search

ഗൂഢാലോചനാവാദങ്ങൾ തള്ളി: ഉത്തരം തേടുന്ന ചോദ്യം; ദീലീപിന്റേതല്ലെങ്കിൽ ആരുടെ ക്വട്ടേഷൻ?

Chikheang 3 hour(s) ago views 855
  



കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 4 ഘട്ടങ്ങളിലാണു പ്രോസിക്യൂഷൻ ഗൂഢാലോചനാ വാദം ഉന്നയിച്ചിരുന്നത്.  



∙ ഒന്ന്: കുറ്റകൃത്യം നടത്താൻ ദിലീപ് ഒന്നാം പ്രതി പൾസർ സുനിയുമായി സംസാരിച്ചതും ദൃശ്യങ്ങൾ ലഭിച്ചാൽ ഒരുകോടി രൂപ നൽകാമെന്നു വാഗ്‌ദാനം ചെയ്തതും.



∙ രണ്ട്: കുറ്റക്കാരാണെന്നു കണ്ടെത്തിയ 5 കൂട്ടുപ്രതികളുമായി ഒന്നാംപ്രതി നടിയെ തട്ടിക്കൊണ്ടുപോകാനും പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്താനും നടത്തിയ ഗൂഢാലോചന.
    

  • എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
      

         
    •   
         
    •   
        
       
  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ മൂന്ന്: ക്വട്ടേഷൻ തുക ലഭിക്കാൻ സുനിയും മറ്റു കേസുകളിൽ റിമാൻഡിലായിരുന്ന സഹതടവുകാരും ജയിലിനുള്ളിൽ നടത്തിയ ഗൂഢാലോചന.

∙ നാല്: കുറ്റകൃത്യത്തിനുശേഷം തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമായി ദിലീപ് നടത്തിയ ഗൂഢാലോചന.  

ഇതിൽ രണ്ടാമത്തെ ഗൂഢാലോചന മാത്രമാണു തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കോടതി അംഗീകരിച്ചത്. കുറ്റകൃത്യത്തിന്റെ തുടക്കത്തിൽ അതിജീവിത ദിലീപിനെതിരെ മൊഴി നൽകിയില്ലെങ്കിലും ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പൊലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തലായാണു കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. പൊലീസ് കണ്ടെത്തിയ തെളിവുകൾ പ്രകാരമാണു ദിലീപിനെ പ്രതിയാക്കിയത്.

കുറ്റകൃത്യം നടത്തുന്നതിനിടെ ‘ഇതൊരു ക്വട്ടേഷനാണെന്നും ദൃശ്യങ്ങൾ പകർത്താൻ സഹകരിച്ചാൽ അതുകഴിഞ്ഞു പറയുന്ന സ്ഥലത്തു കൊണ്ടുവിടാ’മെന്നും സുനിൽ പറഞ്ഞതായി മൊഴിയുണ്ട്. ഇത് ആരുടെ ക്വട്ടേഷനാണെന്നു മനസ്സിലായില്ലേയെന്നു സുനി നടിയോടു ചോദിച്ചതായും കുറ്റപത്രത്തിലുണ്ട്. ദിലീപിനെ വിട്ടയച്ചതോടെ, ആരുടെ ക്വട്ടേഷൻ പ്രകാരമാണ് സുനിയും കൂട്ടുപ്രതികളും ഇത്തരമൊരു കുറ്റകൃത്യം ചെയ്തതെന്ന ചോദ്യം ബാക്കിനിൽക്കുന്നു. English Summary:
Dileep Acquitted of Conspiracy: Dileep case conspiracy centers around the question of who gave the quotation to Pulsar Suni and his accomplices after Dileep\“s acquittal on conspiracy charges. The investigation continues to seek answers regarding the true mastermind behind the crime.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160373