കുവൈത്ത് സിറ്റി∙ ഡ്യൂട്ടിക്കിടെ സുരക്ഷാ സൈനികനെ ഇടിച്ചുതെറിപ്പിച്ച രണ്ട് കാറുകൾ ഉടമകളുടെ സാന്നിധ്യത്തിൽ തകർത്തു തരിപ്പണമാക്കി. ഉടമകളുടെ കൺമുന്നിൽ വച്ച് ക്രെയിൻ ഉപയോഗിച്ചാണ് കാറുകൾ തകർത്തത്. കൂറ്റൻ കംപ്രസറിലിട്ട് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ അധികൃതർ പുറത്തുവിട്ടു. രണ്ട് കാറുകളും ഉടമകളുടെ സാന്നിധ്യത്തിൽ തകർക്കാനുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയമാണ് നൽകിയത്. ലാൻഡ് ക്രൂയിസർ, നിസ്സാൻ ഇസഡ് കാറുകളാണ് തകർത്തത്.
- അഭിനയമികവ് കൊണ്ട് ആസ്വാദകരുടെ മനസ്സിൽ ഇടംനേടി; ഇന്ന് ഭവനരഹിതനായി തെരുവിൽ അലഞ്ഞ് നടൻ US News
- യുഎഇയിൽ ക്രിസ്മസിന് സ്വകാര്യ മേഖലയിൽ അവധി; ജീവനക്കാർക്ക് ആവേശമായി കമ്പനികളുടെ തീരുമാനം Gulf News
കുവൈത്തിലെ അൽവഫ്ര ഫാം മേഖലയിലാണ് കാറുകൾ അപകടമുണ്ടാക്കിയത്. അമിതവേഗത്തിലെത്തിയ കാറുകൾ സുരക്ഷാ സൈനികൻ തടയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ട് ഓടിച്ചുപോയി. പിന്നീട് ഇയാൾ മറ്റൊരാളോടൊപ്പം ലാൻഡ് ക്രൂയിസറിൽ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ ഡ്യൂട്ടി നിർവഹിക്കുകയായിരുന്ന സുരക്ഷാ സൈനികനെ പ്രതികൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സുരക്ഷാ സൈനികന് കൈകൾക്കും ഇടതുകാലിനും പരുക്കേറ്റിരുന്നു
pic.twitter.com/WWB4bbJS1K— مقاطع منوعة (@AmiraAh26894828) December 21, 2025
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംAmiraAh26894828 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് English Summary:
Kuwait car destruction refers to the recent incident where two cars involved in a traffic accident that injured a security officer were publicly destroyed. This action, ordered by the Ministry of Interior, highlights Kuwait\“s strict enforcement of traffic laws and commitment to road safety. |