search

ബംഗ്ലദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു; ക്രിമിനൽ സംഘത്തലവനെന്ന് നാട്ടുകാർ

LHC0088 Yesterday 11:45 views 979
  



ധാക്ക∙ സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന യുവാവിനെയാണ് രാജ്ബാരി ഗ്രാമത്തിൽ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മതനിന്ദയാരോപിച്ച് ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ മർദിച്ച് കൊന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും ആൾക്കൂട്ട കൊലപാതകം.  

  • Also Read മഹാവിഷ്ണു ശിൽപം എന്തിനു തകർത്തു? ഇന്ത്യയുടെ ആശങ്കയ്ക്ക് വിശദീകരണവുമായി തായ്‌ലൻഡ്   


ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അമൃത് മൊണ്ഡലിനെ കൊലപ്പെടുത്തിയത്. രാജ്ബാരി ഗ്രാമത്തിൽ തന്നെയാണ് അമൃതിന്റെയും വീട്. അതേസമയം, സാമ്രാട്ട് മേഖലയിലെ ക്രിമിനൽ ഗാങ്ങിന്റെ നേതാവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ‘സാമ്രാട്ട് ബാഹിനി’ എന്ന സംഘം പണം തട്ടൽ ഉൾപ്പെടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നതായും ഇവർ പറയുന്നു. നേരത്തെ, ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന് പിന്നാലെ സാമ്രാട്ട് നാടുവിട്ടിരുന്നു. അടുത്തിടെയാണ് ഗ്രാമത്തിൽ തിരിച്ചെത്തിയത്.  

  • Also Read അമ്മയെ കാണണം, രാജ്യം ഭരിക്കണം; 17 വർഷത്തിന് ശേഷം താരിഖ് റഹ്മാൻ ബംഗ്ലദേശിലേക്ക്, രാജ്യം ജാഗ്രതയിൽ   


അമൃതും ഗ്യാങ്ങിലെ അംഗങ്ങളും ഗ്രാമത്തിലെ ഷാഹിദുൽ ഇസ്​​ലാം എന്നയാളുടെ വീട്ടിലെത്തി പണം തട്ടാൻ ശ്രമിച്ചതായി പറയുന്നു. ഇതോടെ, നാട്ടുകാർ സംഘടിച്ച് ഇവരെ പിടികൂടി മർദിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അമൃതിനെ പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ രണ്ടു മണിയോടെ മരിച്ചു. സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. അമൃതിന്റെ സഹായിയായ മുഹമ്മദ് സലിം എന്നയാളെ രണ്ട് തോക്കുകളുമായി പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണ് കൊല്ലപ്പെട്ട അമൃത് എന്ന് പൊലീസ് പറഞ്ഞു.  
    

  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
  • 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഹിന്ദു യുവാവായ ദീപു ചന്ദ്ര ദാസിനെ ജനക്കൂട്ടം കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ വലിയ ചർച്ചയാകുന്നതിനിടെയാണ് വീണ്ടും ആൾക്കൂട്ടക്കൊല. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൈമെൻസിങ്ങിലെ ഒരു വസ്ത്ര ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ദീപു ചന്ദ്ര ദാസിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. ശേഷം ശരീരം ഒരു മരത്തിൽ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ ഇന്ത്യയിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
(Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SouleFacts എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.) English Summary:
Hindu Youth Lynched in Bangladesh Amidst Rising Tensions: Bangladesh Hindu youth murder refers to the recent mob lynching of Amrit Mondal, highlighting ongoing religious tensions and minority insecurity in Bangladesh. This incident follows a similar killing of Deepu Chandra Das, raising concerns about mob violence and the safety of minorities in the region.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158980