search

ഇത് അയാളുടെ കാലം!

cy520520 10 hour(s) ago views 803
  

  



പയറ്റിത്തെളിഞ്ഞ എഐ, തലമുറകളെ സ്വന്തമാക്കി മുന്നേറുന്നു . വിദ്യാർഥികൾക്ക് സംശയം തീർക്കുന്ന സുഹൃത്തായും പ്രഫഷനലുകൾക്ക് ജോലിഭാരം കുറയ്ക്കുന്ന സഹായിയായുമൊക്കെ എഐ നമുക്കിടയിലുണ്ട്. ഒപ്പം, ചില ആശങ്കകളും ഉയരുന്നു. ഇന്ന് മനുഷ്യന്റെ ജോലി എളുപ്പമാക്കുന്ന എഐ നാളെ നമ്മുടെ ചിന്താശേഷിക്കും പ്രവർത്തനമികവിനും കടിഞ്ഞാണിടുമോ?

  • Also Read എഐയാണ് ഗൂഗിളിന്റെ ഭാവി, കാൽ നൂറ്റാണ്ട് മുൻപേ പ്രവചിച്ച ലാറി പേജ്   


രാത്രി 12 മണി. കൂരിരുട്ടിൽനിന്ന് അതാ അയാൾ... ഒരു ബോംബ്, രണ്ട് ബോംബ്...’ ബോയിങ് ബോയിങ് സിനിമയിലെ ഒ.പി.ഒളശ്ശയുടെ ശൈലിയിൽ പരസ്പരബന്ധമില്ലാതെ എഐ പ്ലാറ്റ്ഫോമുകൾ മറുപടി നൽകിയിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി. പയറ്റിപ്പയറ്റി എഐ തെളിഞ്ഞിരിക്കുന്നു. രാവണപ്രഭുവിൽ ശേഖരനോടു മംഗലശ്ശേരി നീലകണ്ഠൻ പറയുന്നപോലെ ‘ഭാഷയ്ക്കും ചിന്തയ്ക്കുമൊക്കെ ഒരു ശുദ്ധി കൈവന്നിരിക്കുന്നു’. നീലകണ്ഠന്റെ തന്നെ മറ്റൊരു ഡയലോഗുപോലെ തന്നെയാണ് ഇന്നത്തെ ലോകം. ഇതയാളുടെ കാലമാണ്, എഐയുടെ.

ലോകം എഐ സാങ്കേതികവിദ്യയുടെ ചിറകിലേറി പറക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധി ഏറെക്കാലം കൗതുകവാർത്തകളിൽ മാത്രം നിറഞ്ഞുനിന്ന സാങ്കേതികവിദ്യയായിരുന്നു. എന്നാൽ, ജനറേറ്റീവ് എഐ സാങ്കേതികവിദ്യയിലൂടെ പൊതുജനങ്ങളുടെ വിരൽത്തുമ്പിലേക്കാണ് കഴിഞ്ഞ മൂന്നു വർഷങ്ങളിൽ എഐ എത്തിയത്.
    

  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
  • 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ചാറ്റ്ജിപിടി, ഗ്രോക്ക്, ജെമ്നൈ തുടങ്ങിയ പേരുകൾ ഇന്നു പ്രത്യേകിച്ചു കൗതുകമൊന്നും ഉയർത്തുന്നില്ല. കാരണം, എഐ ഇന്ന് പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ജനങ്ങൾ ഏയ് ഓട്ടോയെന്ന് പണ്ട് ഓട്ടോക്കാരെ മാടി വിളിച്ചതുപോലെ ‘ഏയ് എഐ’ എന്നു വിളിക്കുകയാണ്.

തലമുറകൾ പലതും പല രീതിയിലാണ് എഐ ഉപയോഗിക്കുന്നത്. 25 വയസ്സുവരെ, 25നും 50നും ഇടയിൽ, 50 വയസ്സിനുശേഷം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽ എഐ എങ്ങനെയാണു സ്വാധീനം ചെലുത്തുന്നത്?

