search

ആശങ്കപ്പാത: എൻഎച്ച് 66 നിർമാണം അടിമുടി അശാസ്ത്രീയം

Chikheang 1 hour(s) ago views 546
  



തിരുവനന്തപുരം ∙ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദേശീയപാത 66ലെ അശാസ്ത്രീയ നിർമിതി വൻദുരന്തമാകുമെന്നു വിദഗ്ധസമിതി. കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയും ഭൂപ്രകൃതിയും മനസ്സിലാക്കാതെ തയാറാക്കിയ രൂപരേഖയുടെ ഫലമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും റോഡ് ഒലിച്ചുപോകുന്നതും ഉൾപ്പെടെയുള്ള നാശനഷ്ടങ്ങളുണ്ടാകാമെന്നും ദേശീയപാത അതോറിറ്റി നിയോഗിച്ച നാലംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. നിരീക്ഷണം ശരിവയ്ക്കുന്നതാണ് കൊല്ലം കൊട്ടിയത്തെ ദേശീയപാതയുടെ തകർച്ച.  

  • Also Read കൊട്ടിയം ദേശീയപാത ദുരന്തം: ഇടിഞ്ഞുതാഴുമെന്ന് 4 മാസം മുൻപേ മുന്നറിയിപ്പ്   


4 മാസം: റിപ്പോർട്ടിന് അനക്കമില്ല

കൂരിയാട് അപകടത്തിനു പിന്നാലെയാണ് സമിതിയെ നിയോഗിച്ചത്. ന്യൂഡൽഹിയിലെ സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചീഫ് സയന്റിസ്റ്റ് ഡോ. കിഷോർ കുമാർ, ചീഫ് സയന്റിസ്റ്റ് ഡോ. പി.എസ്.പ്രസാദ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തമിഴ്നാട് – പുതുച്ചേരി ഡയറക്ടർ കെ.അരവിന്ദ്, പാലക്കാട് ഐഐടി സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ടി.കെ.സുധീഷ് എന്നിവരാണ് അംഗങ്ങൾ. റിപ്പോർട്ട് ഓഗസ്റ്റ് ആദ്യവാരം സമർപ്പിച്ചെങ്കിലും അതനുസരിച്ചു നിർമാണത്തിൽ മാറ്റം വരുത്താൻ അധികൃതർ തയാറായില്ല.

  • Also Read അരൂർ –തുറവൂർ ഉയരപ്പാത: കാന നിർമാണം പൂർത്തിയായില്ല , ചന്തിരൂരിൽ വെള്ളക്കെട്ട്   
English Summary:
NH 66 Construction: NH 66 Construction Issues are causing concerns due to potential landslides and soil erosion. An expert committee report highlights the unscientific construction methods that could lead to significant environmental damage and infrastructure failure.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160313