search

‘അചഞ്ചലമായ പ്രതിബദ്ധത, ധീരത, അർപ്പണബോധം’; നമാൻഷ് സ്യാലിന് ആദരവർപ്പിച്ച് സൈന്യം

cy520520 Yesterday 11:19 views 766
  



ന്യൂഡൽഹി∙ ദുബായ് എയർഷോയ്ക്കിടെ തേജസ്സ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച വിങ് കമാൻഡർ നമാൻഷ് സ്യാലിന് ആദരവർപ്പിച്ച് എയർഫോഴ്സ്. നമാൻഷ് സ്യാലിന്റെ ധൈര്യത്തിനും സമർപ്പണത്തിനും അഭിമാനത്തിനും ആദരവർപ്പിക്കുന്നുവെന്ന് എയർഫോഴ്സ് പ്രസ്താവനയിൽ പറഞ്ഞു.  

  • Also Read മരണത്തിലേക്ക് പറന്നുയരും മുൻപ് നിറഞ്ഞ ചിരി; നോവായി നമാൻഷ് സ്യാലിന്റെ അവസാന ചിത്രം, കണ്ണ് നിറയ്ക്കും ദൃശ്യങ്ങൾ പുറത്ത്   


‘ദുബായ് എയർ ഷോയിലുണ്ടായ തേജസ്സ് വിമാനാപകടത്തിൽ വീരമൃത്യു വരിച്ച വിങ് കമാൻഡർ നമാൻഷ് സ്യാലിന്റെ വിയോഗത്തിൽ ഇന്ത്യൻ വ്യോമസേന ആഴത്തിലുള്ള ദുഃഖം അറിയിക്കുന്നു. അർപ്പണബോധമുള്ള യുദ്ധവിമാന പൈലറ്റും, മികവുറ്റ പ്രഫഷണലുമായിരുന്നു നമാൻഷ് സ്യാൽ. രാജ്യത്തിനായി അചഞ്ചലമായ പ്രതിബദ്ധതയോടെയും അസാധാരണമായ കഴിവുകളോടെയും കർത്തവ്യബോധത്തോടെയും സേവനം ചെയ്തു. അദ്ദേഹത്തിന്റെ വ്യക്തിത്വവും  സേവനവും ഏറെ ബഹുമാനം നേടിയെടുത്തു. യുഎഇ ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത വിടവാങ്ങൽ ചടങ്ങിൽ അത് വ്യക്തമായിരുന്നു. ആഴത്തിലുള്ള ഈ ദുഃഖ വേളയിൽ ഇന്ത്യൻ വ്യോമസേന നമാൻഷ് സ്യാലിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നു. ധൈര്യവും സമർപ്പണവും അഭിമാനവും നിറ​ഞ്ഞ പൈതൃകത്തെ ആദരിക്കുന്നു. അദ്ദേഹത്തിന്റെ സേവനം എന്നും നന്ദിയോടെ ഓർക്കപ്പെടും’ –കുറിപ്പിൽ പറഞ്ഞു.  

  • Also Read ‘ഉള്ളുലഞ്ഞ് ഇന്ത്യ, ചേർത്ത് പിടിച്ച് യുഎഇ’; ഇന്ത്യയുടെ ധീരപുത്രന്റെ വിയോഗത്തിൽ തീവ്രനൊമ്പരത്തിൽ പ്രവാസലോകവും   


The Indian Air Force deeply mourns the tragic loss of Wg Cdr Namansh Syal, who lost his life in the unfortunate Tejas aircraft accident at the Dubai Air Show.
A dedicated fighter pilot and thorough professional, he served the nation with unwavering commitment, exceptional skill… pic.twitter.com/1XytMiFWsG— Indian Air Force (@IAF_MCC) November 22, 2025


ഹിമാചലിലെ കാംഗ്ര സ്വദേശിയാണ് നമാൻഷ് സ്യാൽ. നാട്ടിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്കു കൊണ്ടുപോകും. അപകടത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
IAF Pays Tribute to Wing Commander Namansh Syal: The IAF statement recognized his courage, dedication, and unwavering commitment to the nation. His service will always be remembered with gratitude.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156954