ജെൻ സീ വിപ്ലവം

മിടുമിടുക്കനാണ് പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന കൊച്ചി സ്വദേശി നിർവാൺ ജോൺ റാവു. നിഷ ജോൺ– സച്ചിൻ ചന്ദവർക്കർ ദമ്പതികളുടെ മകൻ പഠനത്തിൽ മാത്രമല്ല, സാമൂഹികനന്മ മുൻനിർത്തിയുള്ള പാഠ്യേതര പ്രവർത്തനങ്ങളിലും സജീവം. ലോകത്ത് സാമൂഹികപ്രവർത്തനത്തിൽ ഏർപ്പെടുന്ന കുട്ടികൾക്കും യുവാക്കൾക്കും ബ്രിട്ടിഷ് സർക്കാർ, അന്തരിച്ച ഡയാന രാജകുമാരിയുടെ സ്മരണാർഥം നൽകുന്ന ഡയാന അവാർഡ് നിർവാണിനു ലഭിച്ചിട്ടുണ്ട്.   നിർവാൺ ജോൺ അമ്മ നിഷയ്ക്കൊപ്പം

ഗൂഗിൾ സേർച്ചിങ്ങിനു പകരം ചാറ്റ്ജിപിടി, ജെമ്നൈ പ്ലാറ്റ്ഫോമുകളാണ് നിർവാൺ ഉപയോഗിക്കുന്നത്. പഠനം ലളിതമാക്കാനും ഫിറ്റ്‌നസ് നിലനിർത്താനും എഐയെ ആശ്രയിക്കാറുണ്ട്. വിദ്യാഭ്യാസത്തിൽ എഐയെ ഉൾപ്പെടുത്തണമെന്നു ശക്തമായി വാദിക്കുന്ന സ്കൂളുകൾ ലോകമെമ്പാടുമുണ്ട്. എഐ പെർമിസിബിൾ സ്കൂളുകളെന്ന് ഇവ അറിയപ്പെടുന്നു. എഐയുടെ ഗുണങ്ങൾ അറിയാവുന്ന നിർവാണിന്റെ മാതാപിതാക്കൾ അതിൽനിന്നു മകനെ മാറ്റിനിർത്തുന്നില്ല. എന്നാൽ, തങ്ങൾ നിർവാണിന്റെ എഐ ഉപയോഗത്തിനു മേൽനോട്ടം വഹിക്കാറുണ്ടെന്ന് അമ്മ നിഷ പറയുന്നു.

25 വയസ്സുവരെയുള്ളവർ എഐയെ സമീപിക്കുന്നത് പരിപ്പിനൊപ്പം പപ്പടം ഉടയ്ക്കുന്നത്ര സ്വാഭാവികതയോടെയാണത്രേ. ഈ ഉപയോക്താക്കളിൽ മിക്കവരും ലോകത്തു സർക്കാരുകളെപ്പോലും മറിച്ചിട്ട ജെൻ സീ വിഭാഗക്കാരാണ് (1997–2012 കാലത്ത് ജനിച്ചവർ). ഡിജിറ്റൽ യുഗത്തിൽ വളർന്നവരാണിവർ. അതിനാൽത്തന്നെ എഐ ഇവർക്കു പൊടുന്നനെ പ്രത്യക്ഷപ്പെട്ട കാര്യമല്ല. സ്മാർട്ഫോണുകൾ മിലേനിയൽ (1982–1997 കാലത്തു ജനിച്ചവർ) വിഭാഗക്കാർക്ക് എങ്ങനെയോ അങ്ങനെയാണ് ജെൻ സീക്ക് എഐയെന്നു വിദഗ്ധർ പറയുന്നു.

ചാറ്റ്ജിപിടി, ഗ്രോക്ക്, ക്ലോഡി, ഡാൾ ഇ തുടങ്ങി ഒട്ടേറെ എഐ പ്ലാറ്റ്ഫോമുകൾ ജെൻ സീയുടെ ടൂൾകിറ്റിലുണ്ട്. ലോകത്ത് 70 ശതമാനത്തോളം ജെൻ സീ വിഭാഗക്കാർ എഐ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. നിർവാണിനെപ്പോലെ പല ജെൻ സീക്കാരും ഗൂഗിൾ സേർച് വിട്ട് എഐ പ്ലാറ്റ്ഫോമുകളിലേക്കു തങ്ങളുടെ തിരയൽ മാറ്റിയിട്ടുണ്ട്.

