തിരുവനന്തപുരം ∙ സർക്കാർ മരുന്നുൽപാദന സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽനിന്നു (കെഎസ്ഡിപി) കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) വാങ്ങി സംസ്ഥാനത്തു വിതരണം ചെയ്ത മരുന്നുകളിലും ഗുണനിലവാരമില്ലാത്തവയുണ്ടെന്നു കണ്ടെത്തി.
- Also Read ‘തല’യ്‌ക്കൊപ്പം ആര് ?; പുതിയ രാഷട്രീയ കാലാവസ്ഥയിൽ 3 മുന്നണികൾക്കും പ്രതീക്ഷ
2024 ൽ വിതരണം ചെയ്ത പ്രമേഹത്തിനുള്ള 21.56 ലക്ഷം ഗ്ലിമെപിറൈഡ് ഗുളികയാണ് ഗുണനിലവാരമില്ലെന്നു കണ്ടെത്തി വിപണിയിൽനിന്നു പിടികൂടിയത്. 2022 ൽ അമോക്സിസിലിൻ ആന്റിബയോട്ടിക്കുകളും ഒരു ലക്ഷം ആസ്പിരിൻ ഗ്യാസ്ട്രോ റസിസ്റ്റന്റ് ഗുളികയും ഗുണനിലവാരമില്ലാത്തതിനാൽ പിടിച്ചെടുത്തിരുന്നു.
കെഎംഎസ്‌സിഎൽ സ്വകാര്യ കമ്പനികളിൽനിന്നു വാങ്ങി വിതരണം ചെയ്ത മരുന്നുകളിലും ഗുണമില്ലാത്തവ കണ്ടെത്തിയിരുന്നു. 2024 ൽ വിതരണം ചെയ്ത വെർട്ടിഗോ, തലകറക്കം എന്നിവയ്ക്കുള്ള 19.9 ലക്ഷം ബീറ്റാഹിസ്റ്റീൻ ഗുളികകളും 2023 ൽ വിതരണം ചെയ്ത 1.39 ലക്ഷം പാന്റോപ്രസോൾ ഗുളികകളുമാണു പിടിച്ചെടുത്തത്.
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
ചെറിയ സംസ്ഥാനമാണെങ്കിലും രാജ്യത്തു മരുന്ന് ഉപയോഗത്തിൽ കേരളം മുൻപന്തിയിലാണ്; പ്രതിവർഷം 13,000 കോടി രൂപയുടെ മരുന്ന്. മിക്ക കമ്പനികളും മരുന്നുവിൽപനയ്ക്കായി സമ്മാനങ്ങൾ നൽകുന്നുണ്ട്. 100 ഗുളിക വാങ്ങിയാൽ സൗജന്യമായി 200 ഗുളിക നൽകുന്ന കമ്പനികളുണ്ട്.
മെഡിക്കൽ സ്റ്റോറുകളിൽനിന്നെടുത്ത് ലാബുകളിൽ പരിശോധിച്ച സാംപിൾ മരുന്നുകളിൽ 83 എണ്ണത്തിൽ അവശ്യം വേണ്ട 70% പോലും ചേരുവകൾ ഇല്ലെന്നു കണ്ടെത്തി. 2024 ലും 2025 ലും കേസുകൾ റജിസ്റ്റർ ചെയ്ത് ആ കമ്പനികളുടെ ലൈസൻസ് റദ്ദാക്കണമെന്ന് സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ് വിവിധ സംസ്ഥാനങ്ങളെ അറിയിച്ചു.
∙കേരളത്തിലാണു മരുന്നുകളുടെ ഗുണനിലവാര പരിശോധന ഏറ്റവും കൂടുതൽ നടക്കുന്നത്. ഗുണനിലവാരമില്ലെന്നു ലാബിൽ തെളിഞ്ഞാലുടൻ അവ വിപണിയിൽനിന്നു പിൻവലിക്കും. ഈ കമ്പനികളുള്ള സംസ്ഥാനങ്ങളിലെ ഡ്രഗ്സ് കൺട്രോളറെ അറിയിച്ച് ആ മരുന്നുകൾ വീണ്ടും വിപണിയിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നു. എല്ലാ മരുന്നും പരിശോധിക്കുക പ്രായോഗികമല്ല.-ഡോ. കെ.സുജിത് കുമാർ, സംസ്ഥാന ഡ്രഗ്സ് കൺട്രോളർ English Summary:
Kerala\“s Drug Quality Crisis: Substandard Medicines Found in Government Stock |