കൊച്ചി ∙ ഹോർത്തൂസ് വേദിയിൽ കേരള രാഷ്ട്രീയം ‘ലൈവ്’. വിവാദങ്ങളിൽ ഏറ്റുമുട്ടിയും പാർട്ടി രഹസ്യങ്ങളിൽ മനസ്സ് തുറന്നും നേതാക്കൾ അണിനിരന്ന മനോരമ ഹോർത്തൂസിന്റെ രണ്ടാം ദിനം രാഷ്ട്രീയ കേരളത്തിന്റെ ‘കൊച്ചി പതിപ്പ്’ പുറത്തിറക്കി.
- Also Read ‘രാഹുലിനെതിരായ നടപടി നേതൃത്വം കൂട്ടായി എടുത്തത്; അറബിക്കടൽ ഇരമ്പി വന്നാലും നിലപാടിൽ മാറ്റമില്ല’
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് െചന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, എംപിമാരായ ജോൺ ബ്രിട്ടാസ്, ഹൈബി ഈഡൻ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, സിഎംപി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ തുടങ്ങിയവർ വിവിധ സെഷനുകളിൽ ‘കൊണ്ടും കൊടുത്തും’ മുന്നേറിയപ്പോൾ കൊച്ചി ഒരിക്കൽക്കൂടി രാഷ്ട്രീയ തലസ്ഥാനമായി.
- Also Read പ്രതിപക്ഷം എന്റെ മുണ്ടിനെയും ഭാഷയെയും പറ്റി പറയട്ടെ, എനിക്കു പ്രധാനം കേരളത്തിന്റെ ഭാവി: രാജീവ് ചന്ദ്രശേഖർ
ശബരിമല സ്വർണപ്പാളി, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്, തദ്ദേശ തിരഞ്ഞെടുപ്പ്, ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ നിറഞ്ഞ സദസ്സിനു വിഭവവുമായി.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റ് നേടി സർക്കാരുണ്ടാക്കുമെന്നു രമേശ് ചെന്നിത്തല തീർത്തു പറഞ്ഞപ്പോൾ, മൂന്നാം ഭരണത്തിലേക്കുള്ള ആദ്യ ചുവടുവയ്പ് ആയിരിക്കും തദ്ദേശ തിരഞ്ഞെടുപ്പെന്നായി പി.ജയരാജൻ.
- Also Read ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
യുഡിഎഫ് നൂറിലധികം സീറ്റ് നേടുമെന്നു മനസ്സിലായപ്പോഴുള്ള വിഭ്രാന്തിയാണു സിപിഎമ്മിനെന്നായി സതീശൻ. ആദ്യം സർക്കാരുണ്ടാക്കൂവെന്നാണ് കെ.സി. വേണുഗോപാലിനോടും തന്നോടും സതീശനോടും ഹൈക്കമാൻഡ് പറഞ്ഞിട്ടുള്ളതെന്നു വ്യക്തമാക്കിയ രമേശ്, മുഖ്യമന്ത്രി ആര് എന്ന ചർച്ചയ്ക്കും തുടക്കമിട്ടു. മൂന്നാമതും പിണറായി സർക്കാർ വരാതിരിക്കാൻ കമ്യൂണിസ്റ്റുകാർ നേർച്ചയിടുകയാണെന്നു സി.പി.ജോൺ പറഞ്ഞു.
- Also Read ഇ.പിയുടെ പുസ്തകം വായിക്കട്ടെ, മറുപടി തിരഞ്ഞെടുപ്പ് കഴിഞ്ഞ്; സ്വർണപ്പാളി കേസിൽപ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ല : പി.ജയരാജൻ
ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ സിപിഎം എന്തു നടപടി സ്വീകരിച്ചുവെന്നായി രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സണ്ണി ജോസഫിന്റെ മറുചോദ്യം. തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനു നിലപാടില്ലെന്നും പി. ജയരാജൻ പറഞ്ഞു.
കേരളത്തിനു വേണ്ടതു റീൽസിനു ലൈക്ക് തേടുന്ന നേതാക്കളല്ലെന്നായി രാജീവ് ചന്ദ്രശേഖറിന്റെ ‘കുത്തിപ്പറച്ചിൽ’. ‘നിർദയ’നായ മോദിക്കു ‘െചക്മേറ്റ്’ പറയാൻ പറ്റാത്ത നേതാവാണു രാഹുൽ ഗാന്ധിയെന്നു ജോൺ ബ്രിട്ടാസ് നിരീക്ഷിച്ചപ്പോൾ മോദിയെ നിർദയനെന്നു വിശേഷിപ്പിച്ചതിൽ നന്ദിയുണ്ടെന്നു ഹൈബി ഈഡൻ തിരിച്ചടിച്ചു. English Summary:
Kerala Politics Live: Leaders Clash Over Controversies at Manorama Hortus |