search

ഗർഭഛിദ്രം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ക്രൂര കൊലപാതകം; പിടിക്കപ്പെടില്ലെന്ന് കരുതി ‘ആഘോഷം’: അന്നു നടന്നത്

deltin33 2 hour(s) ago views 537
  



ആലപ്പുഴ ∙ അനിത വധക്കേസിലെ പ്രതികളായ പ്രബീഷും രജനിയും ഭാര്യാഭർത്താക്കൻമാരെപ്പോലെ കഴിയുമ്പോഴാണു രണ്ടുപേരും ചേർന്ന് ആസൂത്രിതമായി അനിതയെ കൊലപ്പെടുത്തിയത്. അനിതയും പ്രബീഷും താമരക്കുളത്തെ ഫാമിൽ ജോലി ചെയ്യുമ്പോൾ പരിചയമായി. അടുപ്പത്തിലായതോടെ ഒന്നിച്ചു താമസിക്കാൻ തുടങ്ങി. ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചാണ് അനിത പ്രബീഷിനൊപ്പം പോയത്. ഈ ബന്ധത്തിലൂടെ അനിത ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് അനിതയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടത്തിയത്. ഇതിനിടെ പ്രബീഷ് രജനിയുമായി അടുപ്പിലായിരുന്നു. ഇതും അനിതയെ കൊലപ്പെടുത്താനുള്ള കാരണമായി.

അന്നു നടന്നത്
2021 ജൂലൈ 9ന് ഉച്ചയ്ക്കു 2 മണിക്കു പ്രബീഷും രജനിയും വിളിച്ചതു പ്രകാരം അനിത ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി. പ്രബീഷ് തൃശൂരിൽനിന്നും രജനി കൈനകരിയിൽനിന്നും സ്റ്റാൻഡിലെത്തി. ഓട്ടോറിക്ഷയിൽ മൂന്നുപേരും രജനിയുടെ വീട്ടിലേക്കു പോയി.രാത്രി ഒൻപതരയോടെ രണ്ടു പ്രതികളും ചേർന്ന് അനിതയുടെ കഴുത്തും വായും മൂക്കും ഞെരിച്ചു. അനിത അബോധാവസ്ഥയിലായി. മരിച്ചെന്നു കരുതി പ്രതികൾ പന്ത്രണ്ടരയോടെ വീടിനടുത്തുള്ള തോട്ടിലേക്ക് അനിതയെ കൊണ്ടുപോയി.

ഫൈബർ ബോട്ടിൽ അനിതയെ കിടത്തി അരയൻതോട്ടിലൂടെ പൂക്കൈതയാറ്റിലേക്കു തുഴഞ്ഞുപോയി. പൂക്കൈതയാറ്റിൽ ഒഴുക്കുള്ള ഭാഗത്തു ഉപേക്ഷിക്കാനാണു ശ്രമിച്ചതെങ്കിലും വള്ളം മറിഞ്ഞതിനാൽ വിചാരിച്ച സ്ഥലത്ത് ഉപേക്ഷിക്കാനായില്ല. കഴുത്തു ഞെരിച്ചപ്പോഴല്ല അബോധാവസ്ഥയിൽ വെള്ളത്തിൽ വീണ ശേഷമാണ് അനിത മരിച്ചതെന്നു പിന്നീട് കണ്ടെത്തി. രജനിയുടെ ബന്ധുവിന്റെ വള്ളത്തിലാണു മൃതദേഹം കൊണ്ടുപോയത്. മറിഞ്ഞ വള്ളവും ഉപേക്ഷിച്ചാണ് ഇരുവരും വീട്ടിലെത്തിയത്.  

പിടിക്കപ്പെടില്ലെന്ന് കരുതി പ്രതികളുടെ ‘ആഘോഷം’
ജൂലൈ 10–ാം തീയതി പൂക്കൈതയാറ്റിൽ അനിതയുടെ മൃതദേഹം പൊങ്ങിയ വാർത്ത കേട്ടാണു തോട്ടുവാത്തല ഗ്രാമം ഉണർന്നത്. എന്നാൽ പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു പ്രതികൾ. മൃതദേഹം കണ്ടെത്തി 2 ദിവസം വരെ ഒന്നാം പ്രതി കൈനകരിയിൽ തന്നെയുണ്ടായിരുന്നു. കൈനകരിയിലുള്ള സുഹൃത്തുക്കൾക്കു മദ്യം അടക്കം വാങ്ങി നൽകി ആഘോഷിക്കുകയായിരുന്നു 2 ദിവസങ്ങളിലും. പിന്നീട് കൊലപാതകമാണെന്നു തെളിഞ്ഞതോടെ നാട്ടുകാർ അടക്കം സംശയ നിഴലിലായി. എന്നാൽ പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിൽ 3–ാം ദിവസം തന്നെ പ്രതികൾ പിടിയിലായി.  

