിൽ ഇന്ത്യ കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. 2014-ൽ നിർമിച്ച ശിൽപമാണ് യന്ത്രസഹായത്തോടെ തായ് സൈനികർ പൊളിച്ചുമാറ്റിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വൊളോഡിമിർ സെലെൻസ്കി (Photo by NICOLAS TUCAT / AFP), വ്ലാഡിമിർ പുട്ടിൻ (Photo by Mikhail Metzel / POOL / AFP)
‘പുടിൻ നശിച്ചുപോകട്ടെ, യുക്രെയ്ന് സമാധാനം വേണം\“; സെലൻസ്കിയുടെ ക്രിസ്മസ് പ്രാർഥന
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നശിച്ചുപോകട്ടെയെന്ന ക്രിസ്മസ് പ്രാർഥനയുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് തനിക്കും യുക്രെയ്ൻ ജനതയ്ക്കും ദുരിതം സമ്മാനിക്കുന്ന റഷ്യൻ പ്രസിഡന്റിന്റെ നാശത്തിനു വേണ്ടി സെലൻസ്കി പ്രാർഥിച്ചത്. എന്നാൽ, പുടിന്റെ പേര് എടുത്തു പറയാതെയായിരുന്നു പ്രാർഥന. ‘‘ഇന്ന് നമ്മളെല്ലാം ഒരു സ്വപ്നമാണ് പങ്കുവയ്ക്കുന്നത്. നമുക്ക് എല്ലാവർക്കും ഒരു ആഗ്രഹമാണ് ഉള്ളത്. അയാൾ നശിക്കട്ടെ’’–പുടിന്റെ പേര് പരാമർശിക്കാതെ സെലൻസ്കി പറഞ്ഞു.