ടെൽ അവീവ്∙ ഇസ്രയേൽ പ്രസിഡന്റ് യിസാക് ഹെർസോഗിന് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. യിസാക് ഹെർസോഗിന്റെ ഓഫിസ് തന്നെയാണു ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ദീർഘകാലമായി അഴിമതിക്കേസുകളിൽ വിചാരണ നേരിടുകയാണ് ബെന്യാമിൻ നെതന്യാഹു.
- Also Read ഇന്ത്യാ സന്ദർശനം വീണ്ടും റദ്ദാക്കി ഇസ്രയേൽ പ്രധാനമന്ത്രി; സന്ദർശനം റദ്ദാക്കുന്നത് ഈ വർഷം മൂന്നാം തവണ
‘‘കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന അസാധാരണമായ അഭ്യർത്ഥനയാണ് നെതന്യാഹു നടത്തിയിരിക്കുന്നത്. എല്ലാ അഭിപ്രായങ്ങളും സ്വീകരിച്ച ശേഷം, പ്രസിഡന്റ് ഈ അപേക്ഷ ഉത്തരവാദിത്തത്തോടെയും ആത്മാർത്ഥമായും പരിഗണിക്കും’’– ഹെർസോഗിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. നെതന്യാഹുവിനോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഹെർസോഗിന് കത്തയച്ചിരുന്നു. അധികാരത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യത്തെ ഇസ്രായേലി പ്രധാനമന്ത്രിയാണു നെതന്യാഹു. മൂന്ന് വ്യത്യസ്ത കേസുകളിലായാണു വിചാരണ നേരിടുന്നത്. English Summary:
Benjamin Netanyahu Seeks Presidential Pardon: Benjamin Netanyahu\“s pardon request has been officially submitted to Israeli President Isaac Herzog. |
|