search

‘ജയം വിനയത്തോടെ സ്വീകരിക്കുന്നു; തിരുവനന്തപുരത്ത് സിപിഎം സൃഷ്ടിച്ച സാഹചര്യം ബിജെപി ഉപയോഗിച്ചു’

cy520520 9 hour(s) ago views 1054
  



ന്യൂഡൽഹി∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വിജയം വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്. യുഡിഎഫ് പ്രതിനിധികൾ ജനങ്ങളുടെ ദാസന്മാരായി പ്രവർത്തിക്കും. പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ജനങ്ങൾ നൽകിയത്. അതേസമയം, തിരുവനന്തപുരത്തെ ബിജെപി വിജയത്തെ കോൺഗ്രസ് ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

  • Also Read ‘യുഡിഎഫ് വിട്ടുപോയവർ ചിന്തിക്കണം, മടക്കത്തിന് ഇതാണ് സമയം’; കേരള കോൺഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്   


എല്ലാവരുടെയും കൂട്ടായ്മയിലാണ് ഈ വിജയം നേടാൻ കഴിഞ്ഞത്. ജനങ്ങൾ സമ്മാനിച്ച വിജയമാണിത്. സർക്കാറിന്റെ ഭരണസംവിധാനങ്ങളെ തിരഞ്ഞെടുപ്പിനു വേണ്ടി ദുരുപയോഗം ചെയ്ത കാലഘട്ടമാണിത്. വാർഡുകളെ വികൃതമാക്കി വെട്ടിമുറിക്കുക പോലും ചെയ്തു. സർക്കാറിന്റെ ജനദ്രോഹ നയങ്ങൾ യുഡിഎഫ് തുറന്നുകാട്ടി. ശബരിമലയിൽ തീവെട്ടിക്കൊള്ളയാണ് നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമാണ്. കള്ളന്മാർ കപ്പലിൽ തന്നെ എന്ന് ഞങ്ങൾ ആദ്യമേ പറഞ്ഞു. കുറേ പേരെ പിടിച്ചു. എന്നാൽ കപ്പിത്താന്മാർ ഇനിയും പിടിക്കപ്പെടാൻ ബാക്കിയാണ്. സർക്കാറിന്റെ എല്ലാ കള്ളക്കളികളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചു.  

  • Also Read വോട്ടർമാരെ അപമാനിച്ച എം.എം. മണി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം :കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്   


ശബരിമലയിൽ കൊള്ള നടത്തിയ നേതാക്കൾക്കെതിരെ സിപിഎം യാതൊരു നടപടിയുമെടുത്തിട്ടില്ല. ഒന്നു ശാസിക്കുക പോലും ചെയ്തിട്ടില്ല. എന്നാൽ, പ്രതികളെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് സിപിഎം. ഇതെല്ലാം ജനങ്ങൾ മനസ്സിലാക്കിയാണ് ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയം ജനങ്ങൾ നൽകിയത്. ഈ ജയം വിനയത്തോടെ സ്വീകരിക്കുന്നു. ജനങ്ങളുടെ ദാസന്മാരായി പ്രവർത്തിക്കും.  

  • Also Read രൂപപ്പെട്ടു, സിപിഎമ്മിനെ വേവലാതിപ്പെടുത്തുന്ന അസാധാരണ ‘പാറ്റേൺ’; 2026ൽ പിണറായി മത്സരിക്കില്ലേ? അനക്കമില്ലാതെ ‘3.0 ലോഡിങ്’; മുന്നിൽ 2 വഴി   

    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തിരുവനന്തപുരത്തെ ബിജെപി വിജയത്തെ കോൺഗ്രസ് ഗൗരവത്തോടെ കാണുന്നു. കോൺഗ്രസ് അവിടെ ശക്തമായ മത്സരമാണ് നടത്തിയത്. കെ.മുരളീധരൻ ചുമതലയേറ്റെടുത്ത് നല്ല പ്രചാരണം നടത്തി. ശബരീനാഥിനെ പോലെ ശക്തനായ സ്ഥാനാർഥിയെ നിർത്തി. തിരുവനന്തപുരത്ത് കോൺഗ്രസിന് 10 വാർഡുണ്ടായിരുന്നത് 19 ആയി വർധിപ്പിച്ചു. സിപിഎമ്മിന്റെ സീറ്റുകൾ നഷ്ടപ്പെട്ടു. അവർ തന്നെ ഉണ്ടാക്കിയെടുത്ത വർഗീയ വിഭജനത്തിന്റെ സാഹചര്യം ബിജെപി ഉപയോഗപ്പെടുത്തി. ഞങ്ങൾ അതിനെ ഗൗരവത്തോടെ കാണുന്നു. സിപിഎം പരാജയത്തോടെ വലിയതോതിലുള്ള അക്രമം അഴിച്ചുവിടുകയാണ്. കണ്ണൂരിൽ ഉൾപ്പെടെ ഇത് കണ്ടതാണ് –സണ്ണി ജോസഫ് പറഞ്ഞു. English Summary:
Sunny Joseph Acknowledges Victory with Humility: He promises that UDF representatives will serve the people diligently and also addresses concerns regarding BJP\“s success in Thiruvananthapuram, attributing it to CPM\“s failures and warning against escalating political violence.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156385