search

ഓപ്പറേഷൻ ടേബിളിൽ ‘സംഗീതക്കച്ചേരി’; പാട്ടും പാടി ഓപ്പറേഷൻ നടത്തിയ ആ ഡോക്ടർ ആരാണെന്നോ?

cy520520 1 hour(s) ago views 905
  

  



കോട്ടയം ∙ പാട്ടും പാടി ഓപ്പറേഷൻ നടത്തിയ ആ ഡോക്ടർ ആരാണെന്നോ? ഭാരത് ആശുപത്രിയിലെ ഓർത്തോ സർജനായ ഡോ. ജെ.ആർ.ഗണേഷ് കുമാർ. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വിഡിയോയിലെ താരമാണ് ഈ ഡോക്ടർ. ചൊവ്വാഴ്ചയായിരുന്നു സംഭവം. കൈക്കുഴയ്ക്കേറ്റ പൊട്ടലിനു ചികിത്സയ്ക്കായാണു കോട്ടയം സ്വദേശിയായ എൺപത്തിനാലുകാരി ഡോ. ഗണേഷിനെ സമീപിച്ചത്.

ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ സമ്മർദം ലഘൂകരിക്കുന്നതിനായി സംസാരിച്ചപ്പോഴാണ് ഇവർ നല്ലൊരു ഗായികയാണ് എന്ന വിവരം ഡോക്ടർ മനസ്സിലാക്കിയത്. പരിഭ്രമവും പേടിയും ഒഴിവാക്കുന്നതിനായി ഒരു പാട്ടു പാടുമോ എന്നു ചോദിച്ചു. പാടാൻ തയാറാണെങ്കിൽ താനും ഒപ്പം ചേരാമെന്നു ഡോക്ടർ വാഗ്ദാനം ചെയ്തു.

പിന്നീട് ഇരുവരും ചേർന്നു ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടാൻ തുടങ്ങി. ഈ രംഗം ഓപ്പറേഷൻ തിയറ്ററിൽ ഒപ്പമുണ്ടായിരുന്ന നഴ്സ് ഫോണിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണു സംഭവം പുറത്തറിയുന്നത്.വിദേശരാജ്യങ്ങളിൽ ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തുമ്പോൾ അനസ്തീസിയ മരുന്നുകളുടെ അളവു കുറയ്ക്കുന്നതിനായി രോഗിക്ക് മ്യൂസിക് തെറപ്പി നൽകാറുണ്ടെന്നു ഡോ. ഗണേഷ് പറഞ്ഞു. ഐഎംഎ മുൻ ജില്ലാ പ്രസിഡന്റാണ് ഇദ്ദേഹം.   സർജറിക്കിടെ ഡോക്ടറും രോഗിയും പാട്ടുപാടുന്നു (Photo: Facebook/@പുതുപ്പള്ളി TODAY LIVE ) English Summary:
Operation theater singing doctor video goes viral. Dr. Ganesh Kumar, an orthopedic surgeon, sang with a patient during surgery to ease her anxiety. The heartwarming video has captured the attention of many.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156118