search

കലാശക്കൊട്ടിനിടെ അമിതാവേശം; ബസിനു മുകളിൽ നിന്ന് ചാടിയ യുവാവിനു പരുക്ക്

Chikheang 2026-2-12 11:35:42 views 1248
  



ആലത്തൂർ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടയിൽ ആവേശം മൂത്ത് സ്വകാര്യ ബസിനു മുകളിൽ നിന്നു ചാടിയയാൾക്കു പരുക്കേറ്റു. തോണിപ്പാടം നെല്ലിപ്പാടം കുടപ്പുഴയിൽ സുൽത്താനാണ് (40) പരുക്കേറ്റത്.  ഇന്നലെ വൈകിട്ട് 6 മണിക്കാണു സംഭവം. തരൂർ തോണിപ്പാടം കുണ്ടുകാട്  ജംക്‌ഷനിൽ കലാശക്കൊട്ടു നടക്കുന്നതിനിടെ അതുവഴി വന്ന സ്വകാര്യ ബസിനു മുകളിൽ ചാടിക്കയറുകയായിരുന്നുവെന്നു പറയുന്നു.  

പ്രവർത്തകരുടെ ആവേശം ഉച്ചസ്ഥായിയിലായപ്പോൾ സുൽത്താനും അത്യാവേശത്തിലായി. ജനങ്ങൾ നോക്കി നിൽക്കെ സുൽത്താൻ ബസിനു മുകളിൽ നിന്നു ഡൈവ് ചെയ്ത് താഴേയ്ക്ക്. എഴുന്നേൽക്കാനാവാതെ കിടന്നപ്പോഴാണു കളി കാര്യമായെന്നു കണ്ടുനിന്നവർക്കു മനസ്സിലായത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ട്രാക്ടർ ഡ്രൈവറും ബാൻഡ് വാദ്യ കലാകാരനുമാണ് സുൽത്താൻ. English Summary:
Alathur election rally accident occurred during the final campaign event, resulting in an injury. A man jumped from a private bus and sustained injuries, requiring hospitalization.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169244