കൊച്ചി∙ ഹാല്‍ സിനിമ കാണാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും. ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരിയും പി.വി.ബാലകൃഷ്ണനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സിനിമ കാണും. സിനിമയ്ക്കെതിരായ കത്തോലിക്ക കോണ്‍ഗ്രസിന്‍റെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. അപ്പീലിൽ ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിയല്ലെങ്കില്‍ പിഴ ചുമത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read സെന്‍സര്‍ ബോര്‍ഡിന്റെ 20 കട്ടുകൾ; ‘ഹാല്‍’ സിനിമ കണ്ട് തീരുമാനമെടുക്കാൻ ഹൈക്കോടതി
ഹാൽ സിനിമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകാൻ പല സീനുകളും ഒഴിവാക്കാൻ നിർദേശിച്ച സെൻസർ ബോർഡിന്റെ തീരുമാനം സിനിമ കണ്ട ശേഷം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. തുടർന്ന് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ കത്തോലിക്കാ കോൺഗ്രസ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിനിമ ഇതേ രീതിയിൽ പ്രദർശിപ്പിക്കാൻ അനുവദിച്ചാൽ ക്രിസ്ത്യൻ വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുമെന്നും സമൂഹത്തിലെ സൗഹൃദാന്തരീക്ഷം തകരുമെന്നുമാണ് കത്തോലിക്ക കോൺഗ്രസിന്റെ അപ്പീലിൽ പറയുന്നത്. അനുമതിയില്ലാതെയാണ് താമരശ്ശേരി ബിഷപ് ഹൗസ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യൻ വിഭാഗത്തെയും താമരശ്ശേരി ബിഷപ് ഹൗസിനെയും പ്രതിപാദിക്കുന്ന സിനിമയിലെ മൂന്ന് സീനുകൾക്ക് സിംഗിൾ ബെഞ്ച് അനുമതി നൽകിയതിനെയും അപ്പീലിൽ ചോദ്യം ചെയ്യുന്നത്.
ഒരു ഡസനോളം കട്ടുകൾ നിർദേശിച്ച സെൻസർ ബോർഡിന്റെ നടപടി ചോദ്യം ചെയ്ത് നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.
കേരളത്തിലേക്കു വിദേശിക്ക് വഴികാട്ടിയ മത്തിക്കൂട്ടം: കൂനനെ കാത്തിരുന്ന, ഗവേഷകർക്കു മുന്നിലേക്ക് നീലത്തിമിംഗലം; ആ സൂനാമിയെ ഭയക്കേണ്ടത് 2 പ്രദേശങ്ങൾ
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
High Court to View Haal Movie Amid Controversy: The division bench will view the film to assess claims of religious offense and potential societal disruption, with a warning of penalties for unsubstantiated claims.