search

കരയോഗം മലയാള നന്മയുടെ ഉദാഹരണം: മോഹൻലാൽ

LHC0088 8 hour(s) ago views 403
  



കൊച്ചി∙ കോവിഡിലും പ്രളയത്തിലുമെല്ലാം ഏവരെയും അണച്ചുപിടിച്ചു മാതൃക കാട്ടിയ മലയാളി മനഃസ്ഥിതിയുടെ ജീവിക്കുന്ന ഉദാഹരണമാണ് എറണാകുളം കരയോഗമെന്നു നടൻ മോഹൻലാൽ. കരയോഗത്തിന്റെ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷത്തിന്റെ സമാപന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മോഹൻലാൽ.   ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഊന്നി നിന്നു നൂറു വർഷം ഒരു സംഘടന പ്രവർത്തിക്കുക എന്നതും ഈ കാലഘട്ടത്തിലും സജീവമായി തുടരുക എന്നതും  അഭിമാനിക്കാവുന്ന നേട്ടമാണ്.

കരയോഗത്തിന്റെ പ്രവർത്തനങ്ങളോടു ചേർന്നു പ്രവർത്തിക്കാൻ താനുൾപ്പെടെയുള്ള സിനിമ ലോകത്തിന് എന്തു ചെയ്യാനാവുമെന്നു പരിശോധിക്കുമെന്നും മോഹൻലാൽ പറഞ്ഞു. കരയോഗം പ്രസിഡന്റ് ആലപ്പാട്ട് മുരളീധരൻ അധ്യക്ഷനായി. സ്വാമി ചിദാനന്ദപുരി, പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ.യാക്കോബ് മാർ ഐറേനിയസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മന്ത്രി പി.രാജീവ്, അസിസ്റ്റന്റ് കലക്ടർ പാർവതി ഗോപകുമാർ, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണൻ,  പുനലൂർ സോമരാജൻ, കെ.ടി.മോഹനൻ, കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. English Summary:
Mohanlal praised Ernakulam Karayogam for its charitable work and resilience during the COVID-19 pandemic and floods. He highlighted the organization\“s century of service and expressed his willingness to collaborate with the film industry to support their initiatives. This commitment underscores the importance of community support and engagement.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158648