search

അച്ഛന് മകനേക്കാൾ 15 വയസ്സ് കുറവ്; 40ൽ താഴെ പ്രായമുള്ള മുത്തച്ഛന്മാർ: ഒരു കോടിപ്പേരുടെ എസ്ഐആർ ഫോം പരിശോധിക്കാൻ കമ്മിഷൻ

Chikheang 1 hour(s) ago views 349
  



ന്യൂഡൽഹി∙ ബംഗാളിൽ വോട്ടർ പട്ടികയിലുള്ള ഒരുകോടിയിലധികം പേരുകൾ വീണ്ടും പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നു. രാജ്യവ്യാപകമായി നടക്കുന്ന എസ്ഐആർ പ്രക്രിയയുടെ ഭാഗമായി ദുരൂഹമായ വിവരങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണിത്. 85 ലക്ഷം വോട്ടർമാരുടെ അച്ഛന്മാരുടെ പേരുകളിലെ പൊരുത്തക്കേട് ഉൾപ്പെടെ, ഒരുകോടിയിലധികം പേരുകൾ പുനഃപരിശോധിക്കേണ്ടി വന്നേക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ പറയുന്നു. ഏകദേശം 13.5 ലക്ഷം വോട്ടർമാരുടെ പട്ടികയിൽ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് ഒരേ വ്യക്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നതായി ചില വോട്ടർ ഡേറ്റ വെളിപ്പെടുത്തുന്നതായി അവർ പറയുന്നു.

  • Also Read ആറിടത്ത് എസ്ഐആർ നടപടികൾ നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ; യുപിക്ക് 15 ദിവസം കൂടി, ബംഗാളിന് ഇളവില്ല   


ഒരു കുടുംബാംഗത്തിന്റെ അച്ഛന്റെ പേര് തെറ്റായി മറ്റൊരാളുടെ അമ്മയുടെ സ്ഥാനത്ത് ചേർത്തതുപോലുള്ള പിഴവുകൾ ചില രേഖകളിലുണ്ടെന്നാണു വൃത്തങ്ങൾ അറിയിച്ചത്. 11,95,230 വോട്ടർമാരുടെ കാര്യത്തിൽ, അച്ഛന് മകനേക്കാൾ 15 വയസ്സിൽ താഴെ മാത്രമാണ് പ്രായം കാണിച്ചിരിക്കുന്നത്. 3,29,152 വോട്ടർമാരുടെ കാര്യത്തിൽ മുത്തച്ഛന് 40 വയസ്സിൽ താഴെ മാത്രമേ പ്രായം രേഖപ്പെടുത്തിയിട്ടുള്ളൂ. ഒരാൾക്ക് ആറോ അതിലധികമോ കുട്ടികളുണ്ടെന്ന് കാണിക്കുന്ന 24,21,133 കേസുകളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ബംഗാളിലെ എസ്ഐആറിന്റെ ആദ്യ ഘട്ടമാണിത്. വിശദമായ പരിശോധനയ്ക്കിടെയാണ് ഈ ദുരൂഹമായ വിവരങ്ങൾ കണ്ടെത്തിയത്.

  • Also Read മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?   


എല്ലാ അപേക്ഷാ ഫോമുകളും തിരഞ്ഞെടുപ്പ് കമ്മിഷൻ ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്നും രേഖകൾ പരിശോധിച്ചുറപ്പിക്കുന്നതിനായി വോട്ടർമാരെ ഹിയറിങ്ങിനു വിളിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സമാഹരിച്ച വിവരങ്ങൾ സംസ്ഥാനത്തുടനീളമുള്ള ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്കും ബ്ലോക്ക് തല ഉദ്യോഗസ്ഥർക്കും കൈമാറും. ഇവർ വീടുകൾ തോറും സന്ദർശനം നടത്തി പരിശോധന നടത്തും. അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാനുള്ള ഘട്ടത്തിൽ വോട്ടർമാർക്കും വിവരങ്ങൾ പരിശോധിക്കാൻ അവസരമുണ്ടാകും.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സംസ്ഥാനത്തെ 57,52,207 വോട്ടർമാരുടെ എന്യൂമറേഷൻ ഫോമുകളിലെ വിവരങ്ങൾ ‘ശേഖരിക്കാൻ കഴിയാത്തവയോ അവരെ കണ്ടെത്താൻ സാധിക്കാത്തവയോ’ ആയി തരംതിരിച്ചിട്ടുണ്ട്. ഇവരിൽ 24,14,750 പേർ മരിച്ചുപോയവരും 11,57,000 ൽ അധികം പേർ കണ്ടെത്താൻ കഴിയാത്തവരും 19,89,914 പേർ മറ്റ് വിലാസങ്ങളിലേക്കു താമസം മാറിയവരുമാണ്. 13,05,627 പേർ ഒന്നിലധികം സ്ഥലങ്ങളിൽ പട്ടികയിലുണ്ട്. കൂടാതെ 11,57,000 ൽ അധികം ഫോമുകൾ പല കാരണങ്ങളാൽ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല.

വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ നിയോജകമണ്ഡലം തിരിച്ചുള്ള കണക്കുകളും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ പുറത്തുവിട്ടിരുന്നു. ബംഗാളിലെ കരട് വോട്ടർ പട്ടിക ഡിസംബർ 16ന് പ്രസിദ്ധീകരിക്കാനാണു നിശ്ചയിച്ചിരിക്കുന്നത്. English Summary:
Election Commission to Verify One Crore Voter Names in West Bengal: Voter list discrepancies are under investigation in West Bengal. The Election Commission is set to re-verify over one crore names due to suspicious data, including parental inconsistencies and unlikely age gaps, to ensure fair elections.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160313