മൊബൈൽ ഉപേക്ഷിച്ചു പ്രബീഷ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് വിദഗ്ധമായി പിടികൂടി. രജനിയെയും തന്ത്രപരമായിട്ടാണു പൊലീസ് പിടികൂടിയത്. തലേ ദിവസം ഓരസ്‍ഡർ ചെയ്തു വാങ്ങിയ ഭക്ഷണമാണു പ്രതികളും കൊല്ലപ്പെട്ട അനിതയും കഴിച്ചത്. ഭക്ഷണം വാങ്ങിയ ഹോട്ടലിൽ നിന്ന് അന്നു ഭക്ഷണം കഴിച്ചവർക്കു ഭക്ഷ്യവിഷബാധയേറ്റെന്നു പറഞ്ഞു ചികിത്സയ്ക്കായി കൂട്ടികൊണ്ടു പോവുകയാണെന്നു പറഞ്ഞാണു രജനിയെ പൊലീസ് പിടികൂടിയത്. പ്രബീഷ് അന്നു മുതൽ ജയിലിലായിരുന്നു. രജനിക്ക് 2022 ജൂലൈ 29നു ജാമ്യം ലഭിച്ചു. തുടർന്നാണു രജനി ഒഡീഷയിൽ ലഹരിമുരുന്നു കേസിൽ ജയിലിലായത്.

രജനിയുടെ അമ്മയുടെ മൊഴി നിർണായകമായി
രജനിയുടെ അമ്മ മീനാക്ഷിയുടെ മൊഴിയും കേസിൽ നിർണായകമായി.  മീനാക്ഷി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. രജനി ജയിലിലായ ശേഷം കൊലപാതകത്തിനു നിർണായക തെളിവായ വള്ളത്തിന്റെ ഉടമയായ ബന്ധുവിന്റെ സംരക്ഷണയിലാണു മീനാക്ഷി അടുത്ത ദിവസം വരെ കഴിഞ്ഞിരുന്നത്. അടുത്ത സമയത്തു മൂത്ത മകളുടെ വീട്ടിലേക്കു മീനാക്ഷിയെ കൂട്ടികൊണ്ടുപോയി. കോടതിയിൽ 82 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചിരുന്നു. കോടതി വിധിച്ച പിഴത്തുക പ്രബീഷ് അടച്ചാൽ അത് അനിതയുടെ പിതാവിനും മക്കൾക്കും നൽകണമെന്നു കോടതിയുടെ ഉത്തരവിൽ പറയുന്നു.  

ഇന്ത്യൻ ശിക്ഷാനിയമം 302ാം വകുപ്പു പ്രകാരമാണു (കൊലപാതകം) പ്രബീഷിനു വധശിക്ഷ വിധിച്ചത്. ഒപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 201ാം വകുപ്പു പ്രകാരം (തെളിവു നശിപ്പിക്കൽ, തെറ്റായ വിവരം നൽകൽ) 5 വർഷം തടവും 50,000 രൂപ പിഴയും, 120 ബി (ക്രിമിനൽ ഗൂഢാലോചന) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ശാരി ഹാജരായി. നെടുമുടി പൊലീസ് ഇൻസ്പെക്ടറായിരുന്ന എ.വി.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

അനിതയുടെ അച്ഛൻ ശശിധരന്റെ വാക്കുകൾ; കേസ് അന്വേഷിച്ച പൊലീസുകാർക്ക് ബിഗ‌് സല്യൂട്ട്
പുന്നപ്ര ∙ മകളുടെ കൊലപാതകികൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടയതിൽ അതീവ സന്തോഷമുണ്ടെന്ന് പുന്നപ്ര തെക്കേ മഠത്തിൽ ശശിധരൻ (69) ഈറനണിഞ്ഞ മിഴികളോടെ പറഞ്ഞു. പൊലീസ് നേരായ വഴിയിൽ കേസ് അന്വേഷിച്ചതു കൊണ്ടാണ് താൻ ആഗ്രഹിച്ചതു പോലെ പ്രതികൾക്ക് ശിക്ഷ കിട്ടിയത്.‘‘ കോടതിയോടും എനിക്ക് നന്ദിയുണ്ട്. കേസ് അന്വേഷിച്ച ഓരോ പൊലീസുകാരനും ബിഗ‌് സല്യൂട്ട്, ശശിധരൻ പറഞ്ഞു. അവളുടെ ഓർമകൾ ശശിധരന്റെ മനസ്സിൽ കനലായുണ്ട്. ഒരു ദിവസം പോലും മകളെ ഓർക്കാതെ കടന്നു പോകാറില്ല – വാക്കുകൾ മുഴുമിപ്പിക്കാതെ അദ്ദേഹം കണ്ണീർ തുടച്ചു.

പുന്നപ്ര പത്തിൽ പാലത്തിന് സമീപം പെട്ടിക്കട നടത്തുന്ന ശശിധരൻ കോടതിവിധി കേൾക്കാൻ ആലപ്പുഴ സെഷൻസ് കോടതിയിൽ എത്തിയിരുന്നു. മൂത്ത മകളാണ് അനിത. ശശിധരന്റെ ഭാര്യ പത്മിനി 13 വർഷം മുൻപ് മരിച്ചു. പുന്നപ്രയിലെ സ്വകാര്യ ലോഡ്ജിലാണ് താമസം. മുൻപ് പലചരക്ക് കടയിലായിരുന്നു ജോലി. English Summary:
Anita murder case verdict brings justice to the victim\“s family. The investigation revealed a complex plot leading to Anita\“s death, resulting in severe penalties for the perpetrators.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469758