search

നിർമാണത്തിലിരിക്കുന്ന മെട്രോ റെയിൽ തൂണുകളിൽ പ്രചാരണ ബോർഡ്; വെട്ടിലായി സ്ഥാനാർഥി

deltin33 1 hour(s) ago views 977
  

    



കാക്കനാട്∙ നിർമാണത്തിലിരിക്കുന്ന മെട്രോ റെയിൽ തൂണുകളിൽ പ്രചാരണ ബോർഡ് വച്ച സ്ഥാനാർഥി പുലിവാലു പിടിച്ച സ്ഥിതിയിലായി. ശനിയാഴ്ച രാത്രിയാണ് സീപോർട്ട് എയർപോർട്ട് റോഡിലെ മെട്രോ തൂണുകളിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ ഫ്ലെക്സ് ബോർഡ് ഇടം പിടിച്ചത്. കെഎംആർഎൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര മുനിസിപ്പൽ ജീവനക്കാർ ബോർഡ് നീക്കി സ്ഥാനാർഥിക്ക് നോട്ടിസ് നൽകി. ഇവരുടെ വിശദീകരണം ലഭിച്ചശേഷം തുടർ നടപടി കൈക്കൊള്ളും.      

പൊതുസ്ഥലത്ത് ബോർഡുകൾ സ്ഥാപിച്ചതിനു പിഴ ചുമത്തിയേക്കും. ഇത് തിരഞ്ഞെടുപ്പ് ചെലവിന്റെ അക്കൗണ്ടിൽ ഉൾപ്പെടുത്തേണ്ടിവരും. പൊതുനിരത്തിലെ പ്രചാരണ സാമഗ്രികൾ നീക്കാൻ വ്യാപകമായി സ്ക്വാഡുകൾ രംഗത്തിറങ്ങിയിട്ടുണ്ട്. English Summary:
Kochi Metro election campaign faces scrutiny after a candidate placed flex boards on metro pillars. Authorities removed the boards and issued a notice, potentially leading to fines and inclusion of the cost in the election expenses.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469758