പഠിച്ചിട്ടു പോയാൽമതി !‌

25 വയസ്സു വരെയുള്ളവരുടെ ഗ്രൂപ്പിൽ ഭൂരിപക്ഷവും വിദ്യാർഥികളാണ്. ഇവിടെയാണ് എഐ മാജിക് ഏറ്റവും കൂടുതൽ. പണ്ട് പാഠപുസ്തകത്തിൽനിന്നാണ് അടിസ്ഥാന വിവരങ്ങൾ ലഭിച്ചിരുന്നത്. അതു പോരാതെവന്നാൽ ഗൈഡുകളെയോ മറ്റു റഫറൻസ് പുസ്തകങ്ങളെയോ ആശ്രയിക്കണം. അല്ലെങ്കിൽ വിവരമുള്ള ആരോടെങ്കിലും ചോദിക്കണം.

മിലേനിയൽസിനു കോളജ് കാലത്തെങ്കിലും വിഡിയോ വഴിയും മറ്റും പഠനം ലളിതമാക്കാനുള്ള ഉപാധികൾ ലഭിച്ചു. എന്നാൽ, എഐക്കാലത്ത് ഇതെല്ലാം സിംപിൾ. പൈതഗോറസ് തിയറം അറിയില്ലേ? എഐ ലളിതമായി പറഞ്ഞുതരും. പിന്നെയും സംശയമെങ്കിൽ അതും തീർക്കും. എത്ര തവണ സംശയം ചോദിച്ചാലും അതെല്ലാം പറഞ്ഞുതരും. ഉദാഹരണങ്ങളും നിരത്തും. എഐക്ക് ഇഷ്ടംപോലെ സമയമുള്ളതിനാൽ ശരിക്കു പഠിച്ചെടുത്തിട്ടു പോയാൽ മതി വിദ്യാർഥി. വിദ്യാഭ്യാസ മേഖലയിൽ ഈ നിശ്ശബ്ദവിപ്ലവം ശക്തമായി അരങ്ങേറുകയാണ്. ചാറ്റ്ജിപിടിയാണ് ഇതിൽ ഏറ്റവും പ്രിയപ്പെട്ടത്. ഗ്രോക്കിനും കോപൈലറ്റിനും ജെമ്നൈക്കുമൊക്കെ ധാരാളം ആരാധകരുണ്ട്.

കൈക്കരുത്തോടെ കരിയർ

ജെൻ സീ വിഭാഗത്തിലെ ഗണ്യമായ വിഭാഗം പഠനം പൂർത്തിയാക്കി പ്രഫഷനലുകളായിട്ടുണ്ട്. എഐ ഉപയോഗം അവരുടെ കരിയറിനു കരുത്തു കൂട്ടുന്നുണ്ട്. ഗൂഗിൾ സർവേയിൽ കണ്ടെത്തിയത് ജെൻ സീ പ്രഫഷനലുകളിൽ 93 ശതമാനവും രണ്ടോ അതിലധികമോ എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ്. ആശയക്കൂട്ടായ്മകളിൽ മികവുറ്റ ആശയം അവതരിപ്പിക്കാൻ, ഇ മെയിൽ ഡ്രാഫ്റ്റ് ചെയ്യാൻ, അസസ്മെന്റ്, അപ്രൈസൽ റിപ്പോർട്ടുകൾ, കംപ്യൂട്ടർ പ്രോഗ്രാമിങ്ങിനുള്ള കോഡുകൾ തുടങ്ങിയവ തയാറാക്കാൻ തൊട്ട് യുട്യൂബേഴ്സിന് ആശയങ്ങൾ കണ്ടെത്താൻവരെ എഐ പ്ലാറ്റ്ഫോമുകൾ സഹായിക്കുന്നു.

എഐ ‘ഫാസ്റ്റ് ഫുഡി’നുണ്ട് പല പ്രശ്നങ്ങൾ

സ്റ്റിറോയ്ഡ് അടിച്ച് മസിൽ വീർപ്പിക്കുന്ന പോലെയാണു വിദ്യാഭ്യാസത്തിലും കരിയറിലുമൊക്കെയുള്ള ഈ എഐ ഫാസ്റ്റ് ഫുഡെന്നു ചില വിദഗ്ധർ പറയുന്നു. മനുഷ്യരെ മറ്റു ജീവികളിൽനിന്നു വ്യത്യസ്തരാക്കുന്ന, വിലയിരുത്താനും ചിന്തിക്കാനുമൊക്കെയുള്ള കഴിവിനെ ഇതു കാര്യമായി ബാധിക്കുന്നുണ്ടത്രേ. അലസതയും ഓർമക്കുറവും ആകാശത്തോളം ഉയരുകയാണെന്നാണു വിമർശനം.

മണിച്ചിത്രത്താഴിൽ മോഹൻലാലിന്റെ കഥാപാത്രമായ മനശ്ശാസ്ത്രജ്ഞൻ ഡോ.സണ്ണിക്ക് രണ്ടു വൻകിട പ്രബന്ധമൊക്കെയുണ്ടെന്നാണു തിലകന്റെ കഥാപാത്രമായ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് പറയുന്നത്. ഇന്നാണെങ്കിൽ രണ്ടു പ്രബന്ധമെഴുതുന്ന സമയംകൊണ്ട് സണ്ണിക്ക് 20 പ്രബന്ധം എഴുതാം. എന്നാൽ, പാതിരാവിൽ ഗംഗ നാഗവല്ലിയായി മാറുന്നതിനു പരിഹാരം കാണാൻ കഴിയണമെന്നില്ല. വിലയിരുത്തൽശേഷി കുറയാമെന്നതാണ് കാരണം.

എന്നാൽ, അസൂയകൊണ്ട് തല പെരുത്ത തന്തവൈബുകാരുടെ അടിസ്ഥാനമില്ലാത്ത ആശങ്കകളാണ് ഇതെല്ലാമെന്നു ജെൻ സീ പറയുന്നു. പക്ഷേ, ഒരു കാര്യമുണ്ട്. ഈ വർഷം നടത്തിയ ഗാലപ് വാൽറ്റൻ സർവേ പറയുന്നത് എഐയോട് 41% ജെൻ സീക്കും പേടിയാണെന്നാണ്. ജോലിയെല്ലാം എഐ കട്ടപ്പുറത്താക്കുമോയെന്നാണു പ്രധാന ആശങ്ക. ചിന്താശേഷി എഐ ഉപയോഗത്താൽ കുറഞ്ഞുപോകുമോയെന്നു 49% പേർ പേടിക്കുന്നു.

സ്റ്റിൽ ഐ ലവ് യൂ

പേരുദോഷങ്ങൾ ഏറെയുണ്ടെങ്കിലും എഐയോട് ‘സ്റ്റിൽ ഐ ലവ് യൂ’ എന്നു പറയുകയാണു ജെൻ സീ.

ഗാലപ് സർവേയിൽ 52 ശതമാനത്തിലധികം ജെൻ സീ വിഭാഗക്കാർ, തങ്ങൾക്ക് എഐയെ മനുഷ്യരെക്കാളും വിശ്വാസമാണെന്നും പറയുന്നു. ഇഷ്ടം കൂടിക്കൂടി കൂട്ടുകാരനായും പ്രണയിനിയായുമൊക്കെ എഐയെ സങ്കൽപിക്കുന്നവരും കുറവല്ല. എഐ ചാറ്റ്ബോട്ടുകളെ ആളുകൾ കല്യാണം കഴിച്ച വാർത്തകൾ നാം പലതവണ കേട്ടു. എഐ ചെറുപ്പക്കാരിലുണ്ടാക്കുന്ന വലിയ സ്വാധീനത്തിന്റെ തെളിവാണിത്.

മിണ്ടാനും പറയാനുമൊന്നും ആരുമില്ലാതെ ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു ജെൻ സീകളിൽ പലരുടെയും കൗമാരവും യൗവനവുമൊക്കെ. ശാരീരിക മാറ്റങ്ങളെപ്പറ്റി അനേകം ചോദ്യങ്ങളുണ്ട്, മാനസിക പ്രയാസങ്ങളും ആശങ്കകളും വിഷാദവുമൊക്കെയുണ്ട്. ഇതൊക്കെ ശ്രദ്ധാപൂർവം കേൾക്കാനും വേണ്ട ഉപദേശം നൽകാനും എഐക്കു കഴിയുന്നു. പലർക്കും ജീവിക്കാനുള്ള പ്രചോദനം പോലും എഐ നൽകുന്നുണ്ട്.

നാളെ: പാൽക്കപ്പ എഐ വക
English Summary:
Artificial Intelligence: Artificial Intelligence is rapidly transforming various aspects of life, from education to professional fields. It assists students, reduces workload for professionals, and integrates deeply into the lives of Gen Z, but also raises concerns about over-reliance and diminishing critical thinking skills. The rising adoption of AI prompts considerations about its long-term impact on human capabilities and job security.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156385