search

സമാന്തര സംവിധാനം നടപ്പാക്കാനുള്ള ശ്രമം വിജയിച്ചില്ല; പോളിങ് ഡ്യൂട്ടി ഇത്തവണയും ദുരിതം തന്നെ

cy520520 2026-2-12 11:23:36 views 615
  



തിരുവനന്തപുരം ∙ തദ്ദേശ വോട്ടെടുപ്പിൽ ഇത്തവണയും പോളിങ് ഉദ്യോഗസ്ഥർക്ക് ദുരിതത്തിൽനിന്നു മോചനമില്ല. വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിങ് മെഷീനും മറ്റും സ്വീകരണ കേന്ദ്രങ്ങളിൽ തിരിച്ചെത്തിച്ച ശേഷം വീട്ടിലെത്താൻ രാത്രി ഏറെ വൈകും. പോളിങ്ങിന്റെ തലേന്നു രാവിലെ പോളിങ് സാമഗ്രികൾ പോളിങ് കേന്ദ്രങ്ങളിൽ മറ്റ് ഉദ്യോഗസ്ഥർ വഴി എത്തിക്കുന്ന പരിഷ്കാരം ഇൗ തിരഞ്ഞെടുപ്പിലും നടപ്പാക്കില്ല. മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ഇതു നടപ്പാക്കിയെങ്കിലും തുടർന്നില്ല. പോളിങ് ഉദ്യോഗസ്ഥർ തന്നെ വിതരണ കേന്ദ്രങ്ങളിലെത്തി വോട്ടിങ് യന്ത്രങ്ങൾ വാങ്ങി ബൂത്തിലെത്തിച്ച് വോട്ടെടുപ്പ് കഴിയുമ്പോൾ ഇവ തിരികെ സ്വീകരണ കേന്ദ്രങ്ങളിൽ കൊണ്ടുവന്നു കൈമാറണം.

  • Also Read ഖൽബിലെ കോട്ടയിൽ ആരു കയറും?; കോഴിക്കോടിന്റെ കോട്ട കാക്കാൻ എൽഡിഎഫ്; അട്ടിമറിക്കായി യുഡിഎഫും ബിജെപിയും   


ചില സംസ്ഥാനങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ ബൂത്തിൽ എത്തിക്കുന്നതിനും തിരികെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും പൊലീസ് സുരക്ഷയിൽ സമാന്തര സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇൗ മാതൃകയിൽ പോളിങ്ങിന്റെ തലേന്നു രാവിലെ പോളിങ് സാമഗ്രികൾ പോളിങ് കേന്ദ്രങ്ങളിൽ എത്തിക്കുന്ന പരീക്ഷണ പദ്ധതി തിരുവനന്തപുരം കോർപറേഷനിലും നെയ്യാറ്റിൻകര, ആറ്റിങ്ങൽ, നെടുമങ്ങാട്, വർക്കല നഗരസഭകളിലും നടപ്പാക്കാൻ നീക്കം നടത്തിയിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ നിയമിച്ച സെക്‌ടറൽ ഓഫിസർമാരുടെ സേവനമാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്. എന്നാൽ ഇത് ഉപേക്ഷിച്ചു.

തപാൽ ബാലറ്റ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രം
    

  • അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തപാൽ ബാലറ്റ് സമ്മതിദായകരായ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു മാത്രമായിരിക്കുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിച്ച ഉത്തരവിന്റെ പകർപ്പ് സഹിതം നിശ്ചിത ഫോമിലാണ് അപേക്ഷിക്കേണ്ടത്.

  • Also Read കളം രാഷ്ട്രീയച്ചൂടിൽ; വികസനവും രാഷ്ട്രീയവും ചർച്ച, പ്രചാരണപ്പോരാട്ടത്തിൽ 3 മുന്നണികളും   


എല്ലാവർക്കും പരിശീലനമില്ല

പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിൽ പ്രിസൈഡിങ് ഓഫിസറെയും ഫസ്റ്റ് പോളിങ് ഓഫിസറെയും മാത്രം പങ്കെടുപ്പിക്കുന്നെന്ന പരാതിയും ഇത്തവണയുണ്ട്. ഒരു ബൂത്തിൽ ഒരു പ്രിസൈഡിങ് ഓഫിസർക്കും 1,2,3 ക്രമത്തിൽ 3 പോളിങ് ഓഫിസർമാർക്കുമാണ് വോട്ടെടുപ്പിന്റെ ചുമതല. ഇത്തവണ പ്രിസൈഡിങ് ഓഫിസർക്കും ഫസ്റ്റ് പോളിങ് ഓഫിസർക്കും മാത്രമാണ് പരിശീലന ക്ലാസ് നൽകുന്നത്. ഇവരാണ് മറ്റ് 2 പോളിങ് ഓഫിസർമാർക്കും പരിശീലനം നൽകേണ്ടത്. പോളിങ് സാമഗ്രികൾ വാങ്ങുന്ന ദിവസം മാത്രമേ ഇവർ തമ്മിൽ കാണൂ. English Summary:
Kerala Local Body Elections: Polling duty hardships continue for election officers. The current system requires officers to transport polling materials themselves, unlike alternative systems used in some states.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164725