search

പോക്കറ്റ് മണിക്ക് ഇനി ‘യുപിഐ സർക്കിൾ’; ഒരാളുടെ അക്കൗണ്ടിലുള്ള നിശ്ചിത തുക, മറ്റൊരാൾക്ക് യുപിഐ വഴി ഉപയോഗിക്കാം

cy520520 11 hour(s) ago views 221
  



രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു കുട്ടികൾക്ക് സ്വന്തം ഫോണിൽ പണമിടപാടു നടത്താനുള്ള ‘യുപിഐ സർക്കിൾ’ ഫീച്ചർ ഗൂഗിൾ പേ അടക്കമുള്ള ആപ്പുകളിൽ പൂർണതോതിൽ ലഭ്യമായി. കുട്ടികൾക്കു മാത്രമുള്ളതല്ല ഈ സംവിധാനം. ഒരാളുടെ അക്കൗണ്ടിലുള്ള നിശ്ചിത തുക, മറ്റേതൊരാൾക്കും യുപിഐ വഴി ഉപയോഗിക്കാം. മറ്റൊരാൾക്ക് എത്ര തുക വരെ ഉപയോഗിക്കാമെന്നു നമുക്കു നിശ്ചയിക്കാം. ഉദാഹരണത്തിന്, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മകനെ തന്റെ യുപിഐ സർക്കിളിൽ അച്ഛനു ബന്ധിപ്പിക്കാം. സ്വന്തം ഫോണിൽനിന്നു മകനു പണമിടപാടു നടത്താം.

  • Also Read ബാങ്ക് അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേമെന്റ് ചെയ്യാം; മാർഗങ്ങളിങ്ങനെ   


രണ്ടു തരത്തിലാണ് പേയ്മെന്റുകൾ. ആദ്യത്തെ രീതിയനുസരിച്ചു മകൻ നടത്തുന്ന ഓരോ പണമിടപാടിനും അച്ഛൻ അംഗീകാരം നൽകണം. ഉദാഹരണത്തിന് മകൻ കടയിൽ പോയി യുപിഐ വഴി 200 രൂപ നൽകാൻ ശ്രമിച്ചാൽ അച്ഛന് സ്വന്തം ഫോണിൽ പേയ്മെന്റ് റിക്വസ്റ്റ് ലഭിക്കും. അദ്ദേഹം പിൻ ടൈപ് ചെയ്താലേ ഇടപാട് നടക്കൂ. രണ്ടാമത്തെ രീതിയെങ്കിൽ ഓരോ തവണയും ഇടപാട് അംഗീകരിക്കേണ്ടതില്ല. പകരം ഒരു മാസം പരമാവധി ചെലവഴിക്കാവുന്ന തുക മു‍ൻകൂട്ടി നിശ്ചയിക്കാം. നടത്തുന്ന ഇടപാടുകളുടെ വിവരം അച്ഛനും ലഭിക്കും.

  • Also Read വിദ്യാഭ്യാസ വായ്പ, വിവാഹ ചെലവ്, ചികിത്സ ചെലവ്; ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണോ? ഇതറിയണം   


ഗൂഗിൾ പേയിൽ ഇങ്ങനെ

∙ രണ്ടു പേരുടെയും ഫോണിൽ ഗൂഗിൾ പേ ഉണ്ടാകണം.

∙ വലതുവശത്തെ പ്രൊഫൈൽ ഐക്കൺ ടാപ് ചെയ്താൽ യുപിഐ സർക്കിൾ ഓപ്ഷൻ ലഭ്യമാകും.

∙ ‘You pay for’ എന്നതിനു താഴെയുള്ള ‘Add people to your UPI circle’ ഓപ്ഷൻ എടുക്കുക. ചേർക്കേണ്ട വ്യക്തിയുടെ നമ്പർ തിരഞ്ഞെടുക്കുക. ക്യുആർ കോ‍ഡ് സ്കാനറിൽ രണ്ടാമത്തെ വ്യക്തിയുടെ യുപിഐ സർക്കിൾ ക്യുആർ കോഡ് സ്കാൻ ചെയ്യുക. രണ്ടാമത്തെ വ്യക്തിയുടെ ഫോണിലെ യുപിഐ സർക്കിൾ തുറന്ന് ‘Request someone to add you’ ഓപ്ഷൻ എടുത്താൽ ക്യുആർ കോഡ് ലഭിക്കും.

∙ ‘Approve every payment’ നൽകിയാൽ ഓരോ തവണയും രണ്ടാമത്തെ വ്യക്തി നടത്തുന്ന ഇടപാടുകൾ അപ്രൂവ് ചെയ്യണം. ‘Set a monthly limit’ എങ്കിൽ രണ്ടാമത്തെ വ്യക്തിക്ക് ഒരു മാസം ചെലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിക്കാം.

∙ പ്രതിമാസ ലിമിറ്റ് നിശ്ചയിച്ച ശേഷം രണ്ടാമത്തെ വ്യക്തിയുമായുള്ള ബന്ധം തിരഞ്ഞെടുക്കുക. ആ വ്യക്തിയുടെ ഒരു ഐഡി നമ്പറും നൽകണം.

∙ ഇതോടെ രണ്ടാമത്തെ വ്യക്തി അദ്ദേഹത്തിന് ലഭിക്കുന്ന ഇൻവൈറ്റ് 30 മിനിറ്റിനുള്ളിൽ അപ്രൂവ് ചെയ്യുക. ഒരു സമയം 5 പേരെ ഇത്തരത്തിൽ ചേർക്കാം.

∙ രണ്ടാമത്തെ വ്യക്തി പേയ്മെന്റ് നടത്തുമ്പോൾ ബാങ്ക് അക്കൗണ്ടിന് പകരം യുപിഐ സർക്കിളിൽ ഒന്നാമത്തെ വ്യക്തിയെ തിരഞ്ഞെടുത്ത് ഇടപാട് നടത്താം. ഒന്നാമത്തെ വ്യക്തിക്ക് എപ്പോൾ വേണമെങ്കിലും രണ്ടാമത്തെ വ്യക്തിയെ ഒഴിവാക്കാം.

∙ പ്രതിമാസ പരിധിക്കു പകരം ‘Approve every payment’ ഓപ്ഷനാണെങ്കിൽ രണ്ടാമത്തെ വ്യക്തി പണമിടപാട് നടത്തുമ്പോൾ ഒന്നാമത്തെ വ്യക്തിക്ക് റിക്വസ്റ്റ് ലഭിക്കും. ഇത് 10 മിനിറ്റിനകം അപ്രൂവ് ചെയ്യണം.
    

  • ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
      

         
    •   
         
    •   
        
       
  • വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
      

         
    •   
         
    •   
        
       
  • ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Understanding UPI Circle: UPI Circle is a feature that allows parents to manage their children\“s pocket money through UPI. It enables controlled digital transactions with options for payment approval or setting monthly limits, fostering financial responsibility. This system allows designated individuals to use funds from another\“s account via UPI, offering flexibility and oversight.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156454