LHC0088 • 2 hour(s) ago • views 667
തിരുവനന്തപുരം ∙ ഡ്രൈവിങ് പരിശീലിപ്പിക്കുമ്പോൾ കാൽനടക്കാരുടെ സുരക്ഷ സംബന്ധിച്ച പാഠങ്ങൾ ശരിയായി പഠിപ്പിച്ചില്ലെങ്കിൽ ഡ്രൈവിങ് സ്കൂളുകൾ കുടുങ്ങും. കാൽനടക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശീലനം നൽകുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പിന് ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു നിർദേശം നൽകി.
- Also Read \“ഭരണവർഗത്തോടൊപ്പം നിൽക്കുന്നതെല്ലാം വലതുപക്ഷം; അധികാരത്തെ എതിർക്കുന്ന ബദൽപക്ഷമാണ് ഇടതുപക്ഷം\“
ഡ്രൈവിങ് ടെസ്റ്റ് നടത്തുമ്പോൾ, കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമത്തിൽ നിർദേശിക്കുന്ന 4 നിബന്ധനകളിൽ ഓരോ അപേക്ഷകന്റെയും കഴിവു വിലയിരുത്തിയ ശേഷം മാത്രമേ ലൈസൻസ് നൽകാൻ പാടുള്ളൂ.
- Also Read പ്രതിപക്ഷം എന്റെ മുണ്ടിനെയും ഭാഷയെയും പറ്റി പറയട്ടെ, എനിക്കു പ്രധാനം കേരളത്തിന്റെ ഭാവി: രാജീവ് ചന്ദ്രശേഖർ
കാൽനടക്കാർക്ക് റോഡ് കുറുകെ കടക്കാനുള്ള സീബ്ര ക്രോസിങ്ങിൽ ആളുണ്ടെങ്കിൽ ക്രോസിങ്ങിന് 3 മീറ്റർ മുൻപ് വാഹനം നിർത്തിക്കൊടുക്കണം. സീബ്ര ക്രോസിങ്ങിനു 3 മീറ്റർ മുൻപുള്ള വെള്ളവര ക്രോസ് ചെയ്യാതെയാകണം വാഹനം നിർത്തേണ്ടത്. ഈ വെള്ളവര കടന്നും ക്രോസിങ്ങിലേക്കു കയറ്റിയും വാഹനം നിർത്തുന്നവരുടെയും വാഹനം പാർക്ക് ചെയ്തു പോകുന്നവരുടെയും ലൈസൻസ് റദ്ദാക്കാനും 2000 രൂപ വരെ പിഴ ഈടാക്കാനും കമ്മിഷണർ നിർദേശം നൽകിയിരുന്നു. നടപ്പാത കയ്യേറി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെയും നടപടിയെടുക്കും.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
4 പാഠങ്ങൾ
1 ട്രാഫിക് അടയാളങ്ങൾ, സിഗ്നൽ ലൈറ്റുകൾ, ട്രാഫിക് നിയന്ത്രിക്കുന്നവർ, പൊലീസ് എന്നിവരുടെ നിർദേശങ്ങൾക്കനുസരിച്ച് കൃത്യമായി പ്രതികരിക്കുക.
2 ട്രാഫിക് ലൈറ്റുകളോ പൊലീസോ ഇല്ലാത്ത സീബ്ര ക്രോസിങ്ങുകളിൽ റോഡ് കുറുകെ കടക്കുന്നവർക്ക് മുൻഗണന നൽകുക.
3 കാൽനടക്കാർ, മറ്റു ഡ്രൈവർമാർ,സൈക്കിൾ യാത്രക്കാർ എന്നിവരുടെ പ്രവൃത്തി മുൻകൂട്ടി കാണുക.
4 കാൽനടക്കാർ, മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർ, സൈക്കിൾ യാത്രക്കാർ തുടങ്ങിയവരുടെ സുരക്ഷ മാനിക്കുക. English Summary:
New MVD Rule: Kerala Driving Schools Now Responsible for Pedestrian Safety Training |
|