search

നടിയെ ആക്രമിച്ച കേസ്: അതിജീവിതയോട് ദിലീപിനുള്ള വൈരാഗ്യം തെളിയിക്കാനാകാതെ പ്രോസിക്യൂഷൻ

Chikheang 1 hour(s) ago views 839
  



കൊച്ചി ∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനാവാദം തെളിയിക്കുന്നതിനെക്കാൾ പ്രോസിക്യൂഷൻ വെല്ലുവിളി നേരിട്ടത് അതിജീവിതയോടു നടൻ ദിലീപിനുണ്ടായിരുന്നതായി പറയുന്ന വ്യക്തിവൈരാഗ്യം സ്ഥാപിക്കാനാണ്. അതിജീവിത, അവരുടെ ഉറ്റസുഹൃത്തുക്കൾ, സിനിമാരംഗത്തെ ഇരുവരുടെയും സഹപ്രവർത്തകരും പരിചയക്കാരും എന്നിവരുടെ സാക്ഷിമൊഴികളുടെ ബലത്തിലാണ് ദിലീപിന് അതിജീവിതയോടു വൈരാഗ്യമുണ്ടെന്ന വാദം കോടതിയിൽ പ്രോസിക്യൂഷൻ ഉന്നയിച്ചത്.

  • Also Read ‘അത് ശുദ്ധമായ നുണ, വിധിയിൽ അദ്ഭുതമില്ല’; കാരണങ്ങൾ എണ്ണിപ്പറഞ്ഞ് പൊള്ളിക്കുന്ന പ്രതികരണവുമായി അതിജീവിത   


2012ലെ യൂറോപ്യൻ സ്റ്റേജ് ഷോയ്ക്കായി ഒരുമിച്ചുള്ള യാത്രയിലെയും താരസംഘടനയുടെ സ്റ്റേജ് ഷോയ്ക്കായി കൊച്ചിയിലെ ഹോട്ടലിൽ നടന്ന റിഹേഴ്സൽ ക്യാംപിലെയും സംഭവങ്ങളാണ് വ്യക്തിവിരോധത്തിനു തെളിവായി പ്രോസിക്യൂഷൻ കൊണ്ടുവന്നത്. അതിജീവിത ദിലീപിന്റെ ആദ്യവിവാഹബന്ധം തകർക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ ആദ്യഭാര്യയോടു നടത്തിയെന്ന തെറ്റിദ്ധാരണയാണു ദിലീപിനെ പ്രതികാരദാഹിയാക്കിയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

  • Also Read ‘അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യം’; അതിജീവിതയ്ക്കൊപ്പമെന്ന് ആവർത്തിച്ച് മഞ്ജു വാരിയർ   


എന്നാൽ, അതിജീവിതയുടെ സുഹൃത്തുക്കൾ അന്വേഷണ ഉദ്യോഗസ്ഥനു നൽകിയ മൊഴികളും കോടതിയിൽ പറഞ്ഞ മൊഴികളും തമ്മിലുള്ള വൈരുധ്യങ്ങൾ അവയുടെ തെളിവുമൂല്യം കുറച്ചു. കോടതിയിൽ പറഞ്ഞ പല കാര്യങ്ങളും ഇവർ പൊലീസിനോട് അന്വേഷണത്തിന്റെ തുടക്കത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ കോടതിയിലെ പുതിയ മൊഴികൾ സ്ഥാപിക്കാനുള്ള തെളിവുകൾ അന്വേഷണസംഘത്തിന്റെ പക്കലുണ്ടായിരുന്നില്ല.
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തനിക്ക് അനുകൂലമായി മൊഴി നൽകുമെന്ന് അതിജീവിത വിശ്വസിച്ച സഹപ്രവർത്തകരും പരിചയക്കാരുമായ മറ്റു സാക്ഷികളെല്ലാം വിസ്താരത്തിൽ അതിനു തയാറാകാതിരുന്നതു പ്രോസിക്യൂഷൻ വാദത്തെ കൂടുതൽ ദുർബലമാക്കി. അതിജീവിതയുടെ മൊഴികളിൽ പറയുന്ന കാര്യങ്ങൾക്കു നേരിട്ടു സാക്ഷിയായ അമ്മയെ പ്രോസിക്യൂഷൻ വിസ്തരിക്കാതിരുന്നതിൽ കോടതി അതിശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ഒടുവിൽ അതിജീവിതയുടെ മൊഴികൾ മാത്രമാണു കോടതി പരിഗണിച്ചത്. അതു സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനാൽ, വ്യക്തിവൈരാഗ്യത്തിൽ ദിലീപ് ഗൂഢാലോചന നടത്തി കുറ്റകൃത്യം ചെയ്യിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതിയി‍ൽ നിലനിന്നില്ല.

  • Also Read അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?   


വൈരാഗ്യം സ്ഥാപിക്കാൻ കഴിയാതിരുന്നതിലൂടെ അതിന്റെ പേരിൽ നടത്തിയ ‘ഗൂഢാലോചനയും’ അതെത്തുടർന്നുണ്ടായ ‘ക്വട്ടേഷൻ വാദവും’ നിയമപ്രകാരം പരിഗണിക്കാൻ വിചാരണക്കോടതിക്കു കഴിഞ്ഞില്ല. എന്നാൽ, കൂട്ടബലാത്സംഗത്തെക്കുറിച്ച് അതിജീവിത നൽകിയ മൊഴികൾ മാത്രം മതിയായിരുന്നു കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രതികളെ ശിക്ഷിക്കാൻ. English Summary:
Actress Assault Case: Why the Prosecution Failed to Prove Dileep\“s Motive
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160313