ലോകത്ത് വിവിധയിടങ്ങളിൽ വളർന്ന മാനവിക സംസ്കാരങ്ങൾ പുരാതന കാലത്തേ നഗരങ്ങൾ സ്ഥാപിച്ചിരുന്നു. ഇവയിൽ ചിലതു പിന്നീടു മറഞ്ഞു, ഓർമകളും രേഖകളും ബാക്കിയാക്കി. പുരാവസ്തു പര്യവേക്ഷണത്തിലൂടെ ഇത്തരം നഗരങ്ങളിൽ പലതിനെയും പിന്നീടു കണ്ടെത്തി. എന്നാൽ ചിലത് ഒരിക്കലും വെളിപ്പെട്ടില്ല. അവയെ ഗവേഷകർ നഷ്ടനഗരങ്ങൾ അഥവാ ലോസ്റ്റ് സിറ്റീസ് എന്നു വിളിച്ചു.
2400 വർഷങ്ങളായി ഏറ്റവും കൂടുതൽ തിരച്ചിൽ നടന്നിട്ടുള്ള ഒരു നഷ്ടനഗരമാണ് അറ്റ്ലാന്റിസ്. വിഖ്യാത ഗ്രീക്ക് ചിന്തകനായ പ്ലേറ്റോയുടെ ഭാവനയിൽ വിരിഞ്ഞ ഒരു നഗരം മാത്രമാണ് അറ്റ്ലാന്റിസെന്ന് ലോകത്തെ ഭൂരിഭാഗം ശാസ്ത്രജ്ഞരും ഇന്നു വിധിക്കുമ്പോഴും ഇതിനെപ്പറ്റിയുള്ള ഗൂഢവാദ സിദ്ധാന്തങ്ങൾ അവസാനിക്കുന്നില്ല.
പ്ലേറ്റോയുടെ കൃതികളായ ടിമയൂസ്, ക്രിഷ്യാസ് എന്നിവയിലാണ് അറ്റ്ലാന്റിസിനെപ്പറ്റി വിവരണം. സ്പെയിനിനു സമീപം ഗിബ്രാൾട്ടർ കടലിടുക്കിൽ നിലനിന്നിരുന്ന നഗരം ഗ്രീക്ക് സമുദ്രദേവനായ പൊസീഡോൺ ആണത്രേ നിർമിച്ചത്. തുടർന്ന് മകനായ അറ്റ്ലസിനെ പൊസീഡോൺ നഗരാധിപനാക്കി. പൗരാണിക ഗ്രീക്ക് സംസ്കാരത്തിന്റെ ശക്തിദുർഗമായിരുന്ന ആഥൻസിന്റെ എല്ലാ അർഥത്തിലുമുള്ള പ്രതിയോഗിയായിരുന്നു അറ്റ്ലാന്റിസ്. ഒരു വൻ ദ്വീപനഗരമായിരുന്നു അറ്റ്ലാന്റിസ് 9600 ബിസിയിൽ (ഏകദേശ കണക്ക്) കടലിൽ ആണ്ടെന്നും പ്ലേറ്റോ പറയുന്നു.
മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
ഒരു മങ്ങിയ മിത്തായി മറഞ്ഞു കിടന്ന അറ്റ്ലാന്റിസ് വീണ്ടും സജീവമായത് 1627–ലാണ്. ഇംഗ്ലിഷ് ചിന്തകൻ ഫ്രാൻസിസ് ബേക്കൺ, ദി ന്യൂ അറ്റ്ലാന്റിസ് എന്ന നോവൽ പ്രസിദ്ധീകരിച്ചതോടെയായിരുന്നു ഇത്. 1882ൽ യുഎസ് രാഷ്ട്രീയക്കാരനായ എൽ.ഡോണലി, അറ്റ്ലാന്റിസ് എന്ന പേരിലൊരു പുസ്തകമെഴുതി. അറ്റ്ലാന്റിസ് നഗരം യഥാർഥത്തിലുള്ളതായിരുന്നെന്നും, മുങ്ങിയ നഗരത്തിൽ നിന്നു രക്ഷപ്പെട്ടവർ യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ താമസമുറപ്പിച്ചെന്നും ഡോണലി എഴുതിപ്പിടിപ്പിച്ചു.
ഭാവനാത്മകമായ ഒരു നഗരത്തിന്റെ കഥ പറഞ്ഞ് പൗരജനങ്ങളിൽ മൂല്യബോധത്തിന്റെ അവബോധം സൃഷ്ടിക്കാനായിരുന്നു പ്ലേറ്റോയുടെ ശ്രമമെന്നാണ് കൂടുതൽ വിദഗ്ധരുടെയും വിലയിരുത്തൽ. English Summary:
Debunking the Myth: What Science Says About the Lost City of Atlantis.