വാഷിങ്ടൻ∙ സുഡാനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭ്യർഥനയെ തുടർന്നാണു ട്രംപിന്റെ തീരുമാനം. തങ്ങൾ വിഷയത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയെന്ന് സൗദി നിക്ഷേപ സമ്മേളനത്തിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു.
Also Read യുദ്ധം നിർത്താൻ യുഎസ് - റഷ്യ രഹസ്യ ചർച്ചകൾ? സെലെൻസ്കി തുർക്കിയിൽ; ഇന്ന് യുഎസ് സൈനിക ഉദ്യോഗസ്‌ഥരെയും കാണും
രണ്ടര വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ നേരിട്ടുള്ള സമ്മർദ്ദം ആവശ്യമാണെന്നാണു സൗദി കിരീടാവകാശി വിശ്വസിക്കുന്നത്. കഴിഞ്ഞ മാസം ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരുന്നതിൽ ട്രംപ് വഹിച്ച പങ്കാണിതിന് കാരണം.
Also Read മുന്നറിയിപ്പിന് പിന്നാലെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ, പലായനം ചെയ്‌ത് ജനങ്ങൾ; ലെബനനിലെ നാലു ഗ്രാമങ്ങളിൽ വൻ നാശം
സുഡാനീസ് സായുധ സേനയും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും ആർഎസ്എഫും തമ്മിലുള്ള അധികാര വടംവലിയുടെ ഫലമായി 2023ലാണു സുഡാൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വംശീയ അതിക്രമങ്ങൾ നിറഞ്ഞ കൂട്ടക്കൊലകൾക്കും വ്യാപകമായ നാശത്തിനും വലിയ തോതിലുള്ള ജനങ്ങളുടെ പലായനത്തിനും സംഘർഷം കാരണമായി.
മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
English Summary:
Trump to Aid Sudan: Sudan conflict peace efforts are now being aided by Donald Trump, following a request from Saudi Crown Prince Mohammed bin Salman.