search

ഇടറിവീഴരുത് അവയവദാനം

cy520520 3 hour(s) ago views 85
  



മറ്റൊരാൾക്കു ജീവനോ കാഴ്‌ചയോ പകർന്ന് നമ്മുടെ അവയവങ്ങൾ ആയുസ്സിനപ്പുറത്തേക്കു ജീവിക്കുന്ന അനശ്വരതയാണ് അവയവദാനം.  ‘ദയവുചെയ്തു നിങ്ങളുടെ അവയവങ്ങൾ സ്വർഗത്തിലേക്കു കൊണ്ടുപോകരുത്. ഭൂമിയിലാണതിന്റെ ആവശ്യമെന്നു സ്വർഗത്തിനറിയാം’ – വിദേശത്തു പ്രചാരത്തിലുള്ള ഈ സ്വർഗീയചിന്തയ്ക്ക് ഇവിടെയും മഹനീയ തുടർച്ചകൾ ഉണ്ടായതിൽ കേരളത്തിന് അഭിമാനിക്കാം. എന്നാൽ, മരണാനന്തര അവയവദാനത്തിൽ കേരളം ഏറെ പിന്നിലായെന്ന യാഥാർഥ്യമാണ് ഇപ്പോൾ നമുക്കു മുന്നിലുള്ളത്. മരണാനന്തര അവയവദാനത്തിൽ മാത്രമല്ല, അവയവദാനത്തിനു സന്നദ്ധത അറിയിച്ച് റജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിലും കേരളം മുന്നേറുന്നില്ല.   

രാജ്യത്തിനുതന്നെ മാതൃകയാകുംവിധത്തിൽ മുന്നേറിയ കേരളത്തിലെ അവയവദാന ദൗത്യം പല കാരണങ്ങൾകൊണ്ടും ഇടറുന്ന കാഴ്ചയാണു നാം ഈയിടെയായി കാണുന്നത്. 2015ൽ മസ്തിഷ്കമരണം സംഭവിച്ചവരിൽ 215 പേരുടെയും 2016ൽ 200 പേരുടെയും അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തു. പക്ഷേ, അതിനുശേഷം അതല്ല സ്ഥിതി. 2017ൽ മസ്തിഷ്കമരണം സംഭവിച്ച 61 പേരുടെ അവയവങ്ങൾ ഉപയോഗിക്കാനേ ബന്ധുക്കളുടെ അനുമതി ലഭിച്ചുള്ളൂ. പിന്നീട് ഒരു വർഷവും ഈ കണക്ക് എഴുപതിനുമേൽ പോയിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലാകട്ടെ മരണാനന്തര അവയവദാനത്തിന്റെ കണക്കു വർഷംതോറും കുതിക്കുകയാണ്. തമിഴ്നാടാണ് രാജ്യത്തു മുന്നിലുള്ളത്. 2022ൽ അവിടെ 156 മസ്തിഷ്ക മരണാനന്തര അവയവദാനങ്ങൾ നടന്നെങ്കിൽ കഴിഞ്ഞവർഷം അത് 268 ആയി. കേരളത്തിലാകട്ടെ കഴിഞ്ഞവർഷം ഇത്തരത്തിൽ അവയവങ്ങൾ എടുക്കാൻ സാധിച്ചതു 11 പേരിൽനിന്നുമാത്രം.

മരണശേഷം തന്റെ അവയവങ്ങൾ ആവശ്യക്കാരുടെ ശരീരത്തിൽ തുടരട്ടെ എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും കേരളം ഒട്ടും മുന്നിലല്ല– കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനിൽ (കെ സോട്ടോ) റജിസ്റ്റർ ചെയ്തിരിക്കുന്നത് 9888 പേർ മാത്രം! രാജ്യത്ത് അവയവദാനത്തിനു സന്നദ്ധത അറിയിക്കുന്ന ഏറ്റവുമധികം പേർ കേരളത്തിൽനിന്നാണെന്ന സൽക്കീർത്തിയിൽ ഒരിക്കൽ അഭിമാനിച്ചവരാണ് നാം. പത്തുലക്ഷം പേർ ഒപ്പുവച്ച അവയവദാന സമ്മതപത്രമാണ് 2017ൽ നാം കേന്ദ്രസർക്കാരിനു കീഴിലുള്ള ദേശീയ അവയവദാന സംഘടനയ്ക്കു കൈമാറിയതെന്നുകൂടി ഓർമിക്കാം.
    

  • എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
      

         
    •   
         
    •   
        
       
  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ജീവൻ നിലനിർത്താൻ അവയവങ്ങൾക്കായി നമ്മുടെ സംസ്ഥാനത്തു കാത്തിരിക്കുന്നത് ആയിരങ്ങളാണെന്നത് ആശങ്കപ്പെടുത്തുന്നു. മസ്തിഷ്കമരണം റിപ്പോ‍ർട്ട് ചെയ്യുന്നതിൽ ഡോക്ടർമാർക്കുള്ള വൈമുഖ്യം, അവബോധത്തിന്റെ കുറവ്, സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന തെറ്റായ വിവരങ്ങൾ തുടങ്ങി സംസ്ഥാനത്ത് അവയവദാനം കുറയാൻ കാരണങ്ങൾ പലതാണ്.

അവയവദാനം വൈകാതിരിക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധയൂന്നേണ്ടതുണ്ട്. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിൽ കെ സോട്ടോ സംസ്ഥാനത്തെ അവയവദാന നടപടികൾ ഏകോപിപ്പിക്കുന്നത്. സ്വീകർത്താക്കളുടെ മുൻഗണനപ്പട്ടികയിൽ ഉൾപ്പെടെ ഒന്നിലും ബാഹ്യഇടപെടലുകൾ നടത്താനാവില്ല. അത്രയ്ക്കു കർശനമാണു വ്യവസ്ഥകൾ. എന്നാൽ, നേരായ വഴിയിൽ അവയവദാനത്തിനു തയാറാകുന്നവർക്കു മുന്നിൽ ഇത്രയേറെ കടമ്പകൾ ഉയർത്തേണ്ടതുണ്ടോ എന്ന ചോദ്യമുയരുന്നു. മരണാനന്തര അവയവദാനത്തിലെ സങ്കീർണ കുരുക്കുകൾ അഴിച്ചും ബന്ധുക്കൾക്കായി ബോധവൽക്കരണം നടത്തിയും അവയവക്കച്ചവടത്തിന്റെ വേരറുത്തും മഹാദാനത്തിന്റെ സുഗമമായ തുടർച്ച എത്രയുംവേഗം ഇവിടെ ഉറപ്പാക്കേണ്ടതുണ്ട്.

മരണാനന്തര അവയവദാനം സംബന്ധിച്ച് സമൂഹ മനോഭാവത്തിലുണ്ടാവേണ്ട മാറ്റവും ഏറെ പ്രധാനമാണ്. മസ്തിഷ്കമരണത്തെ മരണമായി അംഗീകരിക്കാമെന്നു വൈദ്യശാസ്ത്ര നൈതികത (മെഡിക്കൽ എത്തിക്സ്) സംബന്ധിച്ച ഒട്ടേറെ സമിതികൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സമൂഹത്തിലെ നല്ലൊരുഭാഗം ആളുകളും അതുൾക്കൊള്ളാൻ തയാറാകുന്നില്ല. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ സൂക്ഷ്മമായ ഇടപെടൽ വേണമെന്നാണു വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. വിദ്യാഭ്യാസ– ആരോഗ്യമേഖലകളിൽ മുന്നിലുള്ള കേരളം മരണാനന്തര അവയവദാനത്തിലും മുന്നിലെത്താൻ സർക്കാരും സമൂഹവും കൈകോർത്തുള്ള പ്രവർത്തനങ്ങൾ ഇവിടെയുണ്ടാകണം.

ഓർ‌മിക്കാം: അവയവദാനത്തിന്റെ വലിയ സന്ദേശം സ്വന്തം ജീവിതത്താൽ എഴുതുന്നവർ ഉള്ളതുകൊണ്ടുകൂടിയാണ് നമ്മുടെ ലോകം ഇത്രയെങ്കിലും പ്രകാശമാനമായി നിലകൊള്ളുന്നത്. English Summary:
Organ donation in Kerala is experiencing a significant decline, moving from a national model to a state lagging in life-saving procedures. Urgent action is needed from the government and society to address misinformation, simplify processes, and raise awareness to revive this noble cause.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184