search

‘ബിഎൽഒമാർക്ക് സമ്മർദം കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല; പ്രവാസി വോട്ടർമാരുടെ ആശങ്ക മാറ്റും’

deltin33 11 hour(s) ago views 578
  



തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് ജോലികൾ ചെയ്യുന്ന ബിഎൽഒമാർക്ക് (ബൂത്ത് ലൈവൽ ഓഫിസർ) സമ്മർദം കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.കേൽക്കർ. സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് (എസ്ഐആർ) രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരുടെ പരിശീലനത്തിൽ കുറവുണ്ടെങ്കിൽ പരിഹരിക്കും. പ്രവാസി വോട്ടർമാരുടെ ആശങ്ക മാറ്റും. ഇതിനായി നോർക്കയുടെ യോഗം വിളിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.

  • Also Read പ്രകടനം കാണണമെന്ന് തലേന്ന് നമാംശ് പറഞ്ഞു, മകന്റെ എയർ ഷോ യുട്യൂബിൽ തിരഞ്ഞു; പക്ഷേ ആ പിതാവ് കണ്ടത്...   


ഇന്നലെവരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 19,90,178 ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 7.15% ആണ്. വോട്ടർമാർ ഓൺലൈനായി 45,249 ഫോമുകൾ സമർപ്പിച്ചിട്ടുണ്ട്. ഇത് മൊത്തം വോട്ടർമാരുടെ  0.16 % വരും. വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകളുടെ എണ്ണം 1,01,856  ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.37% വരും. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎൽഒമാരും മുഴുവൻ ഡേറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും, യഥാർഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. English Summary:
Rathan U. Kelkar Says No Pressure on BLOs for Kerala Voter List Revision : The Chief Electoral Officer Ratan U. Kelkar addressed concerns regarding the voter list revision and promised to resolve issues faced by overseas voters by convening a meeting with NORKA.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469998