search

ഒരുമിച്ചു ജനിച്ചു പഠിച്ചു, ഒരേ ദിവസം ഒരേ വകുപ്പിൽ ഒരേ തസ്തികയിൽ ഒരു സ്ഥലത്തു ജോലി; ഇതാ അപൂർവ ഇരട്ടസഹോദരികൾ

deltin33 Yesterday 11:26 views 161
  



കാസർകോട് ∙ ഒരേ ദിവസം ജനിച്ച് ഒരുമിച്ചു പഠിച്ച് ഒരേ ദിവസം ഒരേ വകുപ്പിൽ ഒരേ തസ്തികയിൽ ഒരു സ്ഥലത്തു തന്നെ ജോലി നേടി ഇരട്ടസഹോദരികൾ.  കാസർകോട് ഭീമനടി കൂരാംകുണ്ട് സ്വദേശികളായ സഹോദരികളാണ് ജനനം മുതൽ ഒരുമിച്ചു തുടങ്ങിയ യാത്ര 23ാം വയസ്സിലും ഒരുമിച്ചു തുടരുന്നത്. പഠനത്തിൽ പരിമിതികളുണ്ടായിരുന്ന ഇരുവരും വലിയ പരിശ്രമത്തിനൊടുവിലാണ് സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്.

  • Also Read ഇരട്ടക്കുഞ്ഞുങ്ങൾക്ക് പേരിട്ടു, സന്തോഷചിത്രങ്ങളുമായി വിഷ്ണു ഉണ്ണികൃഷ്ണൻ‌   


കൂരാംകുണ്ടിലെ കളരിമുറിയിൽ ജോസഫിന്റെയും സുനിജോർജിന്റെയും മക്കളായ സവിത ജോസഫ്, സംഗീത ജോസഫ് എന്നിവരാണ് ഒരുമിച്ചു ഡിസംബർ നാലിനു ജോലിയിൽ പ്രവേശിക്കാൻ പോകുന്നത്. 2002 മാർച്ച് 11ന് ജനിച്ച സവിതയ്ക്ക് ഹൊസ്ദുർഗ് സബ്കോടതിയിലും സംഗീതയ്ക്ക് ഹൊസ്ദുർഗ് മുൻസിഫ് കോടതിയിലും ലാസ്റ്റ് ഗ്രേഡ് സെർവന്റായാണ് 23-ാം വയസ്സിൽ നിയമനം ലഭിച്ചത്. ഇരു കോടതികളും ഒരുവളപ്പിലാണ്. വെള്ളിയാഴ്ചയാണ് ഇരുവർക്കും നിയമന ഉത്തരവ് ലഭിച്ചത്. കല്ലഞ്ചിറ എഎൽപി സ്കൂൾ, പ്ലാച്ചിക്കര എയുപി സ്കൂൾ, വരകാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഇവരുടെ വിദ്യാഭ്യാസം.  

  • Also Read ഒരാൾ മരിച്ചാൽ ജീവിക്കാനാകില്ല; ഒരുമിച്ച് മരണം സ്വീകരിച്ച് ഇരട്ട സഹോദരിമാർ   


സ്കൂളിൽ പഠിക്കുമ്പോഴും ഒരേ ക്ലാസിലായിരുന്നു. പ്ലസ് ടുവിനുശേഷം ആനിമേഷനാണ് ഇരുവരും പഠിച്ചത്. തുടർന്ന് പിഎസ്‌സി കോച്ചിങ്ങിന് പോകുകയായിരുന്നു. ഒടുവിൽ ജോലിക്ക് പ്രവേശിക്കാൻ പോകുന്നതും ഒരുമിച്ച് ഒരിടത്തു തന്നെ. പിഎസ്‌സി പരിശീലനം തുടരാനാണ് ഇരുവരും ആഗ്രഹിക്കുന്നതെന്ന് കല്ലഞ്ചിറ കെഐഎ എൽപി സ്കൂൾ പ്രധാനാധ്യാപികയും അമ്മയുമായ സുനി ജോർജ് പറഞ്ഞു. ഓൺലൈനായാണ് പഠനം തുടരുന്നതെന്നും അവർ പറഞ്ഞു. കെഎസ്ഇബിയിൽ നിന്ന് സീനിയർ സൂപ്രണ്ടായാണ് പിതാവ് ജോസഫ് വിരമിച്ചത്. ഇവരുടെ ജ്യേഷ്ഠ സഹോദരി കവിത ജോസഫ് വിവാഹത്തിനു ശേഷം ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Identical Twins Achieve Shared Dream: Twin sisters from Kasargod achieve a remarkable feat by securing the same government job in the same department and location on the same day.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470432