search

വയോധികയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

cy520520 1 hour(s) ago views 377
  



കൊച്ചി ∙ വയോധികയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. ബംഗാൾ സ്വദേശി ഇൻതാദുൽ ഷേക്കിനെ (23) ആണ് ബിനാനിപുരം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ 8 മണിയോടെ കടുങ്ങല്ലൂർ വച്ചായിരുന്നു സംഭവം. സമീപത്തെ പറമ്പിൽ തെങ്ങ് വെട്ടാൻ വന്നതാണെന്നു പറഞ്ഞ് പ്രതി വയോധികയോട് വെള്ളം ചോദിച്ചു. വെള്ളം എടുത്തു കൊണ്ടുവന്ന വയോധികയെ ആക്രമിക്കുകയായിരുന്നു. വയോധികയുടെ മാല പൊട്ടിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ശബ്ദം കേട്ട് പ്രതി കടന്നുകളഞ്ഞു. ഇൻസ്പെക്ടർ വി.ആർ.സുനിൽ, എസ്ഐമാരായ ഹരീഷ്, ഹരി, സീനിയർ സിപിഒമാരായ രേഖ, ദിനിൽ, സന്ദീപ്, മനോജ്, ലിജു, ഷറഫുദ്ദീൻ, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. English Summary:
Kerala Crime News: A man has been arrested for attacking an elderly woman in Kadungallur. The accused, a native of West Bengal, allegedly attempted to rob her. Police investigation is ongoing.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156118