search

മുനമ്പം: നിരാഹാര സമരം നാളെ അവസാനിപ്പിക്കും

deltin33 3 hour(s) ago views 171
  



വൈപ്പിൻ∙ വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. മുനമ്പം തീരത്ത് താമസിക്കുന്ന ഏകദേശം 250 കുടുംബങ്ങൾ കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലായി കരം അടയ്ക്കുകയും പോക്കുവരവ് ചെയ്യുന്നതിന് വേണ്ടി കുഴുപ്പിള്ളി വില്ലേജിൽ ഹെൽപ് ഡെസ്ക് തുറക്കാം എന്ന് മന്ത്രി പി. രാജീവ് ഉറപ്പു നൽകുകയും ചെയ്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നത് എന്ന് ഭൂസംരക്ഷണ സമിതി കോർ കമ്മിറ്റി അറിയിച്ചു.

  • Also Read പാർട്ടി നടപടി ചൂണ്ടിക്കാട്ടി പ്രതിരോധത്തിന് കോൺഗ്രസ്; രാഹുലിനെ ന്യായീകരിക്കുന്ന പരാമർശങ്ങൾ ഉണ്ടാവരുതെന്ന് നിർദേശം   


മന്ത്രി പി.രാജീവ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ എന്നിവർ നാളെ 2.30 ന് എത്തി സമരപ്പന്തലിൽ നിരാഹാരം അനുഷ്ഠിക്കുന്നവർക്ക് നാരങ്ങനീരു നൽകി സമരം അവസാനിപ്പിക്കുമെന്ന് കോർ കമ്മിറ്റി അംഗങ്ങളായ ഫാ. ആന്റണി സേവ്യർ തറയിൽ, ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകൻ കാതികുളത്ത്, രഘു കടുവങ്കശ്ശേരി, ഉണ്ണി പള്ളത്താംകുളങ്ങര എന്നിവർ അറിയിച്ചു. മുനമ്പം ജനതയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് 400 ലേറെ ദിവസമായി മുനമ്പത്ത് സമരം നടന്നുവരുന്നത്.

  • Also Read ഭരണം പച്ചപിടിക്കുന്നത് കാത്ത്; ലീഗിന്റെ കോണിയുടെ ഉറപ്പിൽ യുഡിഎഫ്, ക്ഷേമം വോട്ടാക്കാൻ എൽഡിഎഫ്   
English Summary:
Munambam Hunger Strike Ends: Victory for Families After 400-Day Protest
